ജീവനെ പോലെ സ്നേഹിച്ച ഭാര്യ മറ്റൊരുത്തന്റെ കൂടെ സുഖം കണ്ടെത്തിയിട്ടു മനം മടുത്ത് ജീവിതം അവസാനിപ്പിച്ച ബൈജുവിനെ എല്ലാവരും കൂടെ ടോക്സിക്ക് ആക്കി – അയാൾ എന്ത് തെറ്റാണ് ചെയ്തത് ?

കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വളരെയധികം വൈറലായ വാർത്തയായിരുന്നു പ്രവാസി മലയാളിയായ ബൈജുവിന്റെ മരണം. ഭാര്യയുടെ വിവാഹേതരബന്ധം അറിഞ്ഞതിനു ശേഷം സഹിക്കാൻ വയ്യാതെയാണ് ഈ ജീവിതം അവസാനിപ്പിക്കുവാൻ ബൈജു തയ്യാറായത്. എന്നാൽ ബൈജുവിന്റെ മരണത്തിന് ശേഷവും പലരും ബൈജുവിനെ വേട്ടയാടുകയാണ് ബൈജു ടോക്സിക് എന്ന തരത്തിലുള്ള പല കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഭാര്യയെ സംശയമുള്ള ഒരു ടോക്സിക് ഭർത്താവ് ആയിരുന്നു ബൈജു എന്നും അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് അയാളെടുത്തത് എന്നും ഒക്കെയാണ് ചിലർ ചൂണ്ടി കാണിക്കുന്നത്.

അതല്ല സത്യമെന്ന് ചിലർ പറയുകയാണ് വളരെയധികം ഭാര്യയെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു ബൈജു അതുകൊണ്ടുതന്നെ ഭാര്യ തന്നെക്കാൾ മറ്റൊരാളെ സ്നേഹിച്ചു എന്ന വാർത്ത അയാളെ തളർത്തി കളഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ അയാൾ തിരഞ്ഞെടുത്ത ഒരു മാർഗ്ഗം തന്നെയാണ് എല്ലാം അവസാനിപ്പിക്കുക എന്നു പറയുന്നത്. വളരെയധികം വേദനയോടെ ആയിരിക്കും ഒരു പക്ഷേ തീരുമാനമായാൽ എടുത്തിട്ടുണ്ടാവുക താനേ ഭൂമിയിൽ നിന്നും ഇല്ലാതാവുന്നതിനു മുൻപ് താൻ ചതിക്കപ്പെട്ട കഥ ലോകത്തോട് വിളിച്ചു പറയണമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവും അത് ഏതൊരാൾക്കും തോന്നുന്ന വികാരമാണ് അതുമാത്രമാണ് ബൈജുവിന് തോന്നിയത് അതിനർത്ഥം അയാൾ ടോക്സിക്കാണ് എന്നല്ല.

അതേസമയം ബൈജു ഒരു സംശയ രോഗിയായ ഭർത്താവാണ് എന്നും ഭാര്യക്ക് പറയാനുള്ള വശം കൂടി ആളുകൾ കേൾക്കണം എന്നും ഒക്കെ ചിലർ കമന്റുകളുമായി എത്തുന്നുണ്ട്. ബൈജു രാജു എന്ന വ്യക്തിയിൽ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന വികാരങ്ങൾ മാത്രമാണ് ആ സമയം ഉണ്ടായിട്ടുള്ളത് ഒരുപക്ഷേ മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക ചിലപ്പോൾ ആ ഭാര്യയെ കൂടി അപകടപ്പെടുത്താൻ ശ്രമിച്ചേനെ എന്നാൽ അയാൾ ഇവിടെ ഒന്നും ചെയ്തില്ല അയാളുടെ തെറ്റ് അല്ലാതെ ഇരുന്നിട്ട് കൂടി സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ആണ് അയാൾ ശ്രമിച്ചത്.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഓടി നടക്കുന്ന മനുഷ്യർക്ക് ചിലപ്പോൾ എപ്പോഴും ഭാര്യയുടെ റൊമാന്റിക്ക് ആയിരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. അതിനർത്ഥം അവർക്ക് സ്നേഹമില്ലെന്ന് അവർ ടോക്സിക്ക് ആണെന്നോ അല്ല. കുടുംബത്തിനുവേണ്ടി രാപ്പകൽ കഷ്ടപ്പെടുന്നതിനിടയിൽ പ്രണയത്തിന് അവർ അവധി കൊടുത്തിരിക്കുകയാണ് എന്ന് മാത്രമാണ്. ഉടനെ മറ്റൊരാളെ തേടി പോകുന്നത് ഒരു നല്ല ശീലവും അല്ല. രണ്ടുപേരും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുമ്പോൾ ആണ് കുടുംബജീവിതം മനോഹരമാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply