നടൻ ബൈജുവിന്റെ മകൾ ഐശ്വര്യ അച്ഛന്റെ അഭിമാനം ആണ് – താരത്തിന്റെ മകൾ ആരാണെന്ന് അറിയുമോ ?

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി പിന്നീട് നായകനായും വില്ലനായും സഹതാരമായും ഇന്നും മലയാള സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബൈജു സന്തോഷ്‌. 1981 ലാണ് ബൈജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തന്റെ പത്താമത്തെ വയസ്സിലായിരുന്നു മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെ ബൈജു വെള്ളിത്തിരയിലേക്ക് ചുവട് എടുത്തുവച്ചത്. തുടർന്ന് ഏകദേശം 300 ൽ അധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും സിനിമയിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ബൈജു. കൂടുതലായും ഹാസ്യ വേഷങ്ങളാണ് ഇപ്പോൾ താരത്തെ തേടി എത്താറുള്ളത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരും ബൈജുവിനുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. കാൻ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ ആയിരുന്നു താരം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. 1995ൽ ആയിരുന്നു ബൈജുവിന്റെ വിവാഹം. രഞ്ജിത എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ചേർന്ന് രണ്ട് മക്കളാണ് ഉള്ളത്.

തന്റെ ഭാര്യ ഹൗസ് വൈഫ് ആണ് എന്നും മകൾ ഐശ്വര്യ ഡോക്ടറാണ് എന്നും കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും മകൻ ലോകനാഥ് പ്ലസ്ടുവിന് പഠിക്കുകയാണ് എന്നും ബൈജു പറയുന്നു. സിനിമ കാണുന്നവരാണ് തന്റെ വീട്ടുകാർ എല്ലാവരും എന്നും താനാണ് സിനിമ കുറച്ചു കാണുന്നത് എന്നും മകൻ ലോകനാഥ് നന്നായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ ഫുൾടൈം ഫോണിലാണ് എന്നും ബൈജു കൂട്ടിച്ചേർത്തു. മകനോട് പ്ലസ് ടു എങ്കിലും മര്യാദയ്ക്ക് പാസ് ആകണം എന്ന് പറഞ്ഞിട്ടുണ്ട് എന്നും ഇപ്പോഴത്തെ പിള്ളേരെയൊക്കെ മൊബൈലിൽ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നും നടൻ പറയുന്നു.

വീട്ടുകാർ വിചാരിച്ചാൽ ഒന്നും അവരെ അതിൽ നിന്നും കണ്ട്രോൾ ചെയ്യാൻ കഴിയില്ല എന്നും താരം കൂട്ടിച്ചേർത്തു. ഡോക്ടറായ മകൾ ഐശ്വര്യയെക്കുറിച്ച് നൂറ് നാവായിരുന്നു നടൻ ബൈജുവിന്. അതുകൊണ്ടു തന്നെ അച്ഛന്റെ പൊന്നു മകളായാണ് ഐശ്വര്യ എന്ന് പറയാം. പിന്നീട് തന്റെ മാതാപിതാക്കളെ പറ്റിയും ബൈജു തുറന്നു പറഞ്ഞിരുന്നു. തന്റെ അമ്മ നന്നായി തഗ് അടിക്കുന്ന ഒരാളായിരുന്നു എന്നും ആ ഗുണമാണ് തനിക്ക് കിട്ടിയത് എന്നും അമ്മ ഇപ്പോൾ ഇല്ല എന്നും മരിച്ചുപോയി എന്നും ബൈജു പറഞ്ഞു. അമ്മയുടെ പേര് തങ്കമ്മ എന്നായിരുന്നു എന്നും അമ്മ ഒരു നേഴ്സ് ആയിരുന്നു എന്നും ഭാസ്കരൻ എന്നായിരുന്നു അച്ഛന്റെ പേര് എന്നും അച്ഛനും ഇപ്പോൾ ഇല്ല എന്നും നടൻ പറയുന്നുണ്ട്.

അച്ഛന് ഒത്തിരി ദുശ്ശീലങ്ങൾ ഉണ്ടായിരുന്നുവെന്നും ഒരുപാട് സ്വത്ത് ഉണ്ടായിരുന്നതുകൊണ്ട് അതെല്ലാം നശിപ്പിച്ചു കളഞ്ഞു എന്നും ചെയ്യാൻ അറിയാത്ത പല ബിസിനസുകളിലും അച്ഛൻ ചെന്ന് ചാടി സ്വത്തെല്ലാം വിറ്റുപോയി എന്നും ബൈജു പറയുന്നു. തന്റെ യഥാർത്ഥ പേര് ബിജു സന്തോഷ് കുമാർ എന്നാണ് എന്നും ബൈജു എന്നത് തന്റെ വിളിപ്പേരാണ് എന്നും താരം വ്യക്തമാക്കി. സന്തോഷ് എന്നാണ് യഥാർത്ഥ പേര് എങ്കിലും ആ പേരിൽ മറ്റൊരു നടൻ ഉള്ളത്കൊണ്ട് തന്റെ പേര് ബൈജു എന്ന ആക്കിയതാണ് എന്നും നടൻ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply