ആദ്യം എന്തൊരു സ്നേഹം ആയിരുന്നു..ഇപ്പോൾ സ്നേഹം പോയിട്ട് ഒന്നുമില്ലെന്ന്‌ അമൃത..24 മണിക്കൂറും സ്നേഹിച്ചു കൊണ്ടിരിക്കണം, ഭക്ഷണം വാരി കൊടുത്തില്ലെങ്കിൽ പരാതിയെന്ന് ബാല..ബാലയുടെയും അമൃതയുടെയും പഴയകാല വീഡിയോ വൈറൽ ആവുന്നു…

ഒരു കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡി ആയിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. ഇവരുടെ വ്യക്തിജീവിതം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. “കളഭം”, “പുതിയ മുഖം”, “സഹസ്രം”, “ലൂസിഫർ”, “ബിഗ്ബി” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ബാല. അന്യഭാഷ താരമായിരുന്നിട്ടും ബാലയോട് ഒരു പ്രത്യേക സ്നേഹം മലയാളികൾക്ക് ഉണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃതയെ ആയിരുന്നു ബാല വിവാഹം കഴിച്ചത്. ഇവരുടെ മകൾ അവന്തികയും മലയാളികൾക്ക് ഇടയിൽ സുപരിചിതയാണ്. ഷോയിൽ അതിഥിയായി എത്തിയ ബാലയും അമൃതയും പരിചയപ്പെടുകയും ആ അടുപ്പം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2015 മുതൽ വേർപിരിഞ്ഞു കഴിഞ്ഞ ഇവർ 2019ൽ ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു ബാലയുടെയും അമൃതയുടെ വിവാഹവും വിവാ,ഹ,മോ,ചനവും. വിവാഹ മോ,ചനം കഴിഞ്ഞ് മൂന്നു വർഷം പിന്നിടുമ്പോഴും ഇന്നും ഇവരുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇരുവരും ആദ്യ വിവാഹം വേർപ്പെടുത്തിയതിന് ശേഷം ബാല രണ്ടാമത് വിവാഹം കഴിക്കുകയും, പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിൽ ആവുകയും ചെയ്തു. എങ്കിലും ഇവരുടെ വിവാഹ,മോ,ച,ന, വാർത്തകളും ഇവരുടെ പഴയ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ബാലയുമായുള്ള വിവാഹത്തിന് ശേഷം സംഗീതത്തിൽ നിന്നും വിട്ടുനിന്ന അമൃത പിന്നീട് വിവാഹമോചനത്തിനു ശേഷം പാട്ടിൽ സജീവമാവുകയായിരുന്നു. സഹോദരി അഭിരാമിക്കൊപ്പം അമൃതംഗമയ എന്ന ബാൻഡ് രൂപീകരിച്ച് സംഗീതത്തിൽ സജീവമാവുകയായിരുന്നു അമൃത. അമൃതയുമായുള്ള വിവാഹ മോചനത്തിനു ശേഷം രണ്ടാമതൊരു വിവാഹം കഴിച്ച ബാല ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ബാലയുടെയും അമൃതയുടെയും ഒരു പഴയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ ശേഷം പ്രണയകാലത്ത് ഉണ്ടായിരുന്ന സ്നേഹം ബാലക്ക് ഉണ്ടായിരുന്നില്ല എന്ന് ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറയുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. അഭിമുഖത്തിനിടയിൽ അമൃതയെ കളിയാക്കുന്ന ബാലയുടെ വാക്കുകളും ഇവരുടെ രസകരമായ സംഭാഷണങ്ങൾ അടങ്ങുന്ന വീഡിയോയുമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബാലയുടെ വാക്കുകൾക്ക് വിമർശനങ്ങളും പിന്തുണയും ലഭിക്കുന്നുണ്ട്. ഈ വീഡിയോ കണ്ടതോടെ ഇരുവരും എടുത്ത തീരുമാനം നല്ലതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഒരുപാട് കഴിവുള്ള ഒരു ഗായികയാണ് അമൃത, വീടെല്ലാം ഭംഗിയായി നോക്കും എന്നാണ് അമൃതയിൽ കാണുന്ന ഗുണങ്ങളായി ബാല വീഡിയോയിൽ പറയുന്നത്. എന്നാൽ കുറച്ചു മടിയുണ്ടെന്നും ലോകത്തിൽ ആരും ഉപദേശിക്കുന്നത് ഇഷ്ടമല്ല എന്നും ബാല തുറന്നു പറയുന്നു. മടി ആകേണ്ട സമയങ്ങളിൽ മാത്രമാണ് മടി പിടിച്ചിരിക്കുന്നത് എന്നും ആദ്യം ഒന്നും ഒരു വഴക്കും ഉണ്ടായിരുന്നില്ല കല്യാണത്തിനു ശേഷമാണ് ഇങ്ങനെയായത് എന്നും അമൃത വീഡിയോയിൽ പറയുന്നത് കാണാം.

ആദ്യം ഒരുപാട് സ്നേഹമായിരുന്നു ,ഇപ്പോൾ സ്നേഹം പോയിട്ട് ഒന്നുമില്ല എന്നാണ് അമൃത അഭിമുഖത്തിൽ പറയുന്നത്. ഇതിനു മറുപടിയായി അമൃതിയെ വിട്ടിട്ട് പോയി ഭക്ഷണം കഴിച്ചാൽ അത് വലിയ വിഷയമാണെന്നും, 24 മണിക്കൂറും ഞാൻ ഇവളോട് സ്നേഹം കാണിക്കണം, ഭക്ഷണം വാരി കൊടുക്കണം എന്നുമാണ് ബാല പറയുന്നത്. എല്ലാ ദിവസവും ഒന്നുമില്ലെങ്കിലും പിറന്നാൾ ദിനത്തിൽ എങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു വാരി കൊടുക്കാമെന്നും, ആ ദിവസം വരെ തന്നെ കൂട്ടാതെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അമൃത തുറന്നു പറയുന്നു.

എന്നാൽ തനിക്ക് വിശന്നിട്ടാണ് അപ്പുറത്തെ വീട്ടിൽ പോയി കഴിച്ചത് എന്ന് ബാല മറുപടി നൽകി. അമൃതയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാതി ഇതാണെന്ന് ബാല പറയുമ്പോൾ പലപ്പോഴും ഭക്ഷണം എടുത്തുകൊണ്ടു വരുമ്പോഴേക്കും ബാല കഴിച്ചു പോയിട്ടുണ്ടാകും എന്ന് അമൃത സങ്കടം പറയുന്നു. ഇവരുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോയ്ക്ക് നിരവധി കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി പറയുന്ന ഒരു പങ്കാളിക്കൊപ്പം ജീവിക്കാൻ ആർക്കും തോന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒട്ടും മനസ്സിലാക്കാത്ത രണ്ടുപേർ പിരിഞ്ഞത് നന്നായി എന്ന കമന്റുകളും ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply