വിവാഹം കഴിഞ്ഞ ഒരാൾക്ക് മറ്റൊരാളെ പ്രണയിച്ചു കൂടാ എന്ന് പറയുന്നത് തെറ്റാണ് ! ഇഷ്ട്ടം തോന്നുവാൻ ഉള്ള സാധ്യത ഉണ്ടെന്നു ആശ ശരത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ആശാ ശരത്. തുടർന്ന് സിനിമയിലേക്ക് നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി,ജയറാം തുടങ്ങി നിരവധി താരനിരയ്ക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മകൾക്കൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. താരത്തിന്റെ ചില പ്രസ്താവനകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ താരം വ്യക്തമായി പറയുന്നത്. ഒരുമിച്ച് അഭിനയിക്കുന്ന ഖൈദ ചിത്രം ഡിസംബർ 2നാണ് എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആശയുടെ വാക്കുകൾ ശ്രദ്ധ നേടിയത്. ഏത് ബന്ധങ്ങൾക്കും നമ്മൾ ഒരു സ്പേസ് കൊടുക്കുന്നത് വളരെ നല്ലതാണ്. എല്ലാവർക്കും അവരുടേതായ സ്വകാര്യത നൽകണം, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ നമ്മൾ കൈകടത്താൻ പാടില്ല. ഞാൻ അങ്ങനെയാണ്. മക്കളുടെയോ ഭർത്താവിന്റെയോ ഫോൺ നോക്കാനോന്നും ഞാൻ നിൽക്കാറില്ല. ശരത്തേട്ടന്റെയും എന്റെയും ഒരു പ്രണയവിവാഹമായിരുന്നില്ല. വിവാഹപുറപ്പിച്ച ശേഷമാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചത്. 17 വയസ്സിലായിരുന്നു വിവാഹ നിശ്ചയം. 18 വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ആ ഒരു വർഷം വളരെയധികം പ്രണയിച്ചാണ് ഞങ്ങൾ വിവാഹം കഴിച്ചത്.

വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് ഞങ്ങൾക്ക് മക്കൾ ജനിച്ചതും. വളരെ ഓപ്പണായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് നൽകിയിട്ടുണ്ട്. ഒരു ക്രഷ് തോന്നിയാൽ എന്നോട് വന്നവർ പറയാറുണ്ട്. ഒരിക്കൽ എന്റെ മോൾ എന്നോട് വളരെ സീരിയസ് ആയി ഒരു പ്രണയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവളുടെ ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അതിനുള്ള പ്രായം നിനക്കായ്, ഇപ്പോൾ കുട്ടിയല്ലേ ആലോചിച്ചു നോക്കാൻ ഞാൻ പറഞ്ഞു. അവൾ അത് ചിന്തിച്ചു ശേഷം എന്നോട് പറഞ്ഞു.

അമ്മ പറഞ്ഞത് ശരിയാണ്. ഉത്തരയോട് പറഞ്ഞത് നീ കല്യാണത്തിന് തയ്യാറാവുമ്പോൾ എന്നെ അറിയിക്കാനാണ്. നിനക്ക് ഒരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് ഒന്നെങ്കിൽ നീ എന്നോട് പറയുക. അങ്ങനെ ഒരിക്കൽ അവൾ എന്നോട് പറഞ്ഞു. ഞാൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് അമ്മയുടെ അഭിപ്രായം എന്താണെന്ന്. അങ്ങനെയാണ് ഞങ്ങൾ അവൾക്കു വേണ്ടി ആദ്യത്തെ കണ്ടു പിടിക്കുന്നത്.

അവർ തമ്മിൽ ആറുമാസത്തോളം കണ്ട് സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ വിവാഹം ഉറപ്പിച്ചത്. അതുപോലെ പ്രണയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ആശ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ഒരാൾക്ക് മറ്റൊരാളെ പ്രണയിച്ചു കൂടാ എന്ന് പറയുന്നത് തെറ്റാണ്. അതിനു സാധ്യതയുണ്ട്. പക്ഷേ നമ്മളുടെ അതിർവരമ്പുകൾ എവിടെയാണ്. എവിടെ നിർത്തണമെന്ന് നമ്മൾ മനസ്സിൽ വരച്ചുവയ്ക്കുന്നു. അവിടെയാണ് കുടുംബത്തിന്റെ ഭദ്രത. ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടെങ്കിൽ ആണല്ലോ ആ വിടവിലേക്ക് മറ്റൊരാൾ കടന്നു വരുന്നത്. 75% എങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥയുടെയോ മനസ്സിലേക്ക് പുതിയ ഒരാൾക്ക് കടന്നുവരാനുള്ള സ്പേസ് എന്നത് വളരെ കുറവായിരിക്കും എന്നും ആശ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply