ഇനി കേരളത്തിലേക്ക് ഇല്ല എന്ന് ഉറപ്പിച്ചതാണ് – അപ്പോളാണ് ഉണ്ണി മുകുന്ദന്റെ കാൾ ! അവന്റെ കല്യാണം വിളിക്കാൻ വിളിക്കണതാ എടുക്കണ്ട എന്ന് ഞാൻ എലിയോട് പറഞ്ഞു എന്ന് ബാല

അഭിനയജീവിതം കൊണ്ട് മാത്രം അല്ല വ്യക്തിജീവിതം കൊണ്ട് എന്നും വാർത്തകളിൽ ഇടം പിടിച്ച താരം ആണ് ബാല. അന്യഭാഷാ താരം ആണെങ്കിലും സ്വന്തം കുടുംബത്തിലെ ഒരു അംഗത്തോടെന്ന പോലുള്ള സ്നേഹവും ആരാധനയും ആണ് മലയാളികൾക്ക് ഈ നടനോട്. ഒരു റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോഴായിരുന്നു ബാല ആദ്യ ഭാര്യ അമൃത സുരേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇവർക്ക് ഒരു മകൾ ഉണ്ട്, അവന്തിക എന്ന പാപ്പു. എന്നാൽ ആ ബന്ധം വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. ബാലയുടെ വിവാഹ മോചന വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാവിഷയം ആയിരുന്നു. പലപ്പോഴും താരത്തിന്റെ കുടുംബജീവിതത്തെ കുറിച്ച് പല തരം വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരു നടൻ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗോസിപ്പ് വാർത്തകൾ ബാലയുടെ രണ്ടാം വിവാഹത്തെയും ബാധിച്ചിരുന്നു. ഡോക്ടർ എലിസബത്തുമായുള്ള രണ്ടാം വിവാഹവും പരാജയം ആണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബാല ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം ആണ് “ഷെഫീഖിന്റെ സന്തോഷം”.

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബാല ആദ്യമായി മലയാളത്തിൽ ഡബ് ചെയ്യുന്ന സിനിമ കൂടിയാണിത്. മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാക്കില്ല എന്ന് ബാല ഉറപ്പിച്ചതായിരുന്നു. അത് മാറ്റാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഈ സിനിമയിലേക്ക് ക്ഷണിക്കുവാനായി ഉണ്ണി മുകുന്ദൻ ബാലയെ വിളിച്ചപ്പോൾ എലിസബത്തായിരുന്നു ഫോൺ എടുത്തത്. ഉണ്ണിയുടെ ഫോൺ കണ്ടപ്പോൾ ഫോൺ എടുക്കേണ്ടെന്നും കല്യാണത്തിന് ക്ഷണിക്കാൻ വേണ്ടി ആയിരിക്കും എന്നും ബാല പറഞ്ഞു.

അതിനാണെങ്കിൽ ഞാൻ പോവില്ല എന്നും പറഞ്ഞു. എന്നാൽ ഉണ്ണി സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കാൻ വേണ്ടിയായിരുന്നു വിളിച്ചത്. ബാല ഇന്ന് വരെ ചെയ്തിട്ടില്ലാത്ത വേറിട്ട ഒരു വേഷമാണ് ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി റോൾ ആണ് ചെയ്യുന്നത്. ബാലയെ കൊണ്ട് കോമഡി വേഷം ചെയ്യിക്കാൻ സംവിധായകന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ആദ്യ രംഗം ചിത്രീകരിച്ചതിനു ശേഷം അനൂപ് കെട്ടിപ്പിടിച്ചു. അപ്പോൾ തന്നെ ഈ സിനിമ സൂപ്പർ ആയിരിക്കും എന്ന് ബാലയ്ക്ക് വിശ്വാസം വന്നു.

ജീവിതത്തിൽ വളരെയധികം വിഷമം നിറഞ്ഞ ഒരു സംഭവം കൂടെ ഉണ്ടായപ്പോൾ ആണ് കേരളം വിട്ട് ബാല ചെന്നൈയിലേക്ക് പോയത് . കേരളത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് നടൻ അമ്മയോട് പറഞ്ഞതാണ്. ആ സമയത്താണ് ആണ് “നാന് ഉണ്ണി മുകുന്ദൻ” എന്ന ട്രോള് ഹിറ്റ് ആവുന്നതും ഇപ്പോഴും കേരളത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് എന്ന് മനസ്സിലാവുന്നതും. അതുകൊണ്ട് മാത്രമാണ് ബാല മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. മറ്റുള്ളവരെ സ്നേഹിച്ചാൽ സ്നേഹം തിരിച്ചു കിട്ടുമെന്നതാണ് തന്റെ കാഴ്ചപ്പാട് എന്നും താരം വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply