പോയപോലെ ദാ തിരിച്ചുവന്നു നിൽക്കുന്നു ! വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി അരികൊമ്പൻ

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്കും വീടുകൾക്കും അതുപോലെ തന്നെ അവരുടെ കൃഷിയിടത്തിനും ഒക്കെ തന്നെ ആക്രമണകാരിയായ ഒരു ആനയാണ് അരിക്കൊമ്പൻ. 18 വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒക്കെ തന്നെ ഈ അക്രമകാരിയായ അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. വനം വകുപ്പിൻ്റെ കണ്ടെത്തൽ പ്രകാരം 2005 മുതൽ 180 ഓളം കെട്ടിടങ്ങൾ തകർത്തു എന്നാണ് കണക്ക്.

അരിക്കൊമ്പൻ്റെ ആക്രമണത്തിൽ വീടുകൾ തകർന്നുവീണ് 30 ഓളം ആളുകൾക്കും പരിക്കുപറ്റിയിട്ടുണ്ട്. നിരവധി ആളുകളുടെ കൃഷിയിടങ്ങളാണ് ഇവൻ തകർത്തത്. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും 29 ആളുകളെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. നിരവധി വീടുകൾ തകർത്ത അരിക്കൊമ്പൻ അവസാനമായി തകർത്തത് എമിലിയുടെ വീടാണ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ പരാതിയെ തുടർന്ന് അരിക്കൊമ്പനെ അവിടെനിന്നും മാറ്റുവാനുള്ള ഉത്തരവ് ഉണ്ടായി.

അതനുസരിച്ച് അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾകാട്ടിൽ തുറന്നു വിട്ടിരുന്നു വനം വകുപ്പ്. ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും തിരികെ കേരളത്തിലേക്ക് തന്നെ. അരിക്കൊമ്പൻ കേരളത്തിലെ വനാതിർത്തിയിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കൊടി എന്ന സ്ഥലത്താണ് ഇപ്പോൾ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ആദ്യം പ്രശ്നക്കാരനായ അരിക്കൊമ്പനെ മുല്ലക്കൊടിയിലേക്കായിരുന്നു കൊണ്ടുവിടാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ആ സമയത്ത് കാലാവസ്ഥ പ്രതികൂലമായതോടെ മേദകാനത്ത് തുറന്നു വിടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ഭയപ്പെടേണ്ട കാര്യമില്ല എന്നാണ്. അരിക്കൊമ്പൻ്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നും അരിക്കൊമ്പൻ പോകുന്നതെങ്ങോട്ടാണെന്നുള്ള വിവരങ്ങൾ അറിയാൻ സാധിക്കുന്നുണ്ട് എന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും അതുപോലെ തന്നെ അവിടുത്തെ ജനങ്ങളും അരിക്കൊമ്പനെ കാട് കയറ്റാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിൽ ആണുള്ളത്.

തമിഴ്നാട്ടിൽ പോകാതെ അരികൊമ്പൻ കേരളത്തിലേക്ക് തന്നെ തിരിച്ചു വന്നതിൽ അവർക്ക് സന്തോഷമാണ്. ചിന്നക്കനാലിൽ ശല്യമായി മാറിയ അരിക്കൊമ്പനെ ഏപ്രിൽ മാസം അവസാനമായിരുന്നു വളരെയധികം നീണ്ട ദൗത്യത്തിന് ഒടുവിൽ മയക്കു വെടിവെച്ച് പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയി വിട്ടത്. അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ വേണ്ടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആയിരുന്നു പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്.

മയക്കുവെടി ഏറ്റ ആനയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു വനം വകുപ്പ്. മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുള്ള മേദകാനത്തിനും മുല്ലക്കൊടിക്കും ഇടയിലുള്ള വനത്തിലേക്ക് ആയിരുന്നു ആനയെ തുറന്നു വിട്ടിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply