തീവ്ര കമ്മ്യുണിസ്റ്റ് ആയിട്ടും ഒടുക്കം കണ്ണ് തുറന്നു ആഷിഖ് അബു ! ഒരു പുകയും കാക്കനാട് കണ്ടില്ല, തൃപ്പൂണിത്തറയിലെ അളിയന്റെ കണ്ണ് ഇതുവരെ നീറിയില്ല – എല്ലാം സർക്കാരിനെ തകർക്കാനുള്ള ഒരു പ്രഹസനം എന്നും പോസ്റ്റ്

Ashiq Abu about the Brahmapuram issue

ബ്രഹ്മപുരത്ത് തീപിടിച്ചതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞതിനുശേഷവും തീപിടിത്തത്തിന്റെ ബുദ്ധിമുട്ടുകൾ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വലിയ വിമർശനങ്ങളാണ് ഇപ്പോഴും പുകയിൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന കൊച്ചി നിവാസികൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളും മറ്റു സെലിബ്രിറ്റികളും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനായ ആഷിക് അബുവും കേരള സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു തന്റെ വിമർശനാത്മകമായ പോസ്റ്റ് ആഷിക് അബു പങ്കുവെച്ചത്.

മാനുവൽ റോണി എന്ന ഒരാളുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ആഷികവും തന്റെ വിമർശനം അറിയിച്ചത്. മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ സംബന്ധിച്ചുള്ള വിവാദങ്ങളും നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാൻ ഉയർന്നുവന്നിരുന്ന വിവാദങ്ങളും ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു മാനുവൽ റോണി എന്നയാളുടെ പോസ്റ്റ് ഉണ്ടായിരുന്നത്. “ഞാനൊരു ദിവസം കാക്കനാട് പോയിരുന്നു, ഞാനവിടെ ഒരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള തന്റെ അളിയൻ വിളിച്ചു, അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയരാണ്, അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു. എല്ലാ ആരോപണങ്ങളും സംസ്ഥാന സർക്കാരിനെ തകർക്കാൻ വേണ്ടിയാണ്”. ഇതൊക്കെയായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റിൽ ഉണ്ടായിരുന്ന മാന്വൽ റോണിയുടെ വാചകങ്ങൾ.

എന്നാൽ നോട്ട് ധനത്തെ കുറിച്ചുള്ള റോണിയുടെ വാചകങ്ങൾ ഇതായിരുന്നു. ” ഞാൻ അടുത്തുള്ള ബാങ്കുകളിൽ പോയി നോക്കി, അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നുമില്ല. എന്റെ കൂട്ടുകാരൻ ജോലിചെയ്യുന്ന ബാങ്കിൽ ആളുകൾ ചിരിച്ചുകൊണ്ടാണ് നോട്ട് മാറാൻ വരുന്നതെന്ന് അവൻ പറഞ്ഞു. ഞങ്ങളുടെ പഞ്ചായത്തിലെ ഒരു ബാങ്കിലും ആരും ഇതുവരെ തല കറങ്ങി വീണില്ല എന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. എല്ലാ അവരോപണവും ദേശദ്രോഹികൾ പറഞ്ഞു ഉണ്ടാക്കുന്നതാണ്”. നോട്ട് നിരോധന ഫാൻസും തീപിടുത്ത ഫാൻസും എന്ന ടൈറ്റിലോടുകൂടിയായിരുന്നു റോണി സ്റ്റോറി പങ്കുവെച്ചത്.

നോട്ട് നിരോധന ഫാൻസ് പൊതുവേ ന്യായീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റോണിയുടെ ഈ വാചകങ്ങൾ. തീപിടുത്ത ഫാൻസ് എന്നു പറഞ്ഞുകൊണ്ടായിരുന്നു തീപിടുത്തത്തെ കുറിച്ചുള്ള റോണിയുടെ വാചകങ്ങൾ. ഒടുവിലായി സന്ദേശം സിനിമയിലെ ഡയലോഗിന്റെ അർത്ഥം ഇപ്പോഴാണ് പിടികിട്ടിയത് എന്നും റോണി പറയുന്നുണ്ട്. “വിഘടനവാദികളും പ്രതിക്രിയ വാദികളും പ്രഥമ ദൃഷ്ടിയിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു” ഇതായിരുന്നു റോണി കുറിച്ചത്. റോണിയുടെ ഈ പോസ്റ്റാണ് ആഷിക് അബു തന്റെ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply