8480 കോടി രൂപ ചിലവഴിച്ചു പ്രധാനമന്ത്രി തുറന്നു കൊടുത്ത ബാംഗ്ലൂർ മൈസൂർ റോഡ് ഒരു മഴ പെയ്താൽ വെള്ളത്തിനടിയിൽ – ഗ്രാമവാസികൾ കാരണമെന്ന് സർക്കാർ

ബംഗളൂരു -മൈസൂർ ഹൈവേ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിൽ ആയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരു- മൈസൂർ ഹൈവേ ഉദ്ഘാടനം ചെയ്തത്. ഇപ്പോഴിതാ ദേശീയപാതയുടെ ശോചനീയാവസ്ഥയെ സംബന്ധിച്ചുള്ള വിശദീകരണം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നൽകിയിരിക്കുകയാണ്. രാമനഗര സ്ട്രെച്ചിന് സമീപമുള്ള ഡ്രെയിൻ പാത അവിടെയുള്ള ഗ്രാമവാസികൾ തടഞ്ഞതായി വെള്ളക്കെട്ട് നിരീക്ഷിച്ച മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഗ്രാമത്തിലേക്ക് പ്രവേശിക്കാനുള്ള കുറുക്കുവഴിയിലൂടെ സർവീസ് റോഡിൽ നിന്ന് സ്വന്തം പാത ഉണ്ടാക്കുന്നതിനായി മൂന്ന് മീറ്റർ വീതിയിൽ മണ്ണിട്ട് അഴുക്കു ചാൽ തടഞ്ഞത് കൊണ്ടാണ് റോഡിൽ വെള്ളപ്പൊക്കം ഉണ്ടായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മടപ്പുരയിലെയും മറ്റുമുള്ള കൃഷിയിടങ്ങളിലേക്കും ഗ്രാമത്തിലേക്കും പ്രവേശിക്കാനുള്ള കുറുക്കു വഴിയിൽ ആണ് സ്വന്തം പാത ഉണ്ടാക്കുന്നതിനായി ഗ്രാമവാസികൾ മണ്ണിട്ട് അഴുക്കു ചാൽ തടഞ്ഞത്. എന്നാൽ ഇത് ഡ്രെയിനേജ് പാതയ്ക്ക് തടസ്സമാവുകയായിരുന്നു.

ഗ്രാമവാസികൾ അവരുടെ പ്രവേശനത്തിനായി നിർമ്മിച്ച ഈ പാത മാർച്ച് 18ന് പുലർച്ച തന്നെ നീക്കം ചെയ്യുകയും ചെയ്തു എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു ബംഗളൂരുവിന്റെ പ്രാന്ത പ്രദേശത്ത് ചെറിയ മഴയെ തുടർന്ന് മൈസൂർ- ബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ രാമ നഗര സ്ട്രെച്ചിൽ വെള്ളക്കെട്ട് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള ഗതാഗത തിരക്ക് കുറയ്ക്കാനും മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര സമയം കുറച്ച് 75 മിനിറ്റ് ആക്കാനും വേണ്ടിയിരുന്നു മൈസൂർ ബംഗളൂരു ഹൈവേ നിർമ്മിച്ചത്.

എന്നാൽ ഹൈവേയിൽ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ബംബർ ടു ബംബർ അപകടങ്ങൾ ഉണ്ടായതുകൊണ്ട് ശനിയാഴ്ച ഗതാഗതം മന്ദഗതിയിലായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷവും കർണാടകയിൽ അതിശക്തമായ മഴ പെയ്തപ്പോൾ ഇതേ അണ്ടർ ബ്രിഡ്ജ് തന്നെയാണ് വെള്ളത്തിനടിയിൽ ആയത് എന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. ആറു ദിവസം മുമ്പായിരുന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർണാടക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി ബംഗളൂരു -മൈസൂര് ഹൈവേ ഉൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 8480 കോടി രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിച്ച പദ്ധതിയായിരുന്നു എൻ എച് 275ലെ 119 കിലോമീറ്റർ നീളുന്ന ബംഗളൂരു മൈസൂർ എക്സ്പ്രസ് ഹൈവേ. ആറ് മുതൽ 10 ലൈനുകൾ വരെ ഉള്ള ആക്സസ് നിയന്ത്രിത ഹൈവേയാണ് ഇത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply