ധന്യ ബാലകൃഷ്ണനും സംവിധായകൻ ബാലാജിയും രഹസ്യ വിവാഹം ചെയ്തു ! വെളിപ്പെടുത്തൽ നടത്തിയത് ആരെന്നു കണ്ടോ

ചലച്ചിത്ര സംവിധായകൻ ബാലാജി മോഹനെ പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ മാരി എന്ന ഒരു ചിത്രം മാത്രം മതി. ബാലാജി മോഹനും ധന്യ ബാലകൃഷ്ണനും രഹസ്യവിവാഹം ചെയ്തു എന്നുള്ള കൽപിക ഗണേഷിൻ്റെ ആരോപണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞു എന്നുള്ള ആരോപണം സത്യമാണോ എന്ന് അറിയുവാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

എന്നാൽ ബാലാജി തന്നെ നേരിട്ട് കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഞാനും ധന്യയും വിവാഹിതരായി എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ബാലാജിയുടെ രണ്ടാം വിവാഹമാണ് ധന്യയുമായി കഴിഞ്ഞത്. ബാലാജി 2012 ൽ അരുണയെ വിവാഹം ചെയ്തിരുന്നെങ്കിലും 2013 രണ്ടുപേരും വേർപിരിഞ്ഞു. എന്നാൽ ബാലാജി ഇപ്പോൾ കൽപികക്കെതിരെ അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിൽ കയറി ഇടപെട്ടതിന് മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

തെലുങ്ക് വെബ് സീരീസുകളിൽ അഭിനയിക്കുന്ന കൽപികാ ഗണേഷ് എന്ന നടി ഇവരുടെ വിവാഹ ജീവിതത്തിലും വ്യക്തിജീവിതത്തിലും മുറിവുകൾ ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇടപെട്ടുകൊണ്ട് ആളുകളുടെ മുന്നിൽ അപകീർത്തിപ്പെടുത്തുന്ന കൽപികയെ കോടതി വിലക്കണമെന്നും കൂടാതെ നഷ്ടപരിഹാരമായി ഒരുകോടി രൂപ തരണമെന്നും ബാലാജി കോടതിയോട് അപേക്ഷിച്ചു.

അദ്ദേഹത്തിൻ്റെ കേസിനെ ആസ്പദമാക്കി കോടതിയോട് ബാലാജിയുടെ ജീവിതത്തിൽ ഇടപെടരുതെന്ന് വിലക്കുകയും ജനുവരി ഇരുപതിനകം ഇതിനുള്ള മറുപടി കോടതിയെ ബോധിപ്പിക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 2020 ജനുവരിയിൽ ആണ് ബാലാജി നടി ധന്യ ബാലകൃഷ്ണനെ വിവാഹം ചെയ്തത്. അദ്ദേഹം നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് മാരി, മാരി 2, കാതലിൽ സൊതപ്പത് എപ്പടി തുടങ്ങിയ ചിത്രങ്ങൾ ഇതിൽപ്പെടുന്നു.

ധന്യ ബാലകൃഷ്ണ കൂടുതലായും തമിഴ് കന്നട മലയാളം തുടങ്ങിയ ഭാഷകളിലാണ് അഭിനയിക്കുന്നത്. നടി ധന്യ ബാലകൃഷ്ണൻ ഏഴാം അറിവ് എന്ന എ ആർ മുരുഗദാസിൻ്റെ ചിത്രത്തിലൂടെയായിരുന്നു സിനിമ ലോകത്തേക്ക് കടന്നെത്തിയത് കൽപികാ ഗണേഷ് തെലുങ്ക് ഭാഷയിലാണ് കൂടുതലായും അഭിനയിച്ചിരിക്കുന്നത്. പ്രയാണം എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാലാജി മോഹൻ്റെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു.

ബാല്യകാല പ്രണയിനിയെ ആയിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. ഈ വിവാഹമോചനത്തിന് കാരണം ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു. രണ്ടുപേരുടെയും പരസ്പര സമ്മതത്തോടെ ആയിരുന്നു വിവാഹമോചനം. ഒരു മുഴുനീള റൊമാൻ്റിക് കോമഡി ചിത്രമായ കാദലിൽ സോദപ്പുവധു യെപ്പടി എന്ന തമിഴ് ചിത്രത്തിൻ്റെ സംവിധാനത്തിലൂടെ ആണ് കരിയർ ആരംഭിച്ചത്. ഈ ചിത്രം അദ്ദേഹത്തിൻ്റെ തന്നെ ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതായിരുന്നു. ബോളിവുഡിലെ അദ്ദേഹത്തിൻ്റെ ചുവടുവെപ്പ് ക്ലിക്ക് ശങ്കർ എന്ന ചിത്രത്തിലൂടെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply