ആ നടൻ എന്റെ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി ! മനസ്സ് തുറന്ന് ബാബു ആന്റണി

വിജയ് നായകനായി സംവിധായകൻ ലോകേഷ് കനകരാജ് പുതുതായി ഒരുക്കുന്ന സിനിമയാണ് ലിയോ. കഴിഞ്ഞ ദിവസമാണ് കാശ്മീരിൽ ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയായത്. അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ വച്ചാണ് നടക്കാൻ പോകുന്നത്. മലയാള നടനായ ആക്ഷൻ ഹീറോ ബാബു ആന്റണിയും ലിയോ എന്ന വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയിക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ ബാബു ആന്റണി.

വിജയിക്കൊപ്പമുള്ള ഒരു ചിത്രത്തോടൊപ്പം ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ബാബു ആന്റണി പങ്കുവെച്ചത്. സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം എന്നായിരുന്നു ചിത്രത്തിനു താഴെയുള്ള ബാബു ആന്റണിയുടെ കുറുപ്പിന്റെ തലക്കെട്ട്. തന്റെ പൂവിളി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെട്ടു എന്ന് വിജയ് പറഞ്ഞിട്ടുണ്ട് എന്നും തന്റെ ഒരു ആരാധകൻ ആണെന്ന് അദ്ദേഹം പറഞ്ഞു എന്നും ആ വാക്കുകൾ കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നും ബാബു ആന്റണി കുറച്ചു.

ഇളയ ദളപതി വിജയ് സാറിന്റെ വാക്കുകൾ കേട്ട് താൻ ആശ്ചര്യപ്പെട്ടു പോയി എന്നും കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരിൽ നിന്നും നല്ല വാക്കുകൾ ലഭിച്ചിട്ടുണ്ട് എന്നും വിജയ് സാറിനെയും എല്ലാവരെയും താൻ ആദ്യമായാണ് കാണുന്നത് എന്നും അതൊരു അനുഗ്രഹമായി കാണുകയാണ് എന്നും ബാബു ആന്റണി കുറിച്ചിട്ടുണ്ട്. തൃഷയാണ് ലിയോ എന്ന വിജയി ചിത്രത്തിലെ നായിക. ബാബു ആന്റണിയെ കൂടാതെ മലയാളി താരങ്ങളായ മാത്യു തോമസ്, നരേൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കൂടാതെ അർജുൻ, സഞ്ജയ് ദത്, പ്രിയ ആനൻത്, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങിയ വമ്പൻ താര നിരകളും ചിത്രത്തിൽ ഉണ്ട്. എസ് ലളിതകുമാറാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലിയോ എന്ന ചിത്രം നിർമ്മിക്കുന്നത്. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കലകരാജ്- വിജയ് എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ രവിചന്ദ്രൻ ആണ്.

മനോജ് പരമഹംസയാണ് ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം അൻപരിവ് ആണ് ചെയ്തിരിക്കുന്നത്. ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് എൻ സതീഷ് കുമാർ. നൃത്ത സംവിധാനം ദിനേശ് ആണ് നിർവഹിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply