അദ്ദേഹത്തിന്റെ മരണം എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് ബാല ! താൻ മരിക്കും എന്നത് എന്നോട് മണിച്ചേട്ടൻ പറഞ്ഞിട്ടുണ്ട്

മലയാള സിനിമയ്ക്ക് തീർത്താൽ തീരാത്ത നഷ്ടം സമ്മാനിച്ചു കൊണ്ടായിരുന്നു നടൻ കലാഭവൻ മണിയുടെ മരണം സംഭവിച്ചത്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മരണം തന്നെയായിരുന്നു അത്. വളരെ ചെറിയ പ്രായത്തിൽ തന്നെ കലാഭവൻ മണി ഈ ലോകത്തോട് വിട പറയുകയായിരുന്നു ചെയ്തത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കലാഭവൻ മണിയെ കുറിച്ച് നടൻ ബാല പറയുന്ന ചില കാര്യങ്ങളാണ്. സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ച മരണമായിരുന്നു മണിയുടേത്. രണ്ട് ചിത്രങ്ങളിൽ ബാലയും കലാഭവൻ മണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ബ്ലാക്ക് സ്റ്റാലിൻ, പ്രിയപ്പെട്ട നാട്ടുകാരെ തുടങ്ങിയ ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് എത്തിയിരുന്നത്. തന്റെ മരണം മണിച്ചേട്ടൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് ബാല പറയുന്നത്. 2011 ഇൽ പുറത്തിറങ്ങിയ പ്രിയപ്പെട്ട നാട്ടുകാരെ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു മണിചേട്ടനും താനും തമ്മിലുള്ള ഒരു സംസാരം നടക്കുന്നത്.

എന്ത് കാര്യവും നമുക്ക് തുറന്നു പറയാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് മണിച്ചേട്ടൻ. ആ സമയത്ത് ഞാൻ ജിമ്മും മറ്റുകാര്യങ്ങളും ഒക്കെയായി നിൽക്കുന്നതുകൊണ്ട് തന്നെ ഡ്രിങ്ക്സ് ഒന്നും കുടിക്കുമായിരുന്നില്ല. ഒരിക്കൽ മണിച്ചേട്ടൻ എന്നോട് എന്നാലും നീ വാടാ എന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.

എനിക്ക് ആയുസ്സ് കുറവാണ് ഞാൻ ജാതകം നോക്കി 48 വയസ്സിൽ കൂടുതൽ ഞാൻ ജീവിക്കില്ല മണിച്ചേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ തടയുകയാണ് ചെയ്തത്. അങ്ങനെ ഒന്നും പറയാൻ പാടില്ല എന്ന് ഞാൻ പറഞ്ഞു. പെട്ടെന്ന് ആണ് മുറിയിലേക്ക് മാള ചേട്ടൻ കയറിവരുന്നത്. ഈ വാക്കുകൾ കെട്ട് മാള ചേട്ടൻ മണിചേട്ടനെ വഴക്ക് പറഞ്ഞു. ജ്യോത്സൻ അങ്ങനെയൊക്കെ പറയും നീ അത് കേട്ടുകൊണ്ടിരിക്കാൻ പോവുകയാണോ എന്നൊക്കെയായിരുന്നു ചോദിച്ചിരുന്നത്. എന്നാൽ അന്നേരവും മണിച്ചേട്ടൻ ഒന്നും സംസാരിച്ചിരുന്നില്ല. 45 വയസ്സ് ആയപ്പോഴാണ് കലാഭവൻ മണിയുടെ മരണം സംഭവിക്കുന്നത്.

വളരെ വേദനയായിരുന്നു എല്ലാവർക്കും ഈ മരണം സമ്മാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിയും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം തന്റെ മരണത്തെയും നേരത്തെ മുൻകൂട്ടി കണ്ടതായി തോന്നിയിട്ടുണ്ടെന്ന്. അതിന്റെ കാരണവും ശ്രീലക്ഷ്മി പറഞ്ഞിട്ടുണ്ടായിരുന്നു. എപ്പോഴും തന്നോട് പറയുമായിരുന്നു എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ പഠിക്കണം എന്ന്. അങ്ങനെ കേൾക്കുമ്പോൾ പലവട്ടം താൻ ആലോചിച്ചിട്ടുണ്ട് എന്തിനാണ് തന്നോട് ഇങ്ങനെ പറയുന്നത് എന്ന്. ഞാൻ ചെറിയ കുട്ടിയല്ലേ എന്ന്..എല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നായിരുന്നു അന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply