ദിലീപിനെ ശ്വാസം മുട്ടിക്കുന്ന തെളിവുകൾ പക്കൽ ഉണ്ട് – ബാലചന്ദ്രകുമാറിന്റെ പുതിയ കരുനീക്കം കണ്ടോ ?

balachandhra kumar new move against dileep

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോഴായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ നിർണായകമായ പല വെളിപ്പെടുത്തലുകൾ നടത്തിയത്. ഇത് കേസിൽ വഴിത്തിരിവായി. റിപ്പോർട്ടർ ചാനലിലൂടെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു മലയാളികളെ ഞെട്ടിച്ചുകൊണ്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവരുന്നത്.

കേരളക്കരയെ തന്നെ ഞെട്ടിച്ചു 2017 മുതലുള്ള പല വെളിപ്പെടുത്തലുകളും ആയിരുന്നു ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ബൈറ്റ് എടുത്തുവെച്ചും റെക്കോർഡ് ചെയ്‌തും അനുമതി ലഭിച്ചാൽ പറയാം എന്നായിരുന്നു ബാലചന്ദ്രകുമാറിനോട് പറഞ്ഞത്. ഇതേ തുടർന്നായിരുന്നു ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ചാനലിനെ സമീപിച്ചത്. അങ്ങനെ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച പല വെളിപ്പെടുത്തലുകളും പുറത്തു വരികയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ആയിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. കണ്ണൂർ സ്വദേശിയായ സ്ത്രീയായിരുന്നു സംവിധായകനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ആ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബാലചന്ദ്രകുമാറിനെതിരെ പരാതിപ്പെടുവാനായി സ്ത്രീയ്ക്ക് പണം കൊടുത്ത് കൊണ്ടു വന്നതും കേസ് പൂർണമായി കെട്ടി ചമച്ചതും ദിലീപിന്റെ ആൾക്കാരാണ് എന്ന് ബാലചന്ദ്രകുമാർ തുറന്നു പറഞ്ഞു.

പോലീസിന്റെ റിപ്പോർട്ടിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചിട്ടുള്ള ഒരു ചാനലിന്റ ഉടമസ്ഥനാണ് സ്ത്രീയെ കൊണ്ടുവന്നതും അവർക്കുള്ള പണം നൽകിയത് അയാളുടെ അക്കൗണ്ട് വഴി ആണെന്നും ഉള്ളതിന്റെ തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ടെന്ന് ബാലചന്ദ്രന്മാർ പറയുന്നു. ഈ കേസിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെല്ലാം ദിലീപിന്റെ സന്തത സഹചാരികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ കേസിന്റെ തുടരന്വേഷണത്തിൽ വഴിത്തിരിവായി മാറുകയായിരുന്നു. എന്നാൽ ഇതിന് തൊട്ടു പിന്നാലെ ആയിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്തു തന്നെ ഹോട്ടൽ മുറിയിൽ വരുത്തിച്ച് ബാലചന്ദ്രകുമാർ ഫലമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു സ്ത്രീ പരാതിപ്പെട്ടത്. കേസ് വ്യാജമാണ് എന്നും അത് തള്ളിക്കളയണം എന്നും ആവശ്യപ്പെട്ട് സംവിധായകൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

പോലീസ് കൊടുത്തിരിക്കുന്ന റഫ് റിപ്പോർട്ട് പ്രകാരം ഈ കേസിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എല്ലാം ദിലീപിന്റെ ആളുകളാണ്. ബാലചന്ദ്രകുമാർ പരാതി നൽകിയ സ്ത്രീയ്ക്ക് കാശ് കൊടുത്തതും എല്ലാം ദിലീപിന്റെ കൂട്ടാളികളാണ്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ആയിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പ്രതികാരമായിട്ടാണ് ബാലചന്ദ്രകുമാറിന് എതിരെയുള്ള പീഡന ആരോപണം എന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply