ഒടുവിൽ സർജറി കഴിഞ്ഞു ബാല സാധാരണ ജീവിതത്തിലേക്ക് – ആരാണ് ബാലയ്ക്ക് കരൾ നൽകിയെതെന്ന് കണ്ടോ ? ഇതാണ് സ്നേഹം എന്ന് ആരാധകർ

കേരളത്തിന്റെ മരുമകൻ എന്നാണ് മലയാളികൾ ഏറെ ഇഷ്ടപ്പെട്ട താരമായ ബാല അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളുകൾ ആയി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ഇപ്പോഴിതാ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്നാണ് പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത. നടൻ ബാല ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ താരം ഇപ്പോഴും ഐസിയുവിൽ തന്നെയാണ് ഉള്ളത് എന്നും നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിൽ തുടരുന്നത് എന്നും ഏകദേശം ഒരു മാസത്തോളം ആശുപത്രിയിൽ തന്നെ തുടരേണ്ടി വരുമെന്നും ആണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇദ്ദേഹത്തെ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശസ്തരും അല്ലാതെയുമായി നിരവധി ആളുകളാണ് നടനെ ഒന്ന് കാണുവാനായി ആശുപത്രിയിൽ എത്തിയത്.

ബാലയുമായി ഏറെ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്ന ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ താരത്തെ കാണാൻ എത്തിയിരുന്നു. ബാലയുടെ മുൻ ഭാര്യയായ ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും മകൾ അവന്തികയും എല്ലാം ആശുപത്രിയിൽ അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. എന്നാൽ മകളെ ഒന്ന് കാണാൻ അനുവദിക്കുന്നില്ല എന്ന തരത്തിലുള്ള വിമർശനവുമായി എപ്പോഴത്തെയും പോലെ വിമർശകരും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു.

എന്നാൽ താരത്തെ കാണുവാൻ മകൾ എത്തിയിരുന്നുവെങ്കിലും ഡോക്ടർമാർ സമ്മതിക്കാത്തതിന്റെ പേരിലായിരുന്നു അവിടെ താങ്ങാൻ കഴിയാഞ്ഞത് എന്നതായിരുന്നു യാഥാർത്ഥ്യം. നടൻ ബാലക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ദാതാവിനെ വേണം എന്ന വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അതു കൊണ്ടുതന്നെ നിരവധി ആളുകൾ ആയിരുന്നു താരത്തിന് കരൾ നൽകാൻ വേണ്ടി തയ്യാറായി മുന്നോട്ടെത്തിയത്.

നടൻ ബാലയ്ക്ക് കരൾ പകുത്തു നൽകിയ ദാതാവ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതേ സമയം ബാലചേട്ടൻ എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും തങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ് എന്നും അഭിരാമി സുരേഷ് പറഞ്ഞിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം താരം പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply