ഭർത്താവ് ദേഷ്യം കാണിച്ചപ്പോഴേക്കും ടിജോയ്ക്കൊപ്പം അവിഹിതത്തിന് പലതവണ മുൻകൈ എടുത്തത് ഭാര്യ തന്നെ എന്ന് തെളിവുകൾ

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഭാര്യയും ഭാര്യയുടെ വീട്ടുകാരും തന്നെ ചതിച്ചു എന്ന് പറഞ്ഞുകൊണ്ട് ജീവൻ അവസാനിപ്പിച്ച ന്യൂസിലാൻഡ് കാരനായ ബൈജു രാജുവിന്റെ അവസ്ഥയാണ്. ബൈജു രാജു തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് ഭാര്യ തന്നെ തുറന്നു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് ഒപ്പം ജീവൻ അവസാനിപ്പിക്കുന്നതിനു മുൻപായി എടുത്ത വീഡിയോയും ബൈജു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വലിയ വിമർശനങ്ങളാണ് ഇതോടുകൂടി ബൈജുവിന്റെ ഭാര്യയ്ക്കെതിരെ ഉടലെടുത്തത്. ബൈജുവിന്റെ ഭാര്യ കുറ്റസമ്മതം നടത്തുന്ന വീഡിയോയിൽ തനിക്ക് ടിജോ എന്ന ആളുമായി ബന്ധമുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നത് കൊണ്ടായിരുന്നു അയാളുമായുള്ള ബന്ധം പുറത്ത് പറയാതിരുന്നത് എന്നും ഭാര്യ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമാണ് ബൈജു എടുത്ത വീഡിയോ പങ്കുവെച്ചത്.

ഭാര്യയുടെ വാട്സ്ആപ്പ് ചാറ്റുകളുടെ ഹിസ്റ്ററി ഫയലുകൾ ഡി കോഡ് ചെയ്ത് പരിശോധിച്ച ശേഷം അതിനെ പറ്റിയെല്ലാം ബൈജു ഭാര്യയോട് സംസാരിക്കുന്ന വീഡിയോ ബൈജു നേരത്തെ തന്നെ റെക്കോർഡ് ചെയ്ത് വയ്ക്കുകയായിരുന്നു. ഭാര്യയോട് ബന്ധം ആരംഭിച്ചത് എവിടെ നിന്ന്, എപ്പോൾ, എങ്ങനെ എന്നീ കാര്യങ്ങൾ വ്യക്തമായി പറയാനും നീ പറയാതെ ഞാൻ അറിഞ്ഞാൽ പ്രശ്നം കൂടുതൽ രൂക്ഷമാകും എന്ന് പറയുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ആറുമാസമായി ടിജോ എന്ന ആളുമായി ബന്ധം തുടങ്ങിയിട്ട് എന്ന് ഭാര്യ പറയുന്നുണ്ട്. ബൈജു ഒത്തിരി ദേഷ്യം കാണിച്ചപ്പോൾ താൻ അരുതാത്ത ബന്ധത്തിലേക്ക് പോവുകയായിരുന്നു എന്നാണ് ബൈജുവിന്റെ ഭാര്യ പറഞ്ഞത്.

വീഡിയോ കോളിലൂടെ ടിജോ പലതും ആവശ്യപ്പെടുകയും അതൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തതായി ബൈജു ഭാര്യയോട് ചോദിക്കുമ്പോൾ അങ്ങനെയൊന്നും താൻ ചെയ്തിട്ടില്ല എന്ന് ഭാര്യ മറുപടി പറയുന്നുണ്ട്. ടിജോ പലതവണയായി പലതും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ അതൊന്നും ശരിയാകില്ല എന്ന് പറഞ്ഞുകൊണ്ട് താൻ ഒഴിവാക്കുകയായിരുന്നു എന്നും ബൈജുവിന്റെ ഭാര്യ പറയുന്നുണ്ട്. നിങ്ങളോട് പറയാൻ തനിക്ക് പേടിയായിരുന്നു എന്നും യുവതി പറയുന്നു. കഴിഞ്ഞ വർഷം ചിത്രീകരിച്ച വീഡിയോ ആണ് ബൈജു പുറത്തുവിട്ടത്.

താനും ഒരു മനുഷ്യനാണ് എന്നും തനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും എന്നും തന്റെ വേദനകൾ എല്ലാവരിൽ നിന്നും താൻ മറക്കുകയായിരുന്നു എന്നും ബൈജു വീഡിയോയിലൂടെ പറഞ്ഞു. ഇപ്പോൾ തനിക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല എന്നും താൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ് എന്നും ഇത് തന്റെ പ്രൊഫഷനും വ്യക്തിജീവിതത്തെയും ബാധിക്കുന്നുണ്ട് എന്നും തനിക്ക് എപ്പോഴും ഉറക്കമില്ലാത്ത രാത്രികളാണ് എന്നും അത് തനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നും തനിക്ക് പെട്ടെന്ന് ആശ്വാസം വേണം എന്നും വീഡിയോയിൽ ബൈജു പറയുന്നു.

ഇതൊക്കെ കൊണ്ട് താൻ ചെയ്യുകയാണ് എന്നും താഴെപ്പറയുന്ന ആളുകളാണ് തന്റെ മരണത്തിനു ഉത്തരവാദികൾ എന്നും ബൈജു പറയുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരുടെ അഡ്രസ്സും പാസ്പോർട്ട് നമ്പറും അവർക്ക് ന്യൂസിലാൻഡിൽ ഉള്ള രജിസ്ട്രേഷൻ നമ്പറും ജോലി സ്ഥലത്തെ വിലാസങ്ങളും വീടിന്റെ വിലാസങ്ങളും നാട്ടിലെ വീടിന്റെ അഡ്രസ്സും എല്ലാം തന്നെ കൃത്യമായി ബൈജു പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply