ഒടുവിൽ സത്യങ്ങൾ തുറന്നു പറഞ്ഞു ബാല ! ഇരുവരുടെയും ദാമ്പത്യത്തിന് തകർച്ച

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ തന്നെയാണ് ബാല. മലയാളികളുടെ മനസ്സിൽ മികച്ച പ്രതിനായക വേഷങ്ങളിൽ തിളങ്ങി നിന്ന താരമാണ് ബാല. ബാലയുടെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന പലകാര്യങ്ങളും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ എല്ലാ സത്യങ്ങളും പ്രേക്ഷകർക്ക് മുൻപിൽ തുറന്നു പറയുകയാണ് ബാല. ഒരു ടിവി പ്രോഗ്രാമിലാണ് ബാല ഇത് പറയാം എന്നു പറയുന്നത്. ഞാൻ സംസാരിക്കാൻ പോവുകയാണ് നിങ്ങൾ കേൾക്കാൻ തയ്യാറാണോ എന്ന് പറഞ്ഞു കൊണ്ടാണ് ബാല ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്. ഈ പ്രോഗ്രാമിനു ശേഷം തന്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ കൂടി ബാല പങ്കുവച്ചിരുന്നു. തന്റെ സുഹൃത്ത് ആകുവാൻ യാതൊരു സ്റ്റാറ്റസ്സും വേണ്ട എന്നാണ് ഈ വീഡിയോയിലൂടെ ബാല പറയുന്നത്.

എന്നാൽ ശത്രുവാകാൻ സ്റ്റാറ്റസ് വേണം എന്ന് പ്രോഗ്രാമിൽ വന്ന താൻ എല്ലാം പറയാൻ റെഡിയാണ്. തന്റെ ജീവിതത്തെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. ഒരു ദിവസത്തെ പ്രോഗ്രാം ആയിരുന്നു എങ്കിലും എന്റെ മനസ്സിൽ ഉള്ളതൊക്കെ ഞാൻ തുറന്നു പറയുകയായിരുന്നു ചെയ്തത്. ഇമോഷണൽ ആയി പറഞ്ഞതല്ല. ഞാൻ നല്ലവണ്ണം ചിന്തിച്ചു ആണ് പറഞ്ഞത്. എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തയ്യാറാണ്. ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിലും എന്താണെന്ന് വ്യക്തമായി ബാല പറഞ്ഞിരുന്നില്ല. വിവാഹശേഷം ബാലയ്ക്ക് ഒപ്പം ഉള്ള വീഡിയോയിൽ എല്ലാം തന്നെ ഭാര്യ എലിസബത്തിനെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അടുത്ത കുറച്ചുകാലങ്ങളായി ഭാര്യ എലിസബത്തിനെ വീഡിയോയിൽ ഒന്നും തന്നെ കാണുന്നില്ല എന്നതായിരുന്നു സത്യം.

അതുകൊണ്ടു തന്നെ ഇരുവർക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദ്യമുയരുന്നത്. ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി ഇരുവരും ഒന്നും പറഞ്ഞിട്ടില്ല. സ്വന്തം യൂട്യൂബ് ചാനലുമായി ഇപ്പോൾ എലിസബത്ത് തിരക്കിലുമാണ്. യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോകളും മറ്റും ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഒരു സംശയം ഉണർത്തുന്നത്. എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങൾ വിവാഹമോചിതരായോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒന്നും തന്നെ കൃത്യമായ ഒരു മറുപടി ബാലയുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. അത് തന്നെയാണ് പ്രേക്ഷകരിലും അമ്പരപ്പ് ഉളവാക്കുന്നത്. ബാല തുറന്നു പറയാം എന്ന് പറയുന്നത് വിവാഹജീവിതത്തെക്കുറിച്ച് ആണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിൽ വളരെയധികം ട്രോളുകൾ നേരിടേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് ബാല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply