നടൻ സൂര്യയെ പോലെ ജയം രവിയും ഭാര്യയും മക്കളുമൊന്നിച്ച് കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ തീരുമാനിച്ചു ! കുടുംബത്തിൽ പൊട്ടിത്തെറി

ജയം എന്ന തമിഴ് പ്രണയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് ജയം രവി എന്നറിയപ്പെടുന്ന മോഹൻ രവി. 2003 ൽ ഇറങ്ങിയ ജയം എന്ന സിനിമ സംവിധാനം ചെയ്തത് ജയം രവിയുടെ സഹോദരനായ മോഹൻ രാജയും ചിത്രം നിർമ്മിച്ചത് അദ്ദേഹത്തിൻ്റെ അച്ഛനായ മോഹനുമായിരുന്നു. തൻ്റെ ചെറുപ്പകാലത്ത് തന്നെ സിനിമയിലെത്താൻ ജയം രവിക്ക് സാധിച്ചിട്ടുണ്ട്. ജയം രവി തന്നെയായിരുന്നു മോഹൻ്റെ മിക്ക സിനിമകളിലും നായകൻ.

ജയൻ രവിയുടെ ആദ്യകാലത്തെ സിനിമകളെല്ലാം തന്നെ നിർമ്മിച്ചത് അദ്ദേഹത്തിൻ്റെ അച്ഛനായ മോഹൻ തന്നെയായിരുന്നു. കൂടുതൽ സൂപ്പർസ്റ്റാറുകൾ ഉള്ള തമിഴിൽ കുടുംബത്തിന് സിനിമ ഫീൽഡുമായി ബന്ധമുള്ളത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ അഭിനയ ലോകത്ത് ഇടം കണ്ടെത്താൻ ജയം രവിക്ക് സാധിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഒക്കെ താരം തിളങ്ങിയത് റൊമാൻ്റിക് സിനിമകളിലായിരുന്നു. സന്തോഷ് സുബ്രഹ്മണ്യം, ഉനക്കും എനക്കും, കുമരൻ സൺ ഓഫ് മഹാലക്ഷ്മി തുടങ്ങിയ സിനിമകളൊക്കെ താരത്തിൻ്റെ റൊമാൻ്റിക് മൂവികൾ ആണ്.

സിനിമയിൽ തിളങ്ങി കൊണ്ട് നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വിവാഹവും. 2009ലായിരുന്നു ജയം രവിയുടെ വിവാഹം. ജയം രവി തൻ്റെ ചെറുപ്പകാല സുഹൃത്തായിരുന്ന ആരതിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നു. സൗഹൃദത്തിൽ നിന്നും പിന്നീട് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ജയം രവിക്കും ആരതിക്കും രണ്ട് മക്കളാണ്.

മക്കളിൽ ഒരാൾ ടിക് ടിക് ടിക് എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 14 വർഷങ്ങളായി. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് ജയം രവിയും ആരതിയും. എന്നാൽ ജയം രവിയുടെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില റൂമറുകൾ ആണ് ഇപ്പോൾ തമിഴ് സിനിമ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. നടൻ സൂര്യയും ജ്യോതികയും മക്കളുമൊത്ത് കുടുംബത്തിൽ നിന്നും മാറി താമസിച്ചത് പോലെ ജയം രവിയും ഭാര്യയും മക്കളുമായി കുടുംബത്തിൽ നിന്നും മാറി വേറെ താമസം തുടങ്ങി എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്.

മാറി താമസിച്ചതുകൊണ്ട് ജയം രവിയുടെ അച്ഛൻ വളരെ വിഷമത്തിലാണെന്നും. ഈ കാര്യങ്ങൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് തമിഴ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥനായിരുന്നു. സൂര്യയും ജ്യോതികയും താമസം മാറിയ കാര്യവും രംഗനാഥൻ തന്നെയായിരുന്നു പറഞ്ഞത്. ജയം രവിയുടെ ഭാര്യയുടെ നിർബന്ധപ്രകാരമാണ് താമസം മാറിയത് എന്നാണ് പറഞ്ഞത്. ബെയിൽവാൻ്റെ ജയം രവിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ വെളിപ്പെടുത്തലുകൾ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply