ആര്യയെ തനിക്ക് നക്കണം എന്ന് പറഞ്ഞു ഞരമ്പൻ ! താരം കൊടുത്ത പണി കണ്ടോ – അടിപൊളി എന്ന് ആരാധകർ

നടിയും അവതാരികയും അഭിനേത്രിയുമായ ആര്യ ബാബു മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ടതാണ്. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ ഷോയിലൂടെ ആയിരുന്നു മലയാളികളുടെ മനസ്സ് കീഴടക്കാൻ ആര്യയ്ക്ക് സാധിച്ചത്. റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസൺ ടു വിലെ മത്സരാർത്ഥിയായിട്ട് ആര്യ പങ്കെടുത്തിരുന്നു. ആ ഷോയിൽ വെച്ചായിരുന്നു താരത്തിൻ്റെ ജീവിതത്തെക്കുറിച്ച് ആരാധകർ മനസ്സിലാക്കിയത്.

ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായിട്ട് ആര്യ എത്താറുണ്ട്. ആര്യ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്. തൻ്റെ വിശേഷങ്ങളും കുടുംബത്തിൻ്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആര്യ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ വൃത്തികെട്ട ചോദ്യമുന്നയിച്ചു കൊണ്ടെത്തിയ ഒരാൾക്ക് ആര്യ കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ക്യു ആൻഡ് എ ക്വസ്റ്റ്യൻ എന്ന ഒരു പരിപാടി എല്ലാവരും ചെയ്യാറുണ്ട്. ആര്യ അങ്ങനെ ഒരു ക്യു ആൻഡ് എ സെഗ്‌മെൻ്റ് ചെയ്യുമ്പോൾ ആര്യ പറഞ്ഞത് മകൾ ഖുഷിയും അവളുടെ അച്ഛനും തമ്മിൽ നല്ല സ്നേഹത്തിലാണെന്നും അവർക്കിടയിലെ ബന്ധം വാക്കുകൾക്കും അപ്പുറത്തുമാണെന്നാണ് ആര്യ പറഞ്ഞത്. അതിനുശേഷം ആര്യ തനിക്ക് അശ്ലീല മെസ്സേജ് അയച്ച ആളെ കുറിച്ച് പറയുകയും അയാളുടെ ചിത്രവും പേരും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.

ആ ഞരമ്പന് ആര്യയുടെ കാൽ നക്കണം എന്നായിരുന്നു. എന്നാൽ ഇയാൾക്ക് നല്ല ചുട്ട മറുപടി ആര്യ കൊടുക്കുകയും ചെയ്തു. ആര്യ പറഞ്ഞത് നിങ്ങൾക്ക് മാനസികരോഗം ഉണ്ടെന്നും അതുകൊണ്ട് തന്നെ വിദഗ്ദ ചികിത്സ നേടണം എന്നാണ് ആര്യ പറഞ്ഞത്. എത്രയും പെട്ടന്നു തന്നെ വൈദ്യ സഹായം തേടണമെന്നും പറഞ്ഞു. ഇയാളെ അറിയുന്ന ആളുകൾ ഉണ്ടെങ്കിൽ തന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ചികിത്സിക്കണം അല്ലെങ്കിൽ ഒരു കൗൺസിലിങ് കൊടുക്കണമെന്നും പറഞ്ഞു.

കൊച്ചുകുട്ടികളും സ്ത്രീകളുമൊക്കെ ഇയാളെ സൂക്ഷിക്കണം എന്നും പറഞ്ഞു. ഒരു കമൻ്റ് വന്നത് ആര്യ ബഡായി ബംഗ്ലാവിൽ വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്കും അതാണ് ആഗ്രഹം എന്നും ആര്യ പറഞ്ഞു. ബഡായി ബംഗ്ലാവിൽ ആര്യക്കും പിഷാരടിക്കും ഒരുപാട് ആരാധകരുണ്ട്. ആര്യ വിവാഹം ചെയ്‌തെങ്കിലും ഒത്തുപോകാൻ പറ്റാത്തതിനാൽ വിവാഹമോചനം നേടുകയായിരുന്നു. ആര്യ ആദ്യമായി നായികയായിട്ടുള്ള 90 മിനിറ്റ്സ് എന്ന പൊളിറ്റിക്കൽ ത്രില്ലെർ സിനിമ മാർച്ച് 10 ന് റിലീസ് ആയി. നിതിൻ തോമസ് കുരിശുങ്കൽ ആണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply