രാത്രി റോഡിൽ കൂടി നടന്നു പോകുന്ന പെൺകുട്ടിയെ പിന്തുടർന്ന് പോലീസ്കാരൻ കയ്യിലും മാറിടത്തിലും സ്പർശിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് !

ഇന്നും രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ പെൺകുട്ടികൾക്ക് ഭയമാണ്. കാരണം പെൺകുട്ടികൾ സുരക്ഷിതരല്ല എന്നത് തന്നെയാണ്. അത്തരത്തിൽ ഒരു വാർത്ത തന്നെയാണ് ഇപ്പോൾ ഭോപ്പാലിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഈ വാർത്തക്കൊരു പ്രത്യേകതയുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കേണ്ട ആളുകളിൽ നിന്നു തന്നെയാണ് ഇവിടെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരിക്കുന്നത്. രാത്രി റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

ബൈക്കിൽ എത്തിയ പോലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് വലിക്കുകയും മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് പോലീസുകാരിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ വീണ്ടും പിന്തുടർന്ന് കയറി പിടിക്കുകയും ചെയ്യുന്നു.

പോലീസുകാരൻ ബൈക്കിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാരനെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം.

വേലി തന്നെ വിളവ് തിന്നുകയല്ലേ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം കയ്യിലെടുക്കുകയാണെങ്കിൽ ഇവിടെ പെൺകുട്ടികൾ എങ്ങനെയാണ് ധൈര്യത്തോടെ ജീവിക്കുക. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഏത് പെൺകുട്ടിക്കാണ് ധൈര്യപൂർവം റോഡിലേക്ക് ഇറങ്ങി നടക്കാൻ സാധിക്കുക ഇവിടെ നിയമപാലകർ ഇത്തരത്തിൽ തുടങ്ങുകയാണെങ്കിൽ പിന്നീട് കുറ്റവാളികളുടെ കാര്യം എന്താകും എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ഈ പോലീസുകാരന് നല്ല രീതിയിൽ തന്നെ ശിക്ഷ നൽകണമെന്നും ഇയാൾക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠം ആവണമെന്നുമാണ് ചിലർ കമന്റുകളിലൂടെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

നല്ല ശിക്ഷ നൽകാതെ വരുമ്പോഴാണ് ഇത്തരം കാര്യങ്ങളിൽ ഇവർ പ്രാധാന്യം കുറച്ചു കാണുന്നത് എന്നും നല്ല ശിക്ഷ നൽകുകയാണ് എങ്കിൽ മറ്റുള്ളവരും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ താല്പര്യപ്പെടുമെന്ന് ആണ് കമന്റുകളിലൂടെ ചിലർ അറിയിക്കുന്നത്. തെളിവുകൾ ഉണ്ടല്ലോ ഇനിയെന്തിനാണ് കേസെടുക്കാൻ വൈകുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണം എന്നാണ് പലരും പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply