എപ്പോഴും ശ്രദ്ധിക്കുക – ചില സമയത്ത് ചില കാര്യങ്ങളിൽ പെണ്ണുങ്ങളെ വിശ്വസിക്കാനേ പറ്റില്ല – തുറന്നു പറഞ്ഞു ബാല !

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നടൻ ആണ് ബാല. ഇപ്പോൾ ഇതാ ഇദ്ദേഹത്തിന്റെ ക്രിസ്മസ് വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഈ വീഡിയോ ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ക്രിസ്മസ് സമയത്ത് ഷൂട്ടിങ്ങിന് പോയാൽ ഭാര്യ എലിസബത്ത് തന്നെ ഷൂട്ട് ചെയ്യും എന്നാണ് ബാല തമാശ രൂപേണ പറയുന്നത്.

തന്റെ മുത്തശ്ശൻ ബൈബിൾ വായിക്കുകയും ക്രിസ്ത്യാനികൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള വലിയ മനുഷ്യനാണ് എന്നും ബാല പറയുന്നു. ഇതോടൊപ്പം കുറച്ച് ഫിലോസഫിക്കൽ ആയ കാര്യങ്ങളും ഭാര്യ തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പെണ്ണുങ്ങളെ ചില കാര്യങ്ങളിൽ വിശ്വസിക്കാൻ കഴിയില്ല എന്നാണ് ബാല പറയുന്നത്. അതിന് വിശദീകരണവും താരം നൽകുന്നുണ്ട്. സ്ത്രീകൾക്ക് പലപ്പോഴും രണ്ടു മനസ്സ് ആയിരിക്കും എന്ന് ബാല പറയുന്നു.

അതുപോലെ തന്നെ സ്ത്രീകളെടുക്കുന്ന തീരുമാനങ്ങൾ പെട്ടെന്ന് മാറിക്കൊണ്ടിരിക്കും എന്നാൽ ആണുങ്ങൾ അങ്ങനെ ആയിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണുങ്ങൾ ഒരു തീരുമാനം എടുത്താൽ പിന്നെ എന്തു തന്നെ വന്നാലും അത് മാറ്റില്ല. പെണ്ണുങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ഉറക്കെ കരയുകയും ചെയ്യുന്നു. പക്ഷേ ആണുങ്ങൾ അങ്ങനെ ആയിരിക്കില്ല എന്നും ഒരിക്കലും ആണുങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെച്ച് കരയില്ല, ആരും കാണാതെ ആയിരിക്കും കരയുന്നത് എന്നും കൂട്ടിച്ചേർത്തു.

എന്നിരുന്നാലും പെണ്ണുങ്ങൾക്കാണ് ആണുങ്ങളേക്കാൾ ശക്തി കൂടുതൽ എന്ന് ബാല പറയുന്നു. അതുകൊണ്ടാണ് പ്രസവിക്കാനുള്ള കഴിവ് ദൈവം സ്ത്രീകൾക്ക് നൽകിയത് എന്നാണ് ബാലയുടെ വാദം. 10 പേരെ അടിച്ച് ഇടാൻ ആണുങ്ങൾക്ക് സാധിക്കും. എന്നാൽ 10 പേർ അടിച്ചാലും അത് താങ്ങാൻ പെണ്ണുങ്ങൾക്ക് കഴിയും. അതാണ് അവരുടെ ശക്തി എന്നും ബാല കൂട്ടിചേർത്തു. ബാലയുടെ ഏറ്റവും പുതിയ വീഡിയോയിൽ പങ്കു വെച്ച കാര്യങ്ങൾ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ബാലയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടാറുണ്ട്. അടുത്തിടെ ബാലയുടെ രണ്ടാം വിവാഹവും പരാജയമാണ് എന്ന രീതിയിലുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിച്ചത്. ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമത് ഡോക്ടർ എലിസബത്തിനെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ബാലയുടെ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന എലിസബത്തിനെ പിന്നീട് കാണാതെ ആയതോടെ ഇവർ വേർപിരിയുകയാണ് എന്ന വാർത്തകൾ പ്രചരിക്കുകയായിരുന്നു.

മികച്ച ഒരു നടൻ മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടി ആണ് ബാല. ഇന്ന് ആയിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം ബാല സ്പോൺസർ ചെയ്യുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ആശ്രമം പണിതിട്ടുണ്ട് ബാല. ആദിവാസികുട്ടികൾക്ക് അവരുടെ വീട്ടിലേക്ക് വെളിച്ചവും, സ്പോർട്സ് കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളും താരം സ്പോൺസർ ചെയ്യുന്നുണ്ട്. പ്രമുഖ മെഡിക്കൽ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിൽ നിരവധി ഓപ്പറേഷനുകൾ ബാല സ്പോൺസർ ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply