ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാവുമെന്ന് പറയുന്നത് തള്ളിക്കളയാനാവില്ല – അനുഭവം ഗുരു എന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ അരുൺ ഗോപി

സംവിധായകൻ അരുൺ ഗോപി പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണവ് നല്ലൊരു നടൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവും തനിക്കില്ല. നല്ലൊരു മനുഷ്യൻ കൂടിയാണ് പ്രണവ്. എന്ത് കാര്യമാണെങ്കിലും കൂൾ ആയി എടുക്കും. നോ എന്ന് പറയുന്ന ശീലം ഇല്ലെന്നും അരുൺ പറഞ്ഞു. ഒരു പുതിയ പടം ചെയ്യുന്ന സമയത്ത് സംവിധായകൻ എന്തുപറയുന്നു അതിനനുസരിച്ച് അഭിനയിക്കുവാൻ പ്രണവ് തയ്യാറാണ്.

ഒരു സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ അത് ഇഷ്ടമായെങ്കിൽ മറ്റ് യാതൊരു ഫോർമാലിറ്റിയും പ്രണവിനില്ല. അരുൺ പറഞ്ഞത് തൻ്റെ ഒരു സിനിമ വിജയിച്ചു കഴിഞ്ഞാൽ ഉടൻതന്നെ അടുത്ത പടം എടുക്കാറില്ലെന്ന്.
ഗ്യാപ്പ് കൊടുത്തതിനു ശേഷം മാത്രമേ അടുത്ത സിനിമ എടുക്കാറുള്ളൂ. സ്കൂൾ പഠിക്കുന്ന കാലം മുതൽ തന്നെ സിനിമയോട് ഇഷ്ടം ഉണ്ടായിരുന്നു. താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ റിലീസ് ആയത്.

പത്താം ക്ലാസിലെ മോഡൽ എക്സാം ഒഴിവാക്കിയാണ് ആ സിനിമ കാണുവാൻ പോയതെന്നും പറഞ്ഞു. സ്കൂളിൽ നിന്ന് അടി കിട്ടാതിരിക്കാൻ കയ്യിൽ കെട്ടൊക്കെയായിട്ടായിരുന്നു അടുത്ത ദിവസം സ്കൂളിൽ പോയത്. പല കള്ളത്തരവും കാണിച്ചായിരുന്നു സിനിമ കാണാൻ പോകുന്നതെന്നും അരുൺ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കൂടാതെ അരുൺ പറഞ്ഞത് സിനിമയെ പോലെ തന്നെ എടുത്തു പറയേണ്ട മറ്റൊരു കഥ തൻ്റെ ഭാര്യ സൗമ്യയെക്കുറിച്ചാണെന്നും.

ഭാര്യ കോളേജ് അധ്യാപികയാണ്. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. രണ്ടുപേരുടെയും കോമൺ ഫ്രണ്ട് വഴിയായിരുന്നു പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയായിരുന്നു. കരിയറിൽ വലിയ സപ്പോർട്ട് സൗമ്യ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. സൗമ്യയുടെ സാലറിയെ ആശ്രയിച്ചുകൊണ്ട് ജീവിച്ച സമയം വരെ തനിക്കുണ്ടായിരുന്നെന്നും പറഞ്ഞു. താൻ അറിയാതെ തൻ്റെ പോക്കറ്റിലേക്ക് സൗമ്യ കാശ് വെച്ചുതരാറുണ്ടായിരുന്നു. അതായിരുന്നു തൻ്റെ വരുമാനമെന്നും.

പല തീരുമാനങ്ങളും ബോൾഡായി എടുക്കുവാൻ തന്നെക്കാളും കഴിവ് സൗമ്യക്കുണ്ടായിരുന്നു. അരുണിനും സൗമ്യക്കും രണ്ട് മക്കളാണ്. താരകും ടമാരയും ആണ്. മക്കളുടെ കുറുമ്പും കുസൃതിയും ഒക്കെയാണ് ജീവിതത്തിൽ സ്ട്രസ്സ് ഇല്ലാതാക്കുന്നതെന്നും അരുൺ പറഞ്ഞു. തനിക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും വിവാഹം കഴിച്ചത് പോലും കുഞ്ഞുണ്ടാകും എന്ന ആഗ്രഹത്തിലാണെന്നും പറഞ്ഞു. കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ എന്ന ടെൻഷൻ ഉണ്ടായിരുന്നു ആദ്യം.

അരുൺ പണ്ടൊക്കെ എപ്പോഴും ഇരട്ടപ്പഴം കഴിക്കുമായിരുന്നു. അത് ഇരട്ട കുട്ടികൾ ഉണ്ടാവുന്നതിന് വേണ്ടിയാണ്. അമ്മയോട് എപ്പോഴും തനിക്ക് ഇരട്ടപ്പഴം തരാനായിട്ടും പറയാറുണ്ട്. വീടിനടുത്തുള്ള അവർക്കൊക്കെ തൻ്റെ ഇരട്ടപ്പഴത്തോടുള്ള ഇഷ്ടം അറിയുമായിരുന്നു. തനിക്ക് ഇരട്ട കുട്ടികളെ കിട്ടി. അതുകൊണ്ട് ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാവുമെന്ന് പറയുന്നത് തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു. ഈ അടുത്തിടെ ഇരട്ടപ്പഴം കഴിക്കാൻ പോയപ്പോൾ ഭാര്യ സൗമ്യ പറഞ്ഞത് എൻ്റെ പൊന്നുമോനെ എന്നെ ദ്രോഹിക്കരുത് എന്നാണെന്നും അരുൺ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply