അരിക്കൊമ്പൻ ഉള്ളത് തനിക്ക് സമാധാനമായിരുന്നു കിടക്കാമായിരുന്നു – സാമൂഹ്യ ദ്രോഹികളുടെ ശല്യം അവൻ ഉണ്ടാകുമ്പോൾ ഇല്ലായിരുന്നു എന്ന് എമിലി.

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്കും വീടുകൾക്കും അതുപോലെ തന്നെ അവരുടെ കൃഷിയിടത്തിനും ഒക്കെ തന്നെ ആക്രമണകാരിയായ ഒരു ആനയാണ് അരിക്കൊമ്പൻ. 18 വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒക്കെ തന്നെ ഈ അക്രമകാരിയായ അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. വനം വകുപ്പിൻ്റെ കണ്ടെത്തൽ പ്രകാരം 2005 മുതൽ 180 ഓളം കെട്ടിടങ്ങൾ തകർത്തു എന്നാണ് കണക്ക്.

അരിക്കൊമ്പൻ്റെ ആക്രമണത്തിൽ വീടുകൾ തകർന്നുവീണ് 30 ഓളം ആളുകൾക്കും പരിക്കുപറ്റിയിട്ടുണ്ട്. നിരവധി ആളുകളുടെ കൃഷിയിടങ്ങളാണ് ഇവൻ തകർത്തത്. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും 29 ആളുകളെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. നിരവധി വീടുകൾ തകർത്ത അരിക്കൊമ്പൻ അവസാനമായി തകർത്തത് എമിലിയുടെ വീടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ വേണ്ടി അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ആ തീരുമാനങ്ങൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ഉത്തരവിടുകയായിരുന്നു. പിന്നീട് പല നിരീക്ഷണങ്ങളും മറ്റും ചെയ്തതിനുശേഷം ആനയെ പിടികൂടുകയാണ് അവസാനത്തെ നടപടിയെന്നും ഹൈക്കോടതി ബദൽ മാർഗ്ഗങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. അരിക്കൊമ്പനെ പിടിയിലാക്കാൻ പോകുമ്പോൾ ഏറ്റവും ഒടുവിൽ അരിക്കൊമ്പൻ വീട് നശിപ്പിച്ച എമിലിചേച്ചി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ചേച്ചി പറയുന്നത് അരിക്കൊമ്പൻ തൻ്റെ വീട് നശിപ്പിച്ചുകൊണ്ട് വാതിലൊക്കെ തുറന്ന് വീടിനുള്ളിലേക്ക് തുമ്പിക്കൈ ഇട്ടുകൊണ്ട് എല്ലാ സാധനങ്ങളും പരതുകയായിരുന്നു. അടുക്കള വാതിൽ തുറന്നു കൊണ്ട് ആയിരുന്നു ആന വീട്ടിലേക്ക് കേറാൻ നോക്കിയത്. ആന വീട്ടിൽ ഉള്ളിലേക്ക് വരുകയാണെന്ന് മനസ്സിലാക്കിയ എമിലി ഇറങ്ങി ഓടുകയായിരുന്നു. അരിക്കൊമ്പൻ വീടിനുള്ളിലെ എല്ലാ സാധനങ്ങളും നശിപ്പിച്ചിരുന്നു. ആന അടുക്കളയാണെന്ന് കരുതി ആദ്യം തകർത്തത് ബെഡ്ഡ്റൂം ആയിരുന്നു.

വീടിൻ്റെ ചുമരിൻ്റെ കട്ടകൾ വീഴുന്ന ശബ്ദം കേട്ടായിരുന്നു ഉണർന്നത്. അപ്പോഴാണ് മനസ്സിലായത് ആന കേറിയിട്ടുണ്ട് എന്ന്. അടുക്കളയിൽ കയറിയ അരിക്കൊമ്പൻ നിരവധി പച്ചക്കറികൾ അവിടെ ഉണ്ടായിരുന്നെങ്കിലും അതൊന്നും നോക്കാതെ അരിക്കായി തപ്പുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാർ പടക്കം പൊട്ടിച്ചതോടെ ആണ് അരിക്കൊമ്പൻ അവിടെ നിന്നും പോയത്. മുൻപ് രണ്ട് തവണ എമിലിയുടെ വീട്ടിലേക്ക് അരിക്കൊമ്പൻ വന്നിരുന്നു.

ഒരുതവണ എമിലി വരുമ്പോൾ അരിക്കൊമ്പൻ വീടിൻ്റെ മുറ്റത്ത് നിൽക്കുകയായിരുന്നു അപ്പോൾ എമിലി സങ്കടം പറഞ്ഞപ്പോൾ അവൻ തിരിച്ചു പോവുകയായിരുന്നു. എമിലി പറയുന്നത് അരിക്കൊമ്പൻ ഉള്ളതുകൊണ്ട് സമാധാനമായി കിടന്നുറങ്ങാമായിരുന്നു എന്നാണ്. ആനയുള്ളപ്പോൾ മനുഷ്യരാരും തന്നെ ഉപദ്രവിക്കാൻ വരാൻ ധൈര്യം കാണിക്കാറില്ലെന്നായിരുന്നു. കുറുമ്പും അതുപോലെ തന്നെ വീടുകൾ തകർക്കുന്നവനാണ് അരികമ്പൻ എങ്കിലും നാട്ടുകാർക്ക് അവൻ പോകുമ്പോൾ വിഷമമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply