പതിനെട്ടാം വയസിൽ വിവാഹിതയായതും ഒമ്പത് വർഷം നീണ്ട ദാമ്പത്യം വേർപിരിഞ്ഞതിന്റെയും കാരണം വെളിപ്പെടുത്തി ആര്യ !

“ബഡായി ബംഗ്ലാവ്” എന്ന ഒരൊറ്റ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ. മുകേഷ്, രമേശ് പിഷാരടി എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ പരിപാടിയിൽ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു ആര്യ എത്തിയത്. “ബഡായി ബംഗ്ലാവ്” ജനപ്രിയമായതോടെ രമേശ് പിഷാരടിയുടെ യഥാർത്ഥ ഭാര്യയാണ് ആര്യ എന്ന് മലയാളികൾ ഒന്നടങ്കം സംശയിച്ചു.

നിരവധി പരമ്പരകളിലും മലയാള സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം “ബിഗ് ബോസ്” എന്ന ഗെയിം റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് രൂക്ഷമായ വിമർശനത്തിന് ഇരയായത്. അതു വരെ മലയാളികളെ പൊട്ടി ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസിൽ കണ്ടിരുന്നത്. യഥാർത്ഥ ജീവിതത്തിൽ താൻ എന്താണെന്ന് ബിഗ് ബോസിലൂടെ ആര്യ മലയാളികൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.

നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലൻ ആണ് ആര്യയുടെ മുൻ ഭർത്താവ്. ഇവർക്ക് ഒരു മകളും ഉണ്ട്. വിവാഹ മോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നവരാണിവർ. ബിഗ്ബോസിൽ എത്തിയപ്പോഴാണ് ആര്യയുടെ ജീവിതത്തിൽ മൂന്ന് വർഷത്തോളം നീണ്ട പ്രണയം ഉണ്ടെന്ന് താരം വെളിപ്പെടുത്തിയത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ഉടൻ വിവാഹം ഉണ്ടാകുമെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആര്യ ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നത്. ബിഗ് ബോസിൽ നിന്നും പുറത്തു വന്ന ആര്യയെ കാമുകൻ ഉപേക്ഷിച്ചതോടെ കടുത്ത വിഷാദ രോഗത്തിലേക്ക് പോവുകയായിരുന്നു താരം. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന “ഫ്ലവേഴ്സ് ഒരു കോടി” എന്ന പരിപാടിയിൽ പങ്കെടുക്കുക തന്നെക്കവേ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. പതിനെട്ടാമത്തെ വയസിലാണ് ആര്യ വിവാഹിതയാവുന്നത്.

അത്രയും ചെറിയ പ്രായത്തിൽ വിവാഹിതനായതിനെ കുറിച്ചും ഭർത്താവിനെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് താരം. തനിക്ക് പറ്റിയ തെറ്റ് കാരണം കൊണ്ടാണ് ഭർത്താവുമായി വേർപിരിയേണ്ടി വന്നത് എന്നും ആര്യ തുറന്നു സമ്മതിക്കുന്നു. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച ആര്യയുടെ കുടുംബത്തിൽ അച്ഛന്റെ ചില ആരോഗ്യപ്രശ്നങ്ങൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഭർത്താവ് രോഹിതുമായി ആര്യ ഇഷ്ടത്തിലാകുന്നത്.

അന്നു മുതൽ ഇവരുടെ പ്രണയകഥ ഇരു വീട്ടുകാർക്കും അറിയാമായിരുന്നു. ഇരു കുടുംബക്കാരുടെയും സമ്മതത്തോടെ ആയിരുന്നു പ്രണയം മുന്നോട്ട് പോയത്. രോഹിത്തുമൊത്ത് സിനിമയ്ക്ക് പോകുന്നതും കറങ്ങാൻ പോകുന്നതും എല്ലാം വീട്ടുകാരെ അറിയിച്ചുകൊണ്ടായിരുന്നു എന്ന് ആര്യ പറയുന്നു. വീട്ടിൽ നിന്നും രോഹിത് കൂട്ടി കൊണ്ടുപോയി തിരികെ വീട്ടിലെത്തിക്കും എന്ന് ആര്യ പറയുന്നു. അച്ഛന് ആരോഗ്യം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കൂടിയതോടെ ആര്യയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു.

അങ്ങനെയിരിക്കെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് വിവാഹം കഴിപ്പിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഇരുവരും എതിർത്തില്ല. അങ്ങനെയാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ രോഹിതും ആര്യയും വിവാഹിതരായത് എന്ന് താരം പറയുന്നു. 18 വയസ്സ് തികഞ്ഞപ്പോഴാണ് വിവാഹം നടന്നത്. 9 വർഷങ്ങൾ ഒരുമിച്ചു ജീവിച്ചു. വളരെ സൗഹൃദത്തോടെ ആണ് രോഹിത്തുമായി വേർപിരിഞ്ഞത് എന്ന് ആര്യ വെളിപ്പെടുത്തി.

മകളുടെ എല്ലാ ആവശ്യത്തിനും കൂടെ ഉണ്ടാകും അച്ഛൻ രോഹിത്. മകൾക്ക് കാണണമെന്ന് ഒന്ന് ആഗ്രഹിച്ചാൽ രാവിലെ തന്നെ രോഹിത് പാഞ്ഞെത്തും. അച്ഛന്റെ അടുത്തു പോയി മകൾ റോയ താമസിക്കാറുണ്ട്. ഇരുവരും ചേർന്ന് തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. തന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്ന ഒരു തെറ്റായിരുന്നു അതിനു കാരണം എന്ന് ആര്യ സമ്മതിക്കുന്നു. അത് മനസ്സിലായപ്പോൾ ആ ബന്ധത്തിൽ നിന്നും ആദ്യം പിന്മാറിയത് ആര്യ ആണ്.

ഇടയിൽ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ആ കുറ്റബോധം കൊണ്ട് മുന്നോട്ടു പോകുവാൻ വളരെ ബുദ്ധിമുട്ടായിരുന്നു. രോഹിത്തിന് തന്നെക്കാൾ നല്ല ഒരാളെ അർഹിക്കുന്നു എന്ന് തോന്നി. വിവാഹമോചനത്തിനു ശേഷം ആര്യയ്ക്ക് മറ്റൊരു പ്രണയമുണ്ടായി. രോഹിത്തിനും മറ്റൊരു റിലേഷൻ ഉണ്ടായി. വിവാഹം കഴിച്ചു അദ്ദേഹം സുഖമായി ജീവിക്കുന്നു ഇപ്പോൾ. ഇതെല്ലാം വളരെ സൗഹൃദത്തോടുകൂടിയാണ് താൻ കാണുന്നത് എന്നും അവർക്കിടയിൽ യാതൊരു ശത്രുതയും ഇല്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply