മിന്നൽ പരിശോധനയിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത 125 ആളുകളോളം പിടിച്ചപ്പോൾ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥർ

ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ പലരും ഉണ്ട്. ചെങ്കോട്ട പാതയിൽ ഓടുന്ന ഒരു ട്രെയിനിന് ഉള്ളിൽ മിന്നൽ പരിശോധന നടത്തിയതിലൂടെ ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കയറിയ 125 പേരെ പിടികൂടി. ടിക്കറ്റ് എടുക്കാത്തത് കൊണ്ട് തന്നെ ഇവരിൽ നിന്നും 43,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും ഗവൺമെൻ്റ് ഉദ്യോഗസ്ഥരാണ് എന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു.

കൂടുതലും വനിത ഉദ്യോഗസ്ഥരാണ് എന്നും പറഞ്ഞു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞത് ഗസറ്റഡ് ഉദ്യോഗസ്ഥർ വരെ ഇവരുടെ കൂട്ടത്തിൽ ഉണ്ട് എന്നാണ്. കഴിഞ്ഞ ദിവസം കൊല്ലം പുനലൂർ പാതയിലുള്ള എട്ടോളം ട്രെയിനുകളിൽ ആണ് പരിശോധന നടത്തിയത്. കുറേക്കാലമായി ജനറൽ കമ്പാർട്ട്മെൻ്റിൽ ടിക്കറ്റ് പരിശോധന വളരെ കുറവായിരുന്നു. ഈ ഒരു കാരണം തന്നെയാണ് ടിക്കറ്റ് എടുക്കാതെ പലരും യാത്ര ചെയ്യുവാൻ കാരണമായതും എന്നും പറയുന്നുണ്ട്.

റെയിൽവേയിൽ നിന്നുള്ള വരുമാനം വളരെയധികം കുറഞ്ഞ സമയത്തായിരുന്നു മധുര ഡിവിഷൻ ഉദ്യോഗസ്ഥർ ഇടപെട്ടുകൊണ്ട് ഒരു സംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. മധുര ഡിവിഷൻ അസിസ്റ്റൻ്റ് കമേഴ്സ്യൽ മാനേജരായ ബാലകൃഷ്ണൻ പുനലൂർ സെക്ഷൻ ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടറായ ബിജു പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം ആയിരുന്നു ടിക്കറ്റ് പരിശോധന നടത്തിയത്.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തിരുന്നവരിൽ 10% വിദ്യാർത്ഥികളും ഉണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിൽ ഓരോരുത്തരിൽ നിന്നും 310 രൂപ വീതം പിഴ മേടിക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. ശരിയായ രീതിയിലുള്ള ചെക്കിംഗ് ഇല്ലാത്തതു കൊണ്ട് തന്നെയാണ് പലരും ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

തങ്ങൾ ഒരിക്കലും പിടിക്കപ്പെടുകയില്ല എന്നുള്ള ധാരണയിൽ തന്നെയാണ് ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നതും. റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്തും തെറ്റുകൾ ഉണ്ട്. കാരണം അവർ ശരിയായ രീതിയിൽ അവരുടെ ഡ്യൂട്ടി ചെയ്യാതിരിക്കുന്നതുകൊണ്ടാണ് ടിക്കറ്റ് എടുക്കാതെ പലരും യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ ജോലി യഥാസമയത്ത് ചെയ്യുകയും വേണം.

ഏതായാലും റെയിൽവേ ഉദ്യോഗസ്ഥർ പെട്ടെന്ന് ഒരു മിന്നൽ പരിശോധന നടത്തിയത് കൊണ്ട് തന്നെ നല്ലൊരു വരുമാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാദിവസവും ഇത്തരത്തിൽ പരിശോധന ഉണ്ടാവുകയാണെങ്കിൽ ടിക്കറ്റ് എടുക്കാതെ വണ്ടിയിൽ കയറുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply