ബാലയെ ഉണ്ണിമുകുന്ദൻ പട്ടിക്കുമെന്നു ആദ്യമേ അറിയാമായിരുന്നു തനിക്കെന്നും എലിസബത്ത് – പണം മുൻകൂട്ടി വാങ്ങണം എന്നും ഞാൻ പറഞ്ഞിരുന്നു ! എന്റെ അച്ഛനും അമ്മയെയും ആണ് അവർ അപമാനിച്ചു ഇറക്കി വിട്ടത് – പൊട്ടിത്തെറിച്ചു എലിസബത്ത്

ഉണ്ണി മുകുന്ദനെതിരെ ബാല ആരോപണമായി രംഗത്ത് എത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ല എന്ന തരത്തിലായിരുന്നു ബാല സംസാരിച്ചിരുന്നത്. ടെക്നീഷ്യന്മാർക്കും പണം നൽകിയില്ല ഉണ്ണി എന്ന തരത്തിൽ വലിയൊരു രീതിയിൽ തന്നെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ഉണ്ണിമുകുന്ദനെതിരെ ബാല നടത്തിയിരുന്നത്. എന്നാൽ ബാലയുടെ എല്ലാ ആരോപണങ്ങളെയും തച്ചുടച്ചുകൊണ്ട് തെളിവുകളുമായാണ് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നത്. ഇതോടൊപ്പം തന്നെ ബാലയുടെ ഭാര്യ എലിസബത്ത് പറയുന്ന ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പറ്റിക്കുകയായിരുന്നു അവർ ആദ്യം തന്നെ പറ്റിക്കുമെന്ന് തനിക്ക് തോന്നി.

നേരത്തെ തുക വാങ്ങണമെന്ന് താൻ പറയുകയും ചെയ്തതാണ്. അത് കേൾക്കാതെയാണ് ബാല സിനിമയിൽ അഭിനയിച്ചത്. ഇങ്ങേർക്ക് എല്ലാവരെയും വിശ്വാസമാണ്. എല്ലാവരും ഇങ്ങേരെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഡബ്ബിങ് കാണാൻ വേണ്ടി തന്നെ മാതാപിതാക്കൾ എത്തിയപ്പോൾ അവരെയും ഉണ്ണി ചേട്ടൻ ഇറക്കി വിട്ടു എന്നും പറയുന്നുണ്ട്. ചിത്രത്തിന്റെ അവസാനഘട്ടത്തിലാണ് ഉണ്ണി മുകുന്ദനോട്‌ പ്രതിഫലം ചോദിക്കുന്നത്. തിരക്ക് പിടിക്കേണ്ട ഡബ്ബിങ് സമയത്ത് നൽകാമെന്നും പറഞ്ഞു. ഡബ്ബിങ് എന്നാൽ നടക്കുമ്പോഴാണ് വാക്ക് തർക്കം ഉണ്ടാകുന്നത്.

വിനോദ് മംഗലത്ത് തന്നോട് മോശമായി സംസാരിച്ചുവെന്നും ബാല പറഞ്ഞു. ഡബ്ബിങ് കാണാൻ എത്തിയ തന്റെ അച്ഛനെയും അമ്മയെയും ഉണ്ണി ചേട്ടൻ ഇറക്കിവിടുകയായിരുന്നു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്നും എലിസബത്ത് പറയുന്നു. കഴിഞ്ഞ ദിവസം എല്ലാ തെളിവുകളോടും കൂടിയായിരുന്നു 2 ലക്ഷം രൂപ ബാലയ്ക്ക് നൽകി എന്ന് ഉണ്ണി പറഞ്ഞത്. 20 ദിവസമായിരുന്നു ചിത്രത്തിൽ ബാല ജോലി ചെയ്തത് എന്നും ഒരു ദിവസം 10000 രൂപ എന്ന തരത്തിലായിരുന്നു പണം നൽകിയിരുന്നത് എന്നുമൊക്കെയാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത്. ട്രോളുകളിൽ വന്നു എന്നതു കൊണ്ട് തന്നെ ഒരാളുടെ താരമൂല്യം വർധിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല എന്നും അതിൽ കൂടുതൽ പണം നൽകാനുള്ള സാഹചര്യം തനിക്ക് ഉണ്ടായിരുന്നില്ല എന്നും ഒക്കെ ആയിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ പകുതിയിലധികം ആളുകളും ബാലയെ പിന്തുണച്ച് തന്നെയാണ് എത്തുന്നത്. ബാല ഈ ചിത്രത്തിൽ ഇത്രയും രൂപയ്ക്കാണ് അഭിനയിച്ചത് എന്ന വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ചിലർ പറയുന്നത്. എന്താണ് ഇത് എന്ന് മനസ്സിലാകുന്നില്ല. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പോലും 5000 രൂപ ദിവസക്കൂലി ഉള്ളപ്പോൾ മുതിർന്ന നടനായ ബാലയ്ക്ക് ഒരു ദിവസം പതിനായിരം രൂപ മാത്രമാണോ ലഭിക്കുന്നത് എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഉണ്ണിയ്ക്ക് എതിരെ ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത് എത്തിയിരിക്കുന്നതാണ് ഇപ്പോൾ കൂടുതലായി ആളുകൾ ശ്രദ്ധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply