തന്റെ മുത്തച്ഛന്റെ പ്രായം ഉള്ളവർ വരെ സ്വകാര്യ ഭാഗങ്ങൾ അയച്ചു തരാറുണ്ട് ! അൻപത് രൂപ തന്നാൽ വരുമോ എന്നൊക്കെ ആണ് ചോദ്യം – ചിലപ്പോൾ അതുപോലെ ഉള്ള കണ്ടന്റ് ചെയ്യുന്നത് കൊണ്ടാകും എന്ന് അസ്‌ല

asla marly

സെക്സ് എഡ്യൂക്കേഷൻ പോലുള്ള കാര്യങ്ങൾ പൊതുവേ ആരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് അസ്‌ല മർലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറ് . താൻ പങ്കുവെക്കുന്ന കാര്യങ്ങളെല്ലാം തന്റെ സ്വന്തം അനുഭവങ്ങൾ ആണെന്നാണ് കണ്ടന്റ് കാണുന്ന മിക്കവരുടെയും സംശയം എന്നാണ് അസ്ല പറയുന്നത്. നമ്മുടെ സമൂഹത്തിൽ ഇത്രയും ബുദ്ധി ഇല്ലാത്ത ആളുകൾ ഉണ്ടോ എന്നും വ്ലോഗർ ചോദിക്കുന്നു. അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അസ്ല ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചത്.

ഇത്തരത്തിലുള്ള കണ്ടന്റ് എങ്ങനെയൊക്കെയാണ് താൻ ക്രിയേറ്റ് ചെയ്യുന്നത് എന്നും താരം പങ്കുവയ്ക്കുന്നുണ്ട്. തികച്ചും അവിചാരിതമായിട്ടായിരുന്നു താൻ സോഷ്യൽ മീഡിയ രംഗത്തേക്ക് എത്തിയത് എന്നും വളരെ അടുത്താണ് ഫേസ്ബുക്കിലും അക്കൗണ്ട് തുടങ്ങിയത് എന്നും അസ്ല പറയുന്നു. സെക്സ് എഡ്യൂക്കേഷനെ പറ്റിയുള്ള കണ്ടെന്റുകൾ തയ്യാറാക്കുമ്പോൾ ആദ്യമൊക്കെ നല്ല ഭയമുണ്ടായിരുന്നു എന്നും ആളുകൾ എങ്ങനെ എടുക്കും എന്ന് ഒരു ഊഹവും തനിക്ക് ഉണ്ടായിരുന്നില്ല എന്നും അസ്ല വ്യക്തമാക്കി.

ഒരുവശത്ത് നെഗറ്റീവ് പറയുന്നവർ ഉണ്ടെങ്കിലും മറുവശത്ത് വലിയ രീതിയിൽ തന്നെ പോസിറ്റീവായി കാര്യങ്ങൾ മനസ്സിലാക്കുന്നവരും ഉണ്ട് എന്ന് അസ്ലം പറയുന്നു. സെക്സ് എജുക്കേഷൻ എന്നത് ഒരു സമൂഹത്തിന് അത്യാവശ്യമായി ലഭിക്കേണ്ട ഒരു കാര്യമാണ് എന്നും അസ്ല കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട മിക്ക കോഴ്സുകളിലും ചേർന്ന് പഠിക്കാറുണ്ട് എന്നും എം സ്‌ ഡബ്ലൂ കഴിഞ്ഞതിനു ശേഷം ആണ് താൻ ഈ മേഖലയിലേക്ക് തിരിഞ്ഞത് എന്നും അസ്ലം പറയുന്നു. എന്നാൽ താൻ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നത് തന്റെ അനുഭവം വെച്ചിട്ടാണ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത് എന്നും അസ്‌ല പറഞ്ഞു.

എന്നാൽ അങ്ങനെയല്ലെന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം പോലും ഇവിടെ ചിലർക്ക് ഇല്ല എന്നും അതുകൊണ്ടുതന്നെ അച്ഛന്റെ പ്രായമുള്ളവർ പോലും പലപ്പോഴും തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്ത് ഇൻബോക്സിലേക്ക് അയക്കാറുണ്ട് എന്നും 50 രൂപയ്ക്ക് നിന്നെ കിട്ടുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരാറുണ്ട് എന്നും അസ്ല പറഞ്ഞു. തമ്പ്നെയിലുകൾ ഇടുന്നത് തീർച്ചയായും ആൾക്കാരെ കൂടുതൽ ചാനലിലേക്ക് ആകർഷിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം തന്നെയാണ് എന്നും ഒരു കണ്ടെന്റും ഇല്ലാത്ത മോശം ചാനലുകൾ പോലും തമ്പ്നെയിലുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട് എന്നും അസ്ല പറയുന്നു.

താൻ ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുമ്പോൾ അതിൽ നല്ല ഗവേഷണം നടത്താറുണ്ട് എന്നും ഒപ്പം ആ മേഖലയിലുള്ള ഡോക്ടർസിനോടും ഉപദേശങ്ങൾ തേടാറുണ്ട് എന്നും അല്ലാതെ വെറുതെ എന്തെങ്കിലുമൊക്കെ എവിടെ നിന്നെങ്കിലും കിട്ടിയിട്ട് തോന്നുന്നത് പോലെ കണ്ടന്റ് ഉണ്ടാക്കുകയല്ല എന്നും അസ്ല വ്യക്തമാക്കി. ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് മോശം ചിത്രങ്ങൾ അയക്കുന്ന അമ്മാവൻമാരോട് അസ്ലക്ക് പറയാനുള്ളത് ഇതായിരുന്നു. ” നിങ്ങൾ അയക്കുന്ന മോശം ചിത്രങ്ങൾ കാണുന്നത് താൻ മാത്രമല്ല എന്നും തന്റെ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്ന ആളുകളും അത് കാണുന്നുണ്ട് എന്നും അതുകൊണ്ട് നിങ്ങൾ ഇത്തരത്തിൽ ഇടുന്ന ഫോട്ടോകൾ വച്ച് ഒരു റിയാക്ഷൻ വീഡിയോ തനിക്ക് ചെയ്യാവുന്നതേയുള്ളൂ എന്നും അത് ഓർക്കുന്നത് നന്നായിരിക്കും”.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply