ഇപ്പൊ പുറത്ത് ഇറങ്ങിയ ആളുകൾ തന്നോട് ഇങ്ങനെ ആണ് കാണിക്കുന്നതെന്ന് അർജുൻ അശോകൻ ! അങ്ങനെ തന്നെ വേണമെന്ന് ആരാധകരും

ഈ വർഷത്തെ സൂപ്പർ ഹിറ്റായ മലയാള സിനിമയാണ് രോമാഞ്ചം. ഹൊറർ കോമഡിയാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ജിത്തു മാധവൻ സംവിധാനം ചെയ്തു സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു, സിജു സണ്ണി, അബിൻ ബിനോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് രോമാഞ്ചം. രോമാഞ്ചം സിനിമ വൻ ഹിറ്റായി മാറി. ഹരിശ്രീ അശോകൻ്റെ മകനായ അർജുൻ അശോകൻ അവതരിപ്പിച്ച സിനു എന്ന കഥാപാത്രത്തിൻ്റെ മേനറിസങ്ങൾ ഇപ്പോൾ വളരെയധികം ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

സിനു എന്ന കഥാപാത്രത്തെ കുറിച്ച് അർജുനശോകൻ സംസാരിക്കുന്ന ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അർജുൻ പറയുന്നത് രോമാഞ്ചത്തിലെ ഓരോ സീനുകളെ കുറിച്ചും സംവിധായകൻ വളരെയധികം ബോധവാനാണ് എന്നാണ്. അതുകൊണ്ടുതന്നെ സിനു എന്ന കഥാപാത്രത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അദ്ദേഹം പറഞ്ഞു തന്നിരുന്നു. സിനു എന്ന ക്യാരക്ടർ ആരെയെങ്കിലും കാണുമ്പോൾ തന്നെ തലയാട്ടുമായിരുന്നു.

അതാണ് ആ കഥാപാത്രത്തിൻ്റെ പ്രത്യേകത. ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള മാനറിസങ്ങളും ആദ്യം തന്നെ റെഡിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ അഭിനയിക്കുന്ന സമയത്ത് അവർ എല്ലാം വേഗത്തിൽ പറഞ്ഞുതരികയും ചെയ്തിരുന്നു എന്നും അർജുൻ പറഞ്ഞു. താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റു കഥാപാത്രങ്ങൾക്ക് ഒന്നും ലഭിക്കാത്ത ഒരു പ്രത്യേക ശ്രദ്ധ സിനു എന്ന ക്യാരക്ടറിന് ലഭിച്ചിട്ടുണ്ട് എന്നും അർജുൻ പറഞ്ഞു.

ഈ ചിത്രത്തിൽ ബാംഗ്ലൂരിൽ താമസിക്കുന്ന 7 ബാച്ചിലേഴ്സിൻ്റെ ജീവിത കഥയാണ് പറയുന്നത്. ഇവർ ഓജോ ബോർഡ് ഉപയോഗിച്ചതിനു ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ഈ ചിത്രം ഫെബ്രുവരി മാസത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. യഥാർത്ഥ ജീവിതത്തിലെ അനുഭവത്തിൽ നിന്നാണ് രോമാഞ്ചം എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ ജിത്തു മാധവൻ ബാംഗ്ലൂരിൽ ഒരു വീട്ടിൽ താമസിച്ച ഏഴുപേരിൽ ഒരാളായിരുന്നു. അവിടെ വെച്ച് ഉണ്ടായ അനുഭവം ആയിരുന്നു ഈ സിനിമ. അന്ന് ഭയമായിരുന്നു എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം തമാശയായാണ് ഇതൊക്കെ തോന്നുന്നതെന്നും ജിത്തു പറഞ്ഞു. അർജുൻ അശോകന് നൽകിയ സിനു എന്ന കഥാപാത്രം വളരെ ഭംഗിയായി നടൻ ചെയ്തു.

പ്രണയവിലാസം എന്ന അർജുൻ അശോകൻ അഭിനയിച്ച ചിത്രവും റിലീസ് ചെയ്തു. ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്. മമിത ബൈജുവും അനശ്വര രാജനും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മാർച്ച് പത്തിന് റിലീസ് ചെയ്യുവാൻ വേണ്ടി ഒരുങ്ങുന്ന രാജീവ് രവി നിവിൻ പോളി ചിത്രമായ തുറമുഖത്തിലും അർജുൻ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply