തല്ലിയ പാട് കാണിക്കുകയും പരസ്യമായി തന്നെ അപമാനിക്കുകയും ചെയ്തു ! ബഷീർ ബാഷിക്ക് രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

മോഡലിംഗ് ഉണ്ടായിരുന്ന ബഷീർ ബഷിയെ മലയാളികൾക്ക് അത്ര സുപരിചിതമായിരുന്നില്ല എന്നാൽ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടെസ്റ്റൻ്റായി വന്ന ബഷീർ ബഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. സുഹാനയും മഷൂറയും ആണ് ബഷീറിൻ്റെ ഭാര്യമാർ. ബഷീറിനും സുഹാനക്കും രണ്ട് മക്കളാണുള്ളത് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോൾ ഗർഭിണിയാണ്. മഷൂറ ഗർഭിണിയായ ശേഷം ആ വിശേഷങ്ങൾ ആണ് ബഷീർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

അജിത്തിൻ്റെ തമിഴ് സിനിമ തുനിവ് കണ്ടതിൻ്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോ തന്നെ ബഷീർ മകളോട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മകൾക്ക് മുൻപ് നടത്തിയ എക്സാമിൽ മാർക്ക് കുറഞ്ഞതുകൊണ്ട് ബഷീർ മകളെ വഴക്കു പറഞ്ഞിരുന്നെന്നും അതുകൊണ്ട് മകൾക്ക് വേണ്ടി അവൾ ടിവി ഓൺ ചെയ്ത് കാണരുതെന്ന് പറഞ്ഞിരുന്നു.

ആരെങ്കിലും ടിവി കാണുകയാണെങ്കിൽ പഠിക്കാനുള്ളതൊക്കെ പഠിച്ചുകഴിഞ്ഞശേഷം അൽപനേരം മാത്രം കണ്ടാൽ മതിയെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ ക്രിസ്മസ് പരീക്ഷ കഴിഞ്ഞപ്പോൾ മകൾക്ക് മാർക്ക് കുറവായിരുന്നു. സുഹാന മകളെ സ്കൂളിൽ നിന്നും കൊണ്ടുവരാൻ വേണ്ടി പോയപ്പോൾ തന്നെ പേപ്പർ കണ്ടപ്പോൾ ദേഷ്യത്തിൽ ആയിരുന്നു. മുൻപേ നടത്തിയ പരീക്ഷയുടെ മാർക്കിനേക്കാൾ കുറവായിരുന്നു ഇപ്പോൾ കിട്ടിയ മാർക്ക് എന്നും അതിനാൽ വഴക്ക് പറഞ്ഞു കൊണ്ടായിരുന്നു സുഹാന മകൾ സുനുവിനെ അടിച്ചത്.

മകളെ അടിക്കുന്നത് കണ്ടപ്പോൾ ബഷീറോ മഷൂറയോ അതിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല കാരണം മാർക്ക് കുറഞ്ഞത് കൊണ്ടല്ലേ തല്ലുന്നത് എന്ന് കരുതി. വീഡിയോ തുടങ്ങുമ്പോൾ ബഷീർ മകളോട് ഇന്നലെ ഉമ്മ തല്ലിയതിൻ്റെ പാടൊക്കെ പോയോ എന്ന് ചോദിച്ചിരുന്നു ഇതിനെതിരെയാണ് പ്രേക്ഷകർ ബഷീറിനെതിരെ കമൻ്റുകൾ പോസ്റ്റ് ചെയ്തത്. ഇത്രയും ആളുകൾ കാണുന്ന വീഡിയോവിൽ മകളെ അപമാനിച്ചത് മോശമാണെന്ന് പലരും പറഞ്ഞു.

ഇത്തരം വാക്കുകൾ കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുമെന്നും ആളുകളുടെ മുന്നിൽ നാണക്കേട് ഉണ്ടാക്കുമെന്നും ചിന്തിക്കണമായിരുന്നെന്നും കമൻ്റുകൾ ഉണ്ടായിരുന്നു. പ്രേക്ഷകർ പറയുന്നത് മക്കളെ വഴക്ക് പറയുന്നതും അടിക്കുന്നതും ഒന്നും തന്നെ യാതൊരു തെറ്റുമില്ല പക്ഷേ അത് മറ്റുള്ള ആളുകളെ കാണിച്ചു കൊണ്ടായിരിക്കരുത് എന്നാണ്. അവർ വീഡിയോയിൽ പറഞ്ഞത് മുൻപൊക്കെ മകൾ നല്ലവണ്ണം പഠിക്കുമായിരുന്നു നല്ല മാർക്ക് വാങ്ങുമായിരുന്നു എന്നൊക്കെയാണ്. വീഡിയോയിൽ മകളുടെ മുഖം കണ്ടാൽ അറിയാം ആ കുട്ടിക്ക് എത്രത്തോളം വേദന ഉണ്ടാക്കിയിട്ടുണ്ട് ഇവരുടെ സംസാരം എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply