ഭാര്യയുടെ അവിഹിതം കാരണം ജീവനൊടുക്കിയ ബൈജുവിനെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ – കണ്ടു നിന്നവരടക്കം കണ്ണീരണിഞ്ഞ വീഡിയോ ദൃശ്യങ്ങൾ

ഭാര്യയുടെ അവിഹിതമറിഞ്ഞ ഭർത്താവ് ജീവനൊടുക്കി എന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ ഒക്കെ ചർച്ച ചെയ്യപ്പെടുന്നത്. തൻ്റെ ഭാര്യക്ക് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞ ബൈജു രാജ് സ്വയം ജീവനൊടുക്കുകയായിരുന്നു. കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ബൈജു കൃത്യം ചെയ്തത്. ബൈജുവിൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതം ഉണ്ടെന്നും ഈ അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു ഭാര്യയോട് ചോദിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്.

ബൈജുവിൻ്റെ മരണവാർത്ത അദ്ദേഹത്തിൻ്റെ കുടുംബത്തെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മകൻ്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ കരിഞ്ഞുകൊണ്ടിരിക്കുന്ന അച്ഛനെയും അമ്മയെയും ബന്ധുക്കളെയൊക്കെയാണ് നമുക്ക് കാണാൻ കഴിയുന്നത്. മകനെ നഷ്ടപ്പെട്ട വേദനയാൽ അവർ നെഞ്ചു പൊട്ടിക്കരയുകയാണ്. മകൻ്റെ ഭാര്യ കാരണം ആണ് അവർക്ക് അവരുടെ മകനെ നഷ്ടപ്പെട്ടിരിക്കുന്നത്. മകൻ്റെ ഭാര്യയുടെ അഴിഞ്ഞാട്ടം ആയിരുന്നു മകനെ ഈ ഒരു ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബൈജുവിൻ്റെ അച്ഛൻ പറയുന്നത്.

ബൈജു ന്യൂസിലാൻഡിൽ നിന്നും ആയിരുന്നു നാട്ടിലേക്ക് വന്നത്. അമ്മയ്ക്ക് അസുഖമായിട്ട് ചികിത്സയിലായിരുന്നു അതിനുവേണ്ടിയുള്ള പണം ഒക്കെ ബൈജുവായിരുന്നു നൽകിയത്. അസുഖമായ അമ്മയെ കാണുവാൻ ബൈജു എന്നാൽ വീട്ടിലേക്ക് പോയിരുന്നില്ല. ബൈജുവിൻ്റെ അച്ഛൻ ബൈജുവിനോട് മകനെ കാണുവാൻ വേണ്ടി ലോഡ്ജിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ ബൈജു അച്ഛനോട് പറഞ്ഞത് ലോഡ്ജിലേക്ക് വരണ്ട എന്നായിരുന്നു.

അച്ഛനെയും അമ്മയെയും ഒരു നോക്കു കാണാതെയായിരുന്നു ബൈജു യാത്രയായത്. തങ്ങളുടെ മകനെ അവസാനമായി ജീവനോടെ കാണാൻ കഴിയാത്തതിൽ അച്ഛനും അമ്മയും ഒരുപാട് ദുഃഖത്തിലാണ്. മകൻ്റെ വിയോഗത്തിലുള്ള വിഷമങ്ങൾ സഹിക്കുവാൻ അവർക്ക് ദൈവം ശക്തി കൊടുക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. മകൻ്റെ ജീവനൊടുക്കൽ കാരണം അവൻ്റെ ഭാര്യ ആണെന്നാണ് ബൈജുവിൻ്റെ അച്ഛൻ പറയുന്നത്.

ബൈജു വിദേശത്തുനിന്ന് തിരിച്ചു വന്നതിനുശേഷം ആയിരുന്നു ഭാര്യയുമായി വഴക്ക് ആരംഭിച്ചത്. ബൈജുവിൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്ന് അറിഞ്ഞതോടെയായിരുന്നു ബൈജുവും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഭാര്യയുടെ ഫോണിലെ പല ചാറ്റുകളും മറ്റും ബൈജു കണ്ടതോടെ പ്രശ്നങ്ങൾ വഷളായി. എന്നാൽ ബൈജു അറിയാതെ ഭാര്യ മകളെയും കൂട്ടി നാട്ടിലേക്ക് വന്നു. ബൈജുവിൻ്റെ ഭാര്യവീട്ടുകാർ ഗുണ്ടാ മാഫിയയും ബ്ലേഡ് പരിപാടികളൊക്കെ നടത്തുന്നവരാണെന്നാണ്.

അതുകൊണ്ട് അവർ ബൈജുവിൻ്റെ പണമൊക്കെ തട്ടിയെടുത്തിരുന്നു. ബൈജു അവരോട് പൈസ തിരിച്ചു ചോദിച്ചപ്പോഴാണ് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്. ബൈജുവിന് ഭാര്യയെ ഒരുപാട് ഇഷ്ടമായിരുന്നു നല്ലൊരു ജീവിതമായിരുന്നു അവർ സ്വപ്നം കണ്ടതെന്നും ബൈജുവിൻ്റെ അച്ഛൻ പറഞ്ഞു. എന്നാൽ ഭാര്യയുടെ അവിഹിതം ആണ് ബൈജുവിനെ ആകെ തളർത്തിയതെന്നും ആ കാരണം കൊണ്ട് മാത്രമാണ് മകൻ ഇങ്ങനെ ചെയ്തതെന്നും അച്ഛൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply