ഭാര്യയ്ക്കും മക്കൾക്കും വേണ്ടി എല്ലുമുറിയെ പണി എടുത്തു പണം ഉണ്ടാക്കുന്ന വസ്തുവായി ഭർത്താവ് – സുഖത്തിനും സന്തോഷത്തിനും വേണ്ടി അവിഹിതം കണ്ടെത്തുന്ന ഭാര്യമാരുടെ ലോകം !

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഭാര്യയും ഭാര്യയുടെ വീട്ടുകാരും തന്നെ ചതിച്ചു എന്ന് പറഞ്ഞുകൊണ്ട് ജീവനൊടുക്കിയ ന്യൂസിലാൻഡ് കാരനായ ബൈജു രാജു വിനെ കുറിച്ചാണ് . കായംകുളത്തെ ഒരു ലോഡ്ജിൽ വെച്ച് ബൈജു കടുംകൈ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.

എല്ലാം അവസാനിപ്പിക്കുന്നതിന് മുൻപ് ബൈജു പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും വീട്ടുകാർ തന്റെ സ്വത്തെല്ലാം കൈക്കലാക്കി തന്നെ പുറത്താക്കിയിരിക്കുകയാണ് എന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു. തന്റെ മകളായിരുന്നു തന്റെ ഏക പ്രതീക്ഷ എന്നും എന്നാൽ അതും തനിക്ക് നഷ്ടമായിരിക്കുകയാണ് എന്നും ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമൊന്നുമില്ല എന്നും ബൈജു പറയുന്നുണ്ട്. വീഡിയോയിലൂടെ നീളം ബൈജു കരയുകയായിരുന്നു.

ഭാര്യയുടെ സഹോദരനാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിവച്ചത് എന്നും അയാളോട് തന്റെ പക്കലിൽ നിന്നും വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ മുതലായിരുന്നു ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടായത് എന്നും വീഡിയോയിലൂടെ ബൈജു പറയുന്നുണ്ട്. അതുകൊണ്ട് അളിയന്റെ വിവാഹ ചടങ്ങുകളിൽ താൻ പങ്കെടുത്തിരുന്നില്ല എന്നും തുടർന്ന് ഭാര്യയ്ക്ക് തന്നോട് ദേഷ്യം ഉണ്ടായി എന്നും നാട്ടിലുണ്ടായിരുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും ശേഷം അവരെല്ലാവരും കൂടെ തന്നെ ആട്ടി പുറത്താക്കുകയായിരുന്നു എന്നും ബൈജു പറയുന്നു.

ഭാര്യയുടെ കുറ്റസമ്മത വീഡിയോ ബൈജു തന്നെ തന്റെ മരണത്തിനു മുന്നേ എടുത്ത വീഡിയോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ടിജോ എന്ന ഒരാളുമായി അടുപ്പമുണ്ട് എന്ന കാര്യം ഭാര്യ ആ വീഡിയോയിൽ സമ്മതിക്കുന്നത് കാണാം. ബൈജു ദേഷ്യപ്പെടുന്നത് കൊണ്ടാണ് ആ കാര്യം വീട്ടിൽ പറയാതിരുന്നത് എന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.

താനും ഒരു മനുഷ്യനാണ് എന്നും തനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും എന്നും തന്റെ വേദനകൾ എല്ലാവരിൽ നിന്നും താൻ മറക്കുകയായിരുന്നു എന്നും ബൈജു വീഡിയോയിലൂടെ പറഞ്ഞു. ഇപ്പോൾ തനിക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല എന്നും താൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ് എന്നും ഇത് തന്റെ പ്രൊഫഷനും വ്യക്തിജീവിതത്തെയും ബാധിക്കുന്നുണ്ട് എന്നും തനിക്ക് എപ്പോഴും ഉറക്കമില്ലാത്ത രാത്രികളാണ് എന്നും അത് തനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നും തനിക്ക് പെട്ടെന്ന് ആശ്വാസം വേണം എന്നും വീഡിയോയിൽ ബൈജു പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply