സുനു മോൾ നല്ല അച്ചടക്കം ഉള്ള കുട്ടിയാണ് – പക്ഷെ അടിക്കുന്നതും ചീത്തപറയുന്നതും കുട്ടികളെ പേടിപ്പിച്ചു നിർത്താൻ ആണ് എന്ന് ബഷീർ ബാഷി

basheer bashi about sonu

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാരും ഒത്തുള്ള കുടുംബജീവിതമാണ് ബഷീറിന്റെ പ്രത്യേകത. ബഷീറിനും ഭാര്യമാരായ സുഹാന, മഷൂറ എന്നിവർക്കും മക്കളായ സുനൈന, സൈഗം എന്നിവർക്കും നിലവിൽ സ്വന്തമായി ഓരോ യൂട്യൂബ് ചാനലുകൾ ഉണ്ട്. അടുത്തിടെ വന്ന ഒരു വ്ലോഗിൽ തന്റെ മൂത്തമകൾ സുനൈനയെ കുറിച്ച് ബഷീർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തെ മകൾ സുനൈനയുടെ പരീക്ഷ മാർക്ക് ലിസ്റ്റ് ലഭിച്ചപ്പോൾ കുറച്ച് മാർക്ക് കുറവായിരുന്നുവെന്നും അപ്പോൾ അന്നതിന് താൻ മകളെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നുവെന്നും ബഷീർ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.

തുടർന്ന് വീട്ടിൽ ടിവി കാണാനുള്ള അനുവാദം മകൾ സുനൈനിക്ക് നിഷേധിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു. വീട്ടിലെ മറ്റ് അംഗങ്ങൾ ആരെങ്കിലും ടിവി കാണുകയാണെങ്കിൽ പഠനം കഴിഞ്ഞിട്ട് കുറച്ചുനേരം പോയിരുന്ന് കാണാനുള്ള അനുവാദം മാത്രമാണ് മകൾക്ക് നൽകിയിരിക്കുന്നതെന്നും ബഷീർ വീഡിയോയിലൂടെ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ബഷീറിന്റെതും ഭാര്യമാരുടെതും ഒരു ടോക്സിക് പാരന്റിങ് ആണെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. ചിലർ റിയാക്ഷൻ വീഡിയോകൾ വരെ ഇതിന് എതിരായി ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ എല്ലാ വിമർശനങ്ങൾക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷി. തന്റെ കുടുംബത്തിന് പറ്റി ഇതിനുമുമ്പും ഒരുപാട് ഫേക്ക് ന്യൂസുകൾ വന്നിട്ടുണ്ടെന്നും എന്നാൽ നിരന്തരം തന്റെ വീഡിയോകളും വ്‌ളോഗുകളും കാണുന്നവർ അതൊന്നും വിശ്വസിക്കുകയില്ല എന്നും ബഷീർ വ്യക്തമാക്കി. കഴിഞ്ഞദിവസം തന്റെ മകൾ സുനൈനയെ ഭാര്യ സുഹാന മാർക്ക് കുറഞ്ഞതിന്റെ പേരിൽ തല്ലിയതിനെ കുറിച്ച് വ്ലോഗിൽ പറഞ്ഞിരുന്നു എന്നും ഫാമിലി വ്ലോഗിംഗ് ആണ് തങ്ങൾ കൂടുതലും ചെയ്യാറുള്ളത് എന്നും അതുകൊണ്ടുതന്നെ മഷൂറയുടെ പ്രഗ്നൻസി ജേർണിയും സൈഗുവിന്റെ അസുഖത്തെക്കുറിച്ചും എല്ലാം തങ്ങൾ വ്ലോഗിലൂടെ സംസാരിക്കാറുണ്ട് എന്നും അങ്ങനെ വീട്ടുകാര്യങ്ങളെല്ലാം സബ്സ്ക്രൈബ് പറയാറുള്ളത് കൊണ്ടാണ് മകളുടെ മാർക്ക് കുറഞ്ഞതിനെ തുടർന്നുള്ള കാര്യങ്ങളും തുറന്നു സംസാരിച്ചതെന്നും ബഷീർ പറയുന്നു.

തന്റെ മകൾ സുനയ്ക്ക് ഇപ്പോൾ 12 വയസ്സായി എന്നും നല്ല അച്ചടക്കമുള്ള കുട്ടിയാണ് തന്റെ സുനുവെന്നും അതുകൊണ്ടുതന്നെ ടോക്സിക് പാരന്റിങ് എന്നു പറഞ്ഞുകൊണ്ട് വരണ്ട എന്നുമൊക്കെയാണ് ബഷീറിന്റെ മറുപടി. തന്റെ മക്കളെ എങ്ങനെ വളർത്തണമെന്ന് തനിക്കറിയാമെന്നും ചിലപ്പോഴൊക്കെ അവരെ ശകാരിക്കുകയും തല്ലുകയും ചെയ്യേണ്ടി വരുമെന്നും മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തി കൊടുക്കാനാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്നും എന്നും മക്കൾ കുരുത്തക്കേട് കാണിച്ചാൽ ശകാരിക്കാനുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ട് എന്നും മക്കൾക്ക് 18 വയസ്സ് ആകുന്നത് വരെ അവരുടെ കാര്യത്തിൽ താനും തന്റെ ഭാര്യമാരും ഇടപെടുക തന്നെ ചെയ്യും എന്നും ബഷീർ ഉറച്ചു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply