ഫ്രണ്ട്‌സ് വിളിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല ! ആരാധകരുമായി സന്തോഷ വാർത്ത പങ്കുവെച്ചു ആതിര മാധവ്

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയിലൂടെ ഏവരുടെയും ഹൃദയത്തിൽ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് ആതിര മാധവ്. സീരിയലിൽ സജീവമായി മുന്നോട്ടു പോകുന്നതിനിടെ ആയിരുന്നു താരത്തിന്റെ വിവാഹവും ശേഷം പ്രഗ്നൻസിയും. അതുകൊണ്ടുതന്നെ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയായിരുന്നു ആതിര. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.

യൂട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ജനങ്ങൾക്ക് മുന്നിൽ ആതിര പങ്കുവെക്കാറുണ്ട്. തന്റെ പ്രെഗ്നൻസി ജേർണിയും അമ്മയായതിനു ശേഷമുള്ള വിശേഷങ്ങളും എല്ലാം യൂട്യൂബ് ചാനൽ വഴിയും മറ്റു സോഷ്യൽ മീഡിയ പേജുകൾ വഴിയും താരം ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. നിരവധി ഫോള്ളോവെഴ്‌സും ഇപ്പോൾ താരത്തിനുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് ആതിര. ന്യൂ ഇയറും ബർത്ത് ഡേ യും ഒന്നിച്ച് ആഘോഷിച്ചിരിക്കുകയാണ് താരം ഇത്തവണ. തിരുവനന്തപുരത്തുള്ള വീട്ടിലും ബാംഗ്ലൂരിലും ആയിരുന്നു ഇത്തവണ താരത്തിന്റെ പിറന്നാൾ ആഘോഷം നടന്നത്.

വളരെ ഗംഭീരമായി തന്നെയായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് എല്ലാവരും ഒന്നിച്ച് ആഘോഷിക്കുകയും അതേസമയം ബംഗളുരുവിൽ താനും തന്റെ ഭർത്താവ് രാജീവ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആതിര പറഞ്ഞു. വീഡിയോയിലൂടെ ഭർത്താവ് രാജീവ് നൽകിയ ഗിഫ്റ്റും താരം കാണിച്ചിരുന്നു. ഭർത്താവ് തനിക്ക് തന്ന ഗിഫ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും ജന്മദിനം കൂടി ആയതിനാൽ ഈ ന്യൂയർ തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും ആതിര പറഞ്ഞു. തന്റെ ഫ്രണ്ട്സ് ഒക്കെ വിഷ്ചെയ്യാൻ വിളിച്ചെങ്കിലും കോളുകൾ ഒന്നും അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇത്തവണ പിറന്നാളിന് സദ്യ ഒരുക്കാൻ ഒന്നും കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. നിരവധി ആളുകളാണ് ആതിരയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയത്.

എൻജിനീയറിങ് ബിരുദ്ധധാരിയായിരുന്ന ആതിര. അതുമായി ബന്ധപ്പെട്ട തന്റെ ജോലി രാജി വെച്ചതിനുശേഷം ആയിരുന്നു താരത്തിന്റെ അഭിനയരംഗത്തേക്കുള്ള കടന്നു വരവ്. ടെലിവിഷൻ ആങ്കർ ആയിട്ടായിരുന്നു മിനി സ്ക്രീനിലേക്കുള്ള ആതിരയുടെ ചുവടുവെപ്പ്. കുടുംബ വിളക്ക് എന്ന പരമ്പരയായിലൂടെ ആയിരുന്നു ആതിര അഭിനയരംഗത്തേക്ക് അരങ്ങേറിയത്. അനന്യ എന്ന കഥാപാത്രത്തെ ആയിരുന്നു ഈ പരമ്പരയിൽ താരം അവതരിപ്പിച്ചിരുന്നത്.യൂട്യൂബ് ചാനലിലൂടെ ഇതിനോടകം നിരവധി വീഡിയോകൾ ആണ് താരം പങ്കുവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. എല്ലാ വീഡിയോസിനും പോസ്റ്റിനും അടിയിൽ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുമായി എത്താറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply