മഷൂറയുടെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ ബഷീർ ബഷി; വണ്ടിയോടിച്ചുകൊണ്ടിരിക്കെ എന്ത് ചെയ്യണം എന്ന അറിയാത്ത അവസ്ഥയിലായിപ്പോയി.

ബഷീർ ബഷിയേയും ഫാമിലിയെയും മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ബിഗ് ബോസിലൂടെയാണ് ബഷീർ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. രണ്ട് ഭാര്യമാരാണ് ബഷീർ ബഷിക്. ആദ്യ ഭാര്യയായ സുഹാനിയിൽ രണ്ടു മക്കളാണുള്ളത് രണ്ടാമത്തെ ഭാര്യയായ മഷുറ ഇപ്പോൾ 9 മാസം ഗർഭിണിയാണ്. ഗർഭിണിയായ മഷൂറയ്ക്ക് പ്രസവത്തിനായുള്ള സമയമാകാറായി. മഷൂറക്ക് വേദന വന്നു സഹിക്കാൻ വയ്യാതെ ആയപ്പോൾ ബഷിയും മഷൂറയുടെ ഉമ്മയും കൂടി ഹോസ്പിറ്റലിലേക്ക് രാത്രി തന്നെ കൊണ്ടുപോയി.

ആശുപത്രിയിലെത്തിയ ഉടനെ തന്നെ അവിടെ അഡ്മിറ്റ് ആക്കിയും ചെയ്തു എന്നാണ് ബഷീർ പറയുന്നത്. മഷൂറയെ അഡ്മിറ്റ് ആക്കിയ വീഡിയോ ആണ് ഇപ്പോൾ ബഷീർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഷൂറയ്ക്ക് പ്രസവത്തോടനുബന്ധിച്ചുള്ള കാര്യങ്ങളൊക്കെ തന്നെ വീഡിയോ ആയിട്ട് യൂട്യൂബ് ചാനലിൽ ഇടണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു അതുകൊണ്ടുതന്നെയാണ് ഈ ഒരു കാര്യവും ബഷീർ വീഡിയോ ആക്കി ചെയ്തതെന്നും പറയുന്നുണ്ട്.

ലേബർ പെയിൻ ആയതുകൊണ്ട് കൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് വേദന വരുന്നതിനാൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. ബഷീർ പറയുന്നത് മഷൂറയ്ക്ക് ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോ എടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു അത് തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്തിട്ടുമുണ്ട്. അത് മഷൂറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്യും എന്നാണ് പറഞ്ഞത്. മഷൂറ അഡ്മിറ്റ് ആയതുകൊണ്ടാണ് ബഷീർ ബഷി പുതിയ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കുന്നത് എന്നും പറഞ്ഞു.

പെയിൻ വന്നപ്പോൾ വയറൊക്കെ ആകെ പൊട്ടി പോകുന്ന തരത്തിലുള്ള ഒരു ഫീൽ ആയിരുന്നു ഉണ്ടായിരുന്നതെന്നും അത് ആദ്യം ഗ്യാസ് ആയിരുന്നു എന്ന് കരുതി മഷൂറയും ബഷീറും വീട്ടുകാരും ഒന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല എന്നാൽ പിന്നീട് ഉറങ്ങാൻ വയ്യാത്ത തരത്തിലുള്ള വേദന വന്നപ്പോഴാണ് ഹോസ്പിറ്റലിലേക്ക് പോകുവാൻ തീരുമാനിച്ചത്. സാധാരണ സ്ത്രീകൾക്ക് ഉണ്ടാകുന്ന പോലെ ഗർഭകാലത്ത് ശർദ്ദിയൊന്നും ഉണ്ടായിരുന്നില്ല.

മഷൂറ വേദന കൊണ്ട് പുളഞ്ഞ് ആശുപത്രിയിലേക്ക് വരുന്ന സമയത്ത് ഒന്നും വീഡിയോ എടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലെന്നും അവളുടെ വേദനയും നിലവിളിയും കേട്ടുകൊണ്ട് എനിക്കും ഭയങ്കര ടെൻഷനായി എന്നാണ് ബഷി പറയുന്നത്. ലേബർ റൂമിൽ ഒരു ബൈസ്റ്റാൻ്റർക്ക് നിൽക്കാൻ കഴിയും. അതിന് എക്സ്ട്രാ പൈസയാണ് അവർ ചാർജ് ചെയ്യുന്നത് ഞാൻ ആ പൈസ കൊടുത്തു എന്നാണ് ബഷീർ പറഞ്ഞത്.

ബഷീറും മഷൂറയുടെ ഉമ്മയും സോനുവും മാറി മാറി ഹോസ്പിറ്റലിൽ നിൽക്കാനാണ് തീരുമാനം. ഇപ്പോൾ സെപ്പറേറ്റ് റൂമൊന്നും കിട്ടുകയില്ല കാരണം ഡെലിവറി കഴിഞ്ഞ ശേഷം മാത്രമേ കിട്ടുകയുള്ളൂ. നോർമൽ ഡെലിവറിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply