തന്റെ ആറു ഭാര്യമാർക്കൊപ്പം കിടക്കപങ്കിടാൻ യുവാവ് ചിലവാക്കിയ തുക എത്രയെന്നു കണ്ടോ ? ആളൊരു സംഭവം തന്നെ

ബ്രസീലിയൻ പൗരനായ ആർതർ ഒ ഉർസോ യെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. അദ്ദേഹം തൻ്റെ ആറ് ഭാര്യമാർക്കും ഒപ്പം ഒന്നിച്ച് കിടക്കാൻ വേണ്ടി ഒരു വലിയകിടക്കയാണ് നിർമ്മിച്ചിരിക്കുന്നത്. 80000 പൗണ്ട് അതായത് 81 ലക്ഷം രൂപ ചിലവാക്കിക്കൊണ്ട് 20 അടി നീളമുള്ള കിടക്കയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കിടക്ക നിർമ്മിക്കുവാൻ വേണ്ടി 12 തൊഴിലാളികൾ ഏകദേശം 15 മാസം എടുത്തു.

അദ്ദേഹം പറയുന്നത് തൻ്റെ ഭാര്യമാർക്കൊപ്പം താമസിക്കുന്നതിൽ സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് ഇത്തരത്തിലുള്ള ഒരു ബെഡ് ഉണ്ടാക്കുവാൻ ചിന്തിച്ചത് എന്ന്. ഇദ്ദേഹം ഒരു മോഡലാണ്. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ കാര്യങ്ങളൊക്കെ പങ്കുവെച്ചത്. പലപ്പോഴും സോഫയും ഡബിൾ ബെഡും ഒക്കെയായിരുന്നു ഉപയോഗിച്ചത്. തൻ്റെ ഭാര്യമാർക്ക് ഒപ്പം നിലത്തു പോലും ഉറങ്ങേണ്ടി വന്നിരുന്നു.

എന്നാൽ ഇപ്പോൾ വലിയ ബെഡ് ഉണ്ടാക്കിയത് തൻ്റെ ഭാര്യമാരുടെ കൂടെ ജീവിതം അടിച്ചുപൊളിക്കാനാണ്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു എല്ലാവരും ഒന്നിച്ചു ഒരു കട്ടിലിൽ ഉറങ്ങണം എന്നത്. ആ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ് എന്ന് പറഞ്ഞു. ഭാര്യമാർ ഒക്കെ തന്നെ ഇപ്പോൾ അതുകൊണ്ട് ആശ്വാസത്തിലാണെന്നും ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ചു. ലോകത്തിൽ വച്ച് ഏറ്റവും വലിയ ബെഡ് ആണ് താൻ നിർമ്മിച്ചിരിക്കുന്നത്.

അതിന് ഗിന്നസ് റെക്കോർഡിൽ ഇടം ലഭിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ആർതർ ആദ്യം വിവാഹം ചെയ്യുന്നത് 2021ൽ ലുവാനയെ ആയിരുന്നു. മറ്റുള്ള സ്ത്രീകളെയൊക്കെ വിവാഹം ചെയ്തത് കത്തോലിക്കാ പള്ളിയിൽ വെച്ചായിരുന്നു എന്നും പറഞ്ഞു. എന്നാൽ ബഹുഭാര്യാത്വം രാജ്യത്ത് നിയമവിരുദ്ധമായതുകൊണ്ട് തന്നെ മറ്റു വിവാഹങ്ങൾക്ക് ഒന്നും തന്നെ നിയമംപരമായ പിന്തുണ ഇല്ലെന്നും പറഞ്ഞു.

അദ്ദേഹത്തിന് ഒമ്പത് ഭാര്യമാർ ഉണ്ടായിരുന്നെന്നും കഴിഞ്ഞവർഷം മൂന്നുപേരെ വിവാഹമോചനം ചെയ്തു എന്നും പറഞ്ഞു. ഒലിണ്ട മരിയ എന്ന 51 കാരിയെ ഈ അടുത്തായിരുന്നു വിവാഹം കഴിച്ചത്. മറ്റു ഭാര്യമാർ ലുവാന കസാക്കി 27 വയസ്സ്, എമെലില്ലി സൗസ (21), വാൽ കയറിയ സാൻന്റോസ് (24), ഡാമിയാന(23), അമാൻഡ ആൽബുകെർക് (28) എന്നിവയൊക്കെ വിവാഹം ചെയ്തു. അദ്ദേഹത്തിൻ്റെ ആഗ്രഹം എല്ലാ ഭാര്യമാരിൽ നിന്നും ഓരോ കുഞ്ഞു വീതം വേണമെന്നാണെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply