വമ്പൻ താരനിര പറന്നെത്തി ആഘോഷിച്ചു തകർത്ത് ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ വൈറൽ

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശാ ശരത്. മിനിസ്ക്രീനിലൂടെ തുടങ്ങിയ ആശ പിന്നെ മിന്നുന്ന താരമായി മാറി. ആശാ ശരത്തിന് പിന്നീട് സിനിമയുടെ വാതായനങ്ങൾ നിരവധിയായിരുന്നു. തരത്തിന്റെ മകൾ ഉത്തരയുടെ വിവാഹനിശ്ചയ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വളരെ സുന്ദരിയായിരുന്നു ചടങ്ങിൽ എത്തിയത്. ചുവന്ന സാരിയായിരുന്നു അണിഞ്ഞത്. ഉത്തരയും ചുവന്ന നിറത്തിലുള്ള ലഹങ്ക അണിഞ്ഞുകൊണ്ട് ആണ് എത്തിയത്. വിവാഹനിശ്ചയ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. ദൂരദർശൻ സംപ്രേഷണം ചെയ്ത നിഴലും നിലാവും എന്ന സീരിയലിലെ അഭിനയമായിരുന്നു ആശയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപൂവ് സീരിയലിലൂടെ ശ്രെദ്ധ നേടി. നായികകഥാപാത്രമായ പ്രൊഫസർ ജയന്തിയായി എത്തിയതോടെ ആരാധകർ നിരവധി ആയി. അൽപം നെഗറ്റീവ് സ്വഭാവമുള്ള ആ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് 2012 എത്തിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ ആശാ ശരത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് കർമ്മയോദ്ധാ, വർഷം ദൃശ്യം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായ ആശ പാപനാശം ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും ബാഗ്മതി അടക്കമുള്ള തെലുങ്ക് സിനിമകളിലും ഒക്കെ ശ്രെദ്ധ നേടുകയും ചെയ്തു. ഇതോടെ താരത്തിന്റെ കരിയർഗ്രാഫ് വലിയതോതിൽ ഉയരുകയായിരുന്നു ചെയ്തത്.

നിരവധി ആരാധകരെയാണ് ആശ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുന്നത്. ആശയുടെ ഓരോ വിശേഷങ്ങളും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരും ഏറ്റെടുക്കുന്നത്. അടുത്ത കാലത്തായിരുന്നു ആശയുടെ മകളും സിനിമയിലേക്ക് എന്ന വാർത്തകൾ പുറത്തു വന്നത്. അമ്മയും മകളും ഒരുമിച്ചുള്ള ഒരു പ്രണയമാണ് ചിത്രം പറയുന്നത് എന്നും പറഞ്ഞിരുന്നു. തുടർന്ന് ഇരുവരും അമ്മ മകൾ കോമ്പിനേഷനിൽ തന്നെയാണ് എത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

ആ സന്തോഷം പങ്കുവെച്ചതിനൊപ്പമാണ് ഇപ്പോൾ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കൂടി സോഷ്യൽ മാധ്യമങ്ങളിൽ ഇടം നേടുന്നത്. നാസിക് ഡോളിനോപ്പം ചുവട് വെച്ചാണ് കുടുംബം മുഴുവൻ സന്തോഷകരമാകുന്നത്. ആരാധകർ നിരവധിയാണ് ഇവരുടെ വിശേഷങ്ങൾക്ക്. ദൃശ്യം എന്ന ചിത്രമായിരുന്നു ആശയ്ക്ക് അഭിനയ ജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് കൊണ്ടുവന്നിരുന്നത്. ദൃശ്യത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി ആശ എങ്കിലും ഇപ്പോഴും ആശയെ പ്രേക്ഷകർ ഓർമിക്കുന്നത് ദൃശ്യം എന്ന ചിത്രത്തിലൂടെ തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply