സൗന്ദര്യത്തിന്റെ നിറകുടമായിട്ടും ബാലയ്യ ഹണിയെ കൈവിട്ടോ എന്ന് ആരാധകർ ! സംഭവിച്ചത് എന്തെന്ന് കണ്ടോ

വിനയൻ സംവിധാനം ചെയ്ത ചിത്രമായ ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു ഇന്ന് മലയാള സിനിമയിൽ വളരെയധികം തരംഗം തീർക്കുന്ന ഒരു മാദക നായികയായി മാറിയിരിക്കുകയാണ് ഹണി റോസ് . നിരവധി ആരാധകരാണ് ഹണി റോസിന് ഉള്ളത്. വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയുകയും ചെയ്യാറുണ്ട്. മലയാളത്തിന് പുറമേ അന്യഭാഷകളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ഹണി റോസിന് സാധിച്ചിട്ടുണ്ട് .

ഹണിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ തെലുങ്ക് സിനിമ നന്ദമയൂരി ബാലകൃഷ്ണ എന്ന പേരിൽ അറിയപ്പെടുന്ന ബാലയ്യയായിരുന്നു ചിത്രത്തിൽ നായക കഥാപാത്രമായി എത്തിയിരുന്നത് . ഹണി റോസുമായുള്ള ബാലയ്യയുടെ രംഗങ്ങൾ എല്ലാം തന്നെ ആരാധകരെ ത്രസിപ്പിക്കുകയായിരുന്നു ചെയ്തത് . തെലുങ്കിൽ അതിമാനുഷിക നായക കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് ട്രോൾ നേടിയിട്ടുള്ള ഒരു കഥാപാത്രം എന്ന നിലയിലും ബാലയ്യ ശ്രദ്ധ നേടിയിട്ടുണ്ട് .

62 കാരനായ ബാലയ്യയുടെ നായികയാണ് ചിത്രത്തിൽ ഹണി എത്തിയത്. ബാലയ്യക്കോപ്പമുള്ള എക്സ്പീരിയൻസിനെ കുറിച്ച് ഹണി പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. ട്രോളുകളും മറ്റും കണ്ടാണ് ബാ ല യ്യയെക്കുറിച്ച് അറിയുന്നതെന്നും എന്നാൽ തങ്ങൾ കേട്ടറിഞ്ഞ ബാല യ്യ അല്ല എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായത് എന്നും ഹണി റോസ് പറഞ്ഞിരുന്നു . കളങ്കമില്ലാതെ വളരെ സപ്പോർട്ട് ആയി സംസാരിക്കുന്ന വ്യക്തിയാണ് അ ദ്ദേഹം എന്നും ഹണി പറഞ്ഞിരുന്നു . ഭയങ്കര എനർജിയിൽ എപ്പോഴും സംസാരിക്കുന്ന ആളാണ് അദ്ദേഹം. ബാലയ്യയുടെ സിനിമകൾ മാസ് മൂവി പവർ സിനിമകൾ എന്നാണ് പറയാറുള്ളത് . അതേ പവറാണ് അദ്ദേഹത്തിൻറെ ലൈഫിലും ഉള്ളത്.

ഇത്രയും ആക്ടീവായിട്ടിരിക്കുന്നത് എങ്ങനെയെന്ന് ഭയങ്കരമായ ഒരു അതിശയമാണ് . അതിൻറെ ഒന്നും ഒരംശം പോലും എനർജി നമുക്കൊന്നുമില്ല. അങ്ങനെ ഒരു ആളാണ് അദ്ദേഹം. കളങ്കമില്ലാത്ത വ്യക്തിയാണ് എന്നായിരുന്നു ഹണി റോസ് പറഞ്ഞിരുന്നത്. ജനുവരി 12നാണ് വീരസിംഹ റെഡി തീയേറ്ററുകളിൽ എത്തിയത് . എന്നാൽ തെലുങ്കിൽ ഇത്രയും വലിയൊരു നടന്റെ ഒപ്പം അഭിനയിച്ചിട്ട് പോലും ബിഗ് ബജറ്റ് സിനിമ ചെയ്തിട്ട് പോലും തെലുങ്കിലേക്ക് കൂടുതൽ അവസരങ്ങൾ ഹണി റോസിന് ലഭിക്കുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത് . താരം ഇപ്പോഴും ഉദ്ഘാടന പരിപാടികളുമായും ഫോട്ടോഷൂട്ടുകളുമായും തിരക്കിലാണ്.

പൊതുവേ മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പോകുന്ന താരങ്ങൾക്ക് ഉയർച്ച ആണ് ഉണ്ടാകാർ. ഹണി യ്ക്ക്‌ മാത്രമാണ് അന്യഭാഷ സിനിമ പ്രവേശനം ഗുണം ചെയ്യാതെ പോയത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അവസരം ലഭിച്ചാൽ യുവ നടൻമാർക്കൊപ്പം ജോഡി ആകാനും ഹണി റോസ് തയ്യാറാണ്. എന്നാൽ ഇവർക്കൊപ്പം അഭിനയിക്കാൻ യുവനായകർ തയ്യാറാണോ എന്നത് കണ്ടറിയണം എന്നാണ് ചിലർ പറയുന്നത്. ബാലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകും എന്ന തരത്തിൽ വാർത്ത വന്നിരുന്നു എങ്കിലും പിന്നീട് ഇതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും തന്നെ കാണാതിരിക്കുകയാണ് ചെയ്തത്. ബലയ്യയും ഹണി കൈവിട്ടു എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply