ബേസിലിന്റെ ഭാര്യ തന്നെ ഫോണിൽ വിളിച്ചു കരഞ്ഞു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാൻ റഹ്മാൻ !

മലയാള സിനിമ സംഗീതസംവിധായകനും പിന്നണിഗായകനും ആണ് ഷാൻ റഹ്മാൻ. നിരവധി നല്ല ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ഷാൻ. ജോണി ആൻ്റണി സംവിധാനം ചെയ്ത ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലൂടെ ആയിരുന്നു ഷാൻ സംഗീതസംവിധായകനായി അരങ്ങേറ്റം നടത്തിയത്. ഷാൻ ഒരു അഭിമുഖത്തിനിടയിൽ സംസാരിക്കുന്ന സമയത്ത് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മിന്നൽ മുരളി എന്ന സിനിമയിലെ ഉയരെ എന്ന പാട്ട് കേട്ട് ബേസിലിൻ്റെ ഭാര്യ എലിസബത്ത് തന്നെ വിളിച്ച് കരഞ്ഞിരുന്നു എന്നാണ് ഷാൻ പറഞ്ഞത്. എലിസബത്ത് ഷാനിനോട് എന്തൊരു പാട്ടാ ഷാനിക്കാ നിങ്ങൾ ഉണ്ടാക്കിയത് എന്നൊക്കെ പറഞ്ഞായിരുന്നു സന്തോഷം കൊണ്ട് കരഞ്ഞത്. ഒരിക്കലും തനിക്ക് മറക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു അത് എന്നും ഷാൻ പറഞ്ഞു. നമ്മൾ ഒരു വർക്ക് ചെയ്തു കഴിഞ്ഞതിനുശേഷം അത് നല്ലതാണ് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ് എന്നും പറഞ്ഞു.

ആ പാട്ടിൻ്റെ ലിറിക് വീഡിയോ ഇറങ്ങിയ സമയത്ത് ആളുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല. എന്നാൽ പിന്നീട് സിനിമ റിലീസ് ആയതിനുശേഷം ആയിരുന്നു പാട്ടിന് സ്വീകാര്യത ലഭിച്ചതെന്നും ഷാൻ പറഞ്ഞു.
ഒരു പാട്ട് നമ്മൾ കമ്പോസ് ചെയ്യുന്ന സമയത്ത് ആദ്യം സാറ്റിസ്ഫൈ ചെയ്യേണ്ടത് ആ സിനിമയുടെ ഡയറക്ടറെയാണ്. അതിനുശേഷം മാത്രമാണ് ഓഡിയൻസിനെ സാറ്റിസ്‌ഫൈ ചെയ്യേണ്ടതെന്നും പറഞ്ഞു. ലിറിക് വീഡിയോ കണ്ട സമയത്ത് ആളുകൾ ചോദിച്ചത് എന്ത് പാട്ടാണ് ഷാൻ റഹ്മാൻ ഉണ്ടാക്കിയത് ഈ പാട്ടാണോ എന്നൊക്കെ.

ബേസിലിന് വേണ്ടിയായിരുന്നു താൻ ആ വർക്ക് ഏറ്റെടുത്തത്. സിനിമയിലെ സിറ്റുവേഷനും വില്ലനും വില്ലൻ്റെ പ്രേമവും ഇതിലെ ഓരോ ഇമോഷൻസും ഒക്കെ മനസ്സിലാക്കി വേണം മ്യൂസിക് ചെയ്യുവാൻ. ആ സിറ്റുവേഷൻസ് ഒക്കെ തന്നെ ബേസിൽ തനിക്ക് തന്നിരുന്നു. ഒരുപാട് കാര്യങ്ങൾ യോജിപ്പിച്ചു കൊണ്ടു വേണം നമ്മൾ വർക്ക് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ അതിൻ്റെതായ ഒരുപാട് കാര്യങ്ങളും ചെയ്യാനുണ്ട്.

അദ്ദേഹം പറയുന്നത് ഒരു ലിറിക് വീഡിയോ വന്നാൽ അത് ആളുകൾക്ക് ഇഷ്ടമാകണമെന്നില്ല എന്നും. സിനിമ റിലീസായി കഴിഞ്ഞതിനുശേഷം ആയിരുന്നു ആ പാട്ടും ആ സിനിമയിലെ സിറ്റുവേഷൻസും എല്ലാം പ്രേക്ഷകർ മനസ്സിലാക്കുന്നത്. അതിനു ശേഷം ആണ് പാട്ട് ഇഷ്ടമായതും. നമ്മൾ കഷ്ടപ്പെട്ട് കൊണ്ടാണ് പല വർക്കുകളും ചെയ്യുന്നത്. അത് പ്രേക്ഷകർക്ക് ഇഷ്ടമാവുകയും അവർ അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് സന്തോഷം ലഭിക്കുന്നത് എന്നും ഷാൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply