ബേസിൽ ജോസഫിന്റെ മകൻ ഹോപ്പിന്റെ മാമോദിസ ചടനു സംഭവിച്ചത് കണ്ടോ ! പുതിയ എന്ന് ആരാധകർ

മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകനും നടനും ആണ് ബേസിൽ ജോസഫ്. ഗോദ, കുഞ്ഞിരാമായണം, മിന്നൽ മുരളി തുടങ്ങിയ നല്ല ചിത്രങ്ങളൊക്കെ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് ഇദ്ദേഹം. ബേസിൽ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി 2013 ഇറങ്ങിയ തിര എന്ന സിനിമയിലൂടെ ആയിരുന്നു ബേസിൽ തൻ്റെ കരിയർ ആരംഭിച്ചത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിൻ്റെ കരിയറിൽ വൻ മാറ്റങ്ങൾ ഉണ്ടായി.

ബേസിൽ കോമഡി സീൻ കൈകാര്യം ചെയ്യുന്നതിലും വിജയിച്ചിട്ടുണ്ട്. താരം വിവാഹം ചെയ്തിരിക്കുന്നത് എലിസബത്തിനെയാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സിനിമയിൽ കാണുന്നതുപോലെ തന്നെ യഥാർത്ഥ ജീവിതത്തിലും കുട്ടിത്തമാർന്ന തമാശയും സ്വഭാവവും ആണ് ബേസിലിന്. ബേസിലിനും എലിസബത്തിനും ഈയിടെയാണ് കുഞ്ഞുണ്ടായത്. കുഞ്ഞുണ്ടായ ശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ബേസിനോട് ചോദിച്ചപ്പോൾ ബേസിൽ പറഞ്ഞത് കുഞ്ഞിൻ്റെ മിക്ക കാര്യങ്ങളും താനും നോക്കാറുണ്ട് എന്നാണ്.

കൂടാതെ തൻ്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും വന്നിട്ടുണ്ടെന്നും പറഞ്ഞു. എലിസബത്ത് തൻ്റെ കരിയറിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ കൂട്ടായി നിൽക്കാറുണ്ടെന്നും പറഞ്ഞു. ബേസിലും എലിസബത്തും നല്ല സ്നേഹത്തിലും അതുപോലെ തന്നെ സുഹൃത്തുക്കളുമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബേസിൽ. ബേസിൽ പങ്കുവെച്ച ചിത്രങ്ങളും അതുപോലെ തന്നെ വീഡിയോകളും ഒക്കെ തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

ബേസിൽ പങ്കുവെച്ച കുഞ്ഞിൻ്റെ മാമോദിസ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മാമോദിസ ചടങ്ങിന് സിനിമാതാരങ്ങളായ ടോവിനോ തോമസ്, അജു വർഗീസ്, ഗുരു സോമസുന്ദരം, ജിതേഷ് പിള്ള, സൈജു കുറുപ്പ് തുടങ്ങിയ നിരവധി ആളുകൾ കുഞ്ഞിൻ്റെ മാമോദിസക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ബേസിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

ബേസിൽ തൻ്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത് ഹോപ് എന്നാണ്. മാമോദിസയുടെ ആഘോഷവേദി ഇളം നീലനിറത്താൽ അലങ്കരിക്കപ്പെട്ടത് ആയിരുന്നു. ബേസിലും എലിസബത്തും ആ കളറിനോട് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചത്. മകളുടെ പേരും അതുപോലെ തന്നെ നിറയെ പൂക്കളും ബലൂണുകളും ഒക്കെ വച്ചുകൊണ്ട് വേദി വളരെ മനോഹരമായി അലങ്കരിച്ചിട്ടും ഉണ്ടായിരുന്നു. ഫെബ്രുവരി 15 ആയിരുന്നു ബേസിലിനും എലിസബത്തിനും മകൾ ഉണ്ടായത്.

മകൾ ഉണ്ടായ സമയത്ത് തന്നെ ബേസിൽ കുഞ്ഞിനും ഭാര്യക്കുമൊത്തമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിൻ്റെ പേര് എന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply