ബൈജുവുമായുള്ള വിവാഹത്തിന് മുൻപേ അവൾക്ക് ഒരു ബന്ധം ഉണ്ടായിരുന്നു – വിവാഹ ശേഷവും ടോജോയ്ക്ക് വേണ്ടി അവൾ നിന്ന് കൊടുത്തതാണ് ബൈജുവിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

തന്റെ ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ബൈജു രാജ് ജീവനൊടുക്കിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ബൈജു രാജ് ജീവനൊടുക്കിയത് . അദ്ദേഹം അവസാനിപ്പിക്കന്നതിനു മുമ്പ് ഭാര്യയോട് അവിഹിത ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചു സ്വത്തൊക്കെ കൈക്കലാക്കി മകളെ തന്നിൽ നിന്നും അകറ്റി അതുകൊണ്ട് ജീവനൊടുക്കാൻ പോവുകയാണെന്നും ബൈജു വീഡിയോയിൽ പറയുന്നുണ്ട്. ബൈജു തന്റെ ഭാര്യയുടെ അമ്മയ്ക്ക് എല്ലാമാസവും പണം അയച്ചു കൊടുത്തിരുന്നു. ഭാര്യയുടെ സഹോദരന് പൈസ ആവശ്യമുള്ളപ്പോഴൊക്കെ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ ബൈജുവിന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്.

അദ്ദേഹം പറയുന്നത് ബൈജു ന്യൂസിലാൻഡിൽ നിന്നും തിരിച്ചു വന്ന് ഏകദേശം ഒന്നര വർഷത്തിന് ശേഷം ഭാര്യയുമായി വഴക്കുകൾ ആരംഭിച്ചു. ഈ പ്രശ്നങ്ങൾ ആരംഭിച്ചത് ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ തന്നെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ബൈജു അറിഞ്ഞതോടെ ആയിരുന്നു. ഫോണിലൂടെ ഭാര്യയുടെ ചാറ്റുകളും മറ്റും ബൈജു കണ്ടതോടെ പ്രശ്നങ്ങൾ കൂടി. പ്രശ്നങ്ങൾ കൂടിയതോടെ ബൈജുവിന്റെ ഭാര്യ അവരുടെ സഹോദരനെ ഫോൺ സ്പീക്കറിൽ ഇട്ടുകൊണ്ട് വിളിക്കുകയും സഹോദരൻ വൃത്തിഹീനമായ ഭാഷകൾ പലതും പറയുന്നുണ്ടായിരുന്നെന്നും ഇതൊക്കെ കേട്ടപ്പോൾ ബൈജുവിന് ദേഷ്യം വന്ന് ഫോൺ തട്ടിപ്പറിച്ച് ഭാര്യയുടെ സഹോദരനുമായി വാക്കുണ്ടായെന്നും അച്ഛൻ പറഞ്ഞു.

ഈ പ്രശ്നം മൂലം ബൈജുവിന്റെ ഭാര്യ പോലീസിൽ തന്നെ ഉപദ്രവിച്ചെന്ന് പരാതി കൊടുക്കുകയും ചെയ്തിരുന്നു. ബൈജുവിന്റെ അച്ഛൻ പറയുന്നത് ശാരീരികമായി ഉപദ്രവിച്ച പാടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ്. പോലീസ് ഇതിനെ തുടർന്ന് രണ്ടുപേരെയും രണ്ട് സ്ഥലത്ത് താമസിപ്പിച്ചു. ബൈജുവിന്റെ ഭാര്യ ബൈജു അറിയാതെ കുഞ്ഞുമായി നാട്ടിലേക്ക് വന്നു. ഭാര്യയുടെ വീട്ടുകാർ ഗുണ്ടാ ഫാമിലിയാണെന്നും പലിശയ്ക്ക് പണം കൊടുക്കുന്ന പരിപാടിയുണ്ടെന്നും അതുകൊണ്ടാണ് ബൈജുവിന്റെ പണം മുഴുവൻ തട്ടിയെടുത്തതെന്നും ബൈജുവിന്റെ അച്ഛൻ പറഞ്ഞു.

ബൈജു അവരോട് പൈസ തിരിച്ചു ചോദിച്ചപ്പോൾ ആയിരുന്നു പ്രശ്നങ്ങൾ വീണ്ടും വഷളായത്. ഭാര്യയുടെ സഹോദരന്റെ വിവാഹത്തിലും ബൈജു പങ്കെടുത്തില്ല ഇതൊക്കെയായിരുന്നു ദേഷ്യം കൂടാൻ കാരണം. ബൈജുവിനെ അച്ഛൻ ഒരുപാട് ഉപദേശിച്ചിരുന്നു. ഭാര്യ പോകുന്നെങ്കിൽ പോട്ടെ മറ്റൊരു കല്യാണം കഴിച്ചു ജീവിക്കാം എന്നൊക്കെ അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു. ബൈജു അമ്മയുടെ ചികിത്സക്ക് പണം കൊടുത്തിരുന്നെന്നും എന്നാൽ വീട്ടിലേക്ക് വന്നില്ലെന്നും അച്ഛൻ പറഞ്ഞു. ബൈജുവിനെ കാണുവാൻ വേണ്ടി അച്ഛൻ ലോഡ്ജിലേക്ക് വരാമെന്ന് പറഞ്ഞപ്പോൾ ബൈജു വരണ്ട എന്ന് പറയുകയും ചെയ്തു എന്നാണ് അച്ഛൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply