കയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചും വരെ വിറ്റു – ഡിപ്രഷനിലേക്ക് പോയ അവസ്ഥ തുറന്നു പറഞ്ഞു ബഷീർ ബഷി

മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്ന ബഷീർ ബഷിയെ മലയാളികൾക്ക് അത്ര സുപരിചിതമായിരുന്നില്ല. ബിഗ് ബോസിൽ വന്നതിനുശേഷം ആണ് ബഷീറിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന് രണ്ട് ഭാര്യമാരാണുള്ളത്. ഇതിൻ്റെ പേരിൽ ധാരാളം പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സുഹാനയാണ് ആദ്യ ഭാര്യ. രണ്ടാമത്തെത് മഷൂറ. ഇവരുടെ കുടുംബത്തിലെ പുതിയ വിശേഷം ബഷീറിനും മഷൂറക്കും ഒരു ആൺകുഞ്ഞ് ജനിച്ചതാണ്.

ബഷീർ കുഞ്ഞു ജനിച്ച ഉടനെ തന്നെ കുഞ്ഞിൻ്റെ ഫോട്ടോയും പേരും അതുപോലെ സോഷ്യൽ മീഡിയ അക്കൗണ്ട് ഒക്കെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ജനിച്ചുവീണ ഉടനെയുള്ള കുഞ്ഞിൻ്റെ ഇൻസ്റ്റാഗ്രാമിൽ 26 കെ ഫോളോവേഴ്സ് ആണ് ഒറ്റ ദിവസം കൊണ്ട് തന്നെ ഉണ്ടായത്. എന്നാൽ യൂട്യൂബ് ചാനൽ ലഭിച്ചത് 7.05 കെ സബ്സ്ക്രൈബേഴ്സിനെയാണ്. കുഞ്ഞിൻ്റെ വരവോടെ ബഷീർ ബഷിയുടെ ചാനലിന് വൺ മില്യൺ ഫോളോവേഴ്സും ആയിട്ടുണ്ട്. ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറക്കും അതുപോലെ തന്നെ ബഷീറിൻ്റെയും സുഹാനയുടെയും രണ്ടു മക്കൾക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്.

ബഷീറും രണ്ടു ഭാര്യമാരും മൂന്നു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ബഷീർ പക്ഷി തൻ്റെ പഴയ ജീവിതത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ബിസിനസ് വഴിയും സോഷ്യൽ മീഡിയ വഴിയും ഒരുപാട് സമ്പാദ്യമുള്ള ബഷീറിനെയാണ് പ്രേക്ഷകർക്കൊക്കെ അറിയുന്നത്. എന്നാൽ ഒരുകാലത്ത് ജീവിക്കാൻ വരെ വളരെ പാടുപെട്ടിരുന്നെന്ന് ബഷീർ പറയുന്നു.

ആ സമയത്ത് ഇത്രയും വലിയ കുടുംബം ആയിരുന്നില്ല തൻ്റെതെന്നും പറഞ്ഞു. ആ സമയത്ത് ആദ്യ ഭാര്യ സോനവും മൂത്തമകളായ സുനുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകൾ വളരെ ചെറുതായിരുന്നു ആ സമയത്ത്. കയ്യിൽ സമ്പാദ്യമൊന്നും ഇല്ലാത്ത അവസ്ഥയിൽ രണ്ടുമാസത്തോളം ഡിപ്രഷൻ അനുഭവിച്ചു എന്നും ബഷീർ പറഞ്ഞു. കയ്യിലെ മൊബൈൽ ഫോണും വാച്ചുമൊക്കെ ആ സമയത്ത് വിൽക്കേണ്ടി വന്നു എന്നും പറഞ്ഞു.

ഇതൊന്നും താൻ പുറത്താരോടും പറഞ്ഞില്ലെന്നും ബഷീർ പറഞ്ഞു. ഇന്നത്തെ ബഷീറിന് ബിഎംഡബ്ല്യു കാർ, ഥാർ, രണ്ട് വീട് ഒരുപാട് സ്വത്തുക്കൾ എന്നിവയൊക്കെ ഉണ്ട്. താൻ കഷ്ടപ്പെട്ട സമയത്തും മറ്റാരെയും ബുദ്ധിമുട്ടിക്കാൻ പോയില്ലെന്നും ബഷീർ പറഞ്ഞു. ഇളയ മകനായ ഇബ്രുവിൻ്റെ വരവ് ആഘോഷമാക്കിയിട്ടുണ്ട് ബഷീറിൻ്റെ ഫാമിലി. ബഷീർ ബഷിയും കുടുംബവും ഫാമിലി വ്ലോഗ് ചെയ്യുന്നവരാണ്. അങ്ങിനെ ഇവർ പണം സമ്പാദിക്കുന്നുണ്ട്. ഇവരുടെ വീഡിയോയും ഫോട്ടോയും വിശേഷങ്ങളും അറിയുവാൻ നിരവധി ആരാധകരുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply