മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന കൂട്ടുകെട്ട് ഒന്നിക്കുന്നു… ബേസിൽ ജോസഫ്- പ്രണവ് മോഹൻലാൽ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും…

ഇന്ന് മലയാള സിനിമയിലെ യുവതാര നിരയിൽ ഏറ്റവും ശ്രദ്ധേയനായ സിനിമാക്കാരൻ ആണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി “തിര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബേസിൽ ജോസഫ്, ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു “കുഞ്ഞിരാമായണം”. പിന്നീട് “ഗോദ”, “മിന്നൽ മുരളി” തുടങ്ങി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റ് ആക്കിയ ഒരു യുവസംവിധായകൻ ആണ് ബേസിൽ ജോസഫ്. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത “മിന്നൽ മുരളി” മലയാള സിനിമയും കടന്ന് അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച സംവിധായകൻ മാത്രമല്ല ഒരു മികച്ച നടൻ കൂടിയാണ് ബേസിൽ ജോസഫ്. ഏറ്റവും ഒടുവിൽ ബേസിൽ നായകനായി എത്തിയ “ജയ ജയ ജയ ജയ ഹേ ” നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്. മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബേസിലും താരപുത്രൻ പ്രണവ് മോഹൻലാലും ഒന്നിക്കുന്നു എന്ന് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഹൃദയം” എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്.

പ്രണവ് മോഹൻലാലിൻറെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവ് ആയി മാറിയ ചിത്രം ആയിരുന്നു “ഹൃദയം”. പ്രണവിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. “ഹൃദയ”ത്തിന്റെ ഗംഭീര വിജയത്തിനു ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള ഒരു ഇടവേള യാത്രകളിൽ ആണ് പ്രണവ് മോഹൻലാൽ. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബേസിലിന്റെ ആദ്യ ചിത്രമായ “കുഞ്ഞിരാമായണ”ത്തിന് തിരക്കഥ ഒരുക്കിയ ദീപു ആയിരിക്കും പ്രണവ്- ബേസിൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുക. “മിന്നൽ മുരളി” എന്ന ചിത്രത്തിനു ശേഷം നടൻ ആയും നായകൻ ആയും നിരവധി സിനിമകളിൽ സജീവമായിരുന്നു ബേസിൽ ജോസഫ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാൽ. യാതൊരു വിധ താര ജാഡകളും ഇല്ലാത്ത താര പുത്രൻ ആണ് പ്രണവ് മോഹൻലാൽ.

മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന പ്രണവ് മോഹൻലാൽ, പിന്നീട് സഹസംവിധായകനായിട്ടാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി തിളങ്ങി താരപുത്രൻ. പിന്നീട് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply