അമ്മയ്ക്ക് വേണ്ടി ലാലേട്ടൻ അന്ന് ചെയ്തത് ഓർത്ത് ബാല – മോഹൻലാലിനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം വെളിപ്പെടുത്തി നടൻ ബാല…ബാലയുടെ വാക്കുകൾ വൈറൽ ആകുന്നു…

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു താരം ആണ് നടൻ ബാല. അമൃത സുരേഷുമായുള്ള വിവാഹമോചനത്തിന് ശേഷം നിരന്തരം സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം ആകാറുണ്ട് ബാല. അമൃതയും ഗോപി സുന്ദറും പ്രണയത്തിൽ ആയതിനു പിന്നാലെ മകളെ ഓർത്ത് വേദനിക്കുന്ന ബാലയുടെ വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു മികച്ച നടൻ മാത്രമല്ല തികഞ്ഞ മനുഷ്യസ്നേഹി കൂടിയായ ബാലയ്ക്ക് ആരാധകർ ഏറെയാണ്.

തന്റെ സമ്പാദ്യത്തിലെ നല്ലൊരു തുക പാവങ്ങളുടെയും നിർധനരുടെയും ചികിത്സക്കും പഠനത്തിനും മറ്റുമായി ബാല നിരന്തരം നൽകാറുണ്ട്. ഒന്നിന് പിന്നാലെ ഒന്നായി വാരിവലിച്ചു സിനിമകൾ ചെയ്യാറില്ലെങ്കിലും തമിഴിലും മലയാളത്തിലുമായി വല്ലപ്പോഴും ചില സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട് ബാല. അന്യഭാഷ താരം ആണെങ്കിലും തമിഴിൽ ഉള്ളതിനേക്കാൾ മലയാളത്തിൽ ആണ് ബാലയ്ക്ക് ആരാധകർ ഏറെ.

ഉണ്ണിമുകൻ കേന്ദ്ര കഥാപാത്രമായ “ഷെഫീക്കിന്റെ സന്തോഷ”മാണ് ബാലയുടെ ഏറ്റവും പുതിയ ചിത്രം. അനീഷ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമായിട്ടാണ് ബാല എത്തുന്നത്. ഒരു തമിഴ് മുസ്ലിം യുവാവ് ആയിട്ട് എത്തുന്ന ബാല ഈ ചിത്രത്തിലൂടെ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം കഴിഞ്ഞ കുറച്ചു നാളുകളായി ഭാര്യ എലിസബത്തുമായി അകന്നു കഴിയുകയായിരുന്നു.

എങ്കിലും ഇപ്പോൾ എലിസബത്ത് തിരിച്ചു വന്നിരിക്കുകയാണ്. എലിസബത്തിനൊപ്പം ആയിരുന്നു തന്റെ ഏറ്റവും പുതിയ സിനിമ തിയേറ്ററിൽ കാണാൻ ബാല എത്തിയത്. അഭിമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായ ബാല അടുത്തിടെ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എന്തുകൊണ്ടാണ് മോഹൻലാൽ എന്ന നടന്ന ഇത്രയേറെ ഇഷ്ടമെന്ന് ബാല ഈ വീഡിയോയിലൂടെ പറയുന്നു. മോഹൻലാലിനെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നാൽ വാചാലനാകാറുണ്ട് ബാല.

“പുലിമുരുകൻ”, “ലൂസിഫർ” തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ബാല അഭിനയിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും മോഹൻലാലിനെ അനുകരിക്കാറുണ്ട് എന്ന് ബാല അഭിമാനപൂർവം തന്നെ പറയുന്നു. മോഹൻലാലിനോട് ഇത്രത്തോളം ഇഷ്ടം തോന്നാൻ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് ബാല. ഒരുപാട് തിരക്കുകൾ ഉള്ള നടനാണ് മോഹൻലാൽ. എങ്കിലും 90 വയസ്സുള്ള അമ്മയ്ക്ക് വയ്യാതെ ആയപ്പോൾ എല്ലാ ഷൂട്ടിങ്ങുകളും വേണ്ടെന്ന് വെച്ച് ഒരു മകനായി അമ്മയെ നോക്കാൻ ആശുപത്രിയിൽ അദ്ദേഹം നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്ന് ബാല പറയുന്നു.

ഒരു മകൻ എന്ന നിലയിൽ അദ്ദേഹം കാണിച്ച ആ സ്നേഹമാണ് മോഹൻലാൽ സാറിനോട് ഇത്രയേറെ ബഹുമാനവും സ്നേഹവും തോന്നാൻ കാരണമെന്നും ബാല വെളിപ്പെടുത്തി. മുമ്പ് ചേട്ടനെയും അച്ഛനെയും നഷ്ടപ്പെട്ട മോഹൻലാലിന് ഇപ്പോൾ അമ്മ മാത്രമാണുള്ളത്. ഷൂട്ടിങ്ങിനിടയിലും സമയം കണ്ടെത്തി തന്റെ അമ്മയ്ക്ക് ഒപ്പം വന്നു നിൽക്കാൻ മോഹൻലാൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം വിശ്രമത്തിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply