സ്വന്തം അമ്മയ്ക്ക് വേണ്ടി ഒരു മകൾക്ക് ഇങ്ങനെ ചെയ്യാൻ പാടില്ലേ ? അവർക്ക് വേണ്ടി ചിലവഴിച്ചത് കണക്ക് ചോദിക്കാൻ നിങ്ങൾ ആരാണ് ? ചിന്തയെ പിന്തുണച്ച് അരുൺ കുമാർ

chintha jerom arun kumar

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കൊല്ലത്തെ ഒരു സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം 1 മുക്കാൽ വർഷം താമസിച്ചു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺകുമാർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അരുൺകുമാർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. ചിന്തയുടെ അമ്മയെപ്പറ്റിയും അരുൺകുമാർ പറയുകയുണ്ടായി.

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ടീച്ചറെ അറിയാമെന്നും പ്രസംഗ വേദികളിലൊക്കെ ചിന്തയുടെ കൂടെ എപ്പോഴും ഉണ്ടാകാറുണ്ട് എന്നും നിറയെ ചിരിക്കുന്ന വ്യക്തിയാണെന്ന് എന്നും ഇപ്പോഴും അന്വേഷിക്കാറുണ്ട് എന്നും അച്ഛന്റെ മരണശേഷം ഇപ്പോൾ ഇവർ രണ്ടുപേരും ഒന്നിച്ചാണ് താമസമെല്ലാം എന്നും അരുൺകുമാർ പറയുന്നു.

അമ്മയുടെ ഒപ്പം അല്ലാതെ ചിന്തയെ ഇതുവരെ കണ്ടിട്ടില്ലായെന്നും പെൻഷൻ ആയതിനെ തുടർന്ന് ടീച്ചർക്ക് പിന്നീട് സ്ട്രോക്ക് വന്നതിനുശേഷം ഉള്ള കോവിഡ് കാലത്തെ താമസത്തിനും പരിചരണത്തിനും വേണ്ടി 20,000 പ്രതിമാസം വാടകയുള്ള ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കുന്നത് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വാർത്തയായത് എന്നും അതും ബാങ്ക് വഴി വാടക നൽകിയ തെളിവുകൾ ഉള്ളപ്പോൾ എന്തുമാണ് അരുൺ കുമാർ ചോദിച്ചത്.

അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനും എത്ര ചെലവഴിക്കും എന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്നും അരുൺകുമാർ ചോദിച്ചു. ഒരു കമ്മീഷൻ ചെയർപേഴ്സൺ വിചാരിച്ചാൽ സർക്കാരിൽ വലിയ അഴിമതികൾ നടത്താൻ ആകും എന്ന പരാതിക്കാരന്റെ ബോധ്യത്തെയും അനുഭവത്തെയും താൻ ചോദ്യം ചെയ്യുന്നില്ല എന്നും അരുൺ പറഞ്ഞു.

അതുകൊണ്ടു തന്നെ ചിന്തയെ നിങ്ങൾക്ക് ഒരു യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ ഓടിറ്റ് ചെയ്യാം എന്നും എന്നാൽ ആ അമ്മയെയും മകളെയും വെറുതെ വിടൂ എന്നുമാണ് അരുൺകുമാർ കുറിച്ചത്. നിരവധി കമന്റുകളും വിമർശനങ്ങളും ആണ് അരുൺകുമാറിന്റെ ഈ കുറുപ്പിന് താഴെ എത്തിയത്.

എന്റെ കുറച്ചു രോഗികളെ ഈ പൈസയ്ക്ക് അവിടെ ഇതുപോലെ രണ്ടു വർഷത്തേക്ക് താമസ സൗകര്യം അറേഞ്ച് ചെയ്ത് തരാമോ സാർ, ഓഡിറ്റ് ചെയ്തതല്ല എന്നൊക്കെയായിരുന്നു കമന്റുകൾ. അടുത്ത ഇലക്ഷൻ വർക്ക് തുടങ്ങുന്ന മാധ്യമങ്ങളെയും പ്രതിപക്ഷത്തെയുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply