അതിജീവിതയ്‌ക്കൊപ്പം തന്നെ നിന്നതിന്റെ പേരിൽ പലതും അനുഭവിക്കേണ്ടി വന്നു – എനിക്കും ഒരു മകൾ ഉണ്ട്: ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒന്ന് സംഭവിക്കരുതെന്ന് ബാബുരാജ്.

മലയാള സിനിമയിലെ മിസ്റ്റർ കേരള എന്നറിയപ്പെടുന്ന നടനാണ് ബാബുരാജ്. ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളെ പേടിപ്പെടുത്തിയ നടനായിരുന്നു ബാബുരാജ്. എന്നാൽ അദ്ദേഹം വില്ലൻ കഥാപാത്രത്തിൽ നിന്നും ചുവട് മാറ്റി ഹാസ്യത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പർ എന്ന മലയാള സിനിമയിലൂടെ ആയിരുന്നു ബാബുരാജ് ഹാസ്യ രംഗത്തേക്ക് കാലെടുത്തുവച്ചത്. ആ ചിത്രത്തിൽ ഒരു മുഴുനീള ഹാസ്യ കഥാപാത്രമായിരുന്നു ബാബുരാജ് അതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അതിനുശേഷം താരത്തെ തേടി നിരവധി ഹാസ്യ കഥാപാത്രങ്ങൾ വന്നുചേരുകയും ചെയ്തു. അതിലെല്ലാം വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനും ബാബുരാജിന് സാധിച്ചു. എന്നാൽ ഈ അടുത്തകാലത്തായി ബാബുരാജിന് സിനിമകൾ വളരെ കുറവായിരുന്നു. അതിനുള്ള കാരണങ്ങൾ ബാബുരാജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ നടി അക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ബാബുരാജ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് സ്വീകരിച്ച നിലപാടുകൾ കാരണം നിരവധി പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് ബാബുരാജിന്. കൂടാതെ ലഹരിയുമായി ബന്ധപ്പെട്ടു കൊണ്ട് ബാബുരാജ് പറഞ്ഞ പല കാര്യങ്ങൾക്കും അദ്ദേഹത്തിന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കം മുതൽ തന്നെ അതിജീവിതയ്ക്കൊപ്പം നിന്ന നടനാണ് ബാബുരാജ്. അവൾക്ക് നീതി കിട്ടണം എന്നും അതുപോലെ തന്നെ ആ സമയത്ത് ആ കുട്ടിയെ പോയി കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു എന്നും ബാബുരാജ് പറഞ്ഞു.

കൂടാതെ ആ നടിയോട് സിനിമയിലേക്ക് തിരിച്ചു വരണം എന്നും ബാബുരാജ് പറഞ്ഞിരുന്നു. അതിജീവിതയ്‌ക്കൊപ്പം ഒന്നിച്ച് അഭിനയിച്ചതാണ് താനെന്നും പറഞ്ഞു. അവൾക്കൊപ്പം നിന്നത് കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോൾ അതൊന്നും താൻ കാര്യമാക്കി എടുത്തിരുന്നില്ല എന്നും കാരണം തനിക്കും ഒരു മകൾ ഉണ്ട് അതുകൊണ്ടുതന്നെ അതിൻ്റെ വേദന തനിക്കറിയാമെന്നും ബാബുരാജ് പറയുകയുണ്ടായി.

ഇതുപോലത്തെ ഒരു സംഭവം ഇനിയും ഒരു പെൺകുട്ടിക്ക് ഉണ്ടാകരുത് എന്നും പറഞ്ഞു. ന്യായത്തിൻ്റെ കൂടെയാണ് താൻ എപ്പോഴും നിൽക്കുന്നത് എന്നും. സിനിമയിൽ ചാൻസ് കിട്ടുവാനും മറ്റും വേണ്ടി എനിക്ക് ആരെയും സോപ്പിട്ടു നിൽക്കേണ്ട ആവശ്യമില്ല എന്നും പറഞ്ഞു. അത്തരത്തിൽ ആരെയെങ്കിലും മണിയടിച്ചു കിട്ടുന്ന അവസരങ്ങൾ തനിക്ക് വേണ്ടെന്നും തുറന്നുപറഞ്ഞു. ജോജിക്ക് ശേഷം നിരവധി സിനിമകൾ ആയിരുന്നു തനിക്കുവേണ്ടി വന്നത്.

ബോളിവുഡിൽ നിന്ന് വരെ പല അവസരങ്ങളും തന്നെ തേടി വന്നിരുന്നു. എന്നാൽ അതൊക്കെ തന്നെ പല കാരണങ്ങൾ കൊണ്ട് നഷ്ടപ്പെടുകയും ചെയ്തെന്ന് ബാബുരാജ് പറഞ്ഞു. തമിഴ് സിനിമയിൽ നിന്നും പല അവസരങ്ങളും തനിക്കുവേണ്ടി വന്നു എന്നും. തൻ്റെ കരിയറിനെ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു ജോജി എന്നും പറയാൻ മറന്നില്ല ബാബുരാജ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply