അർജന്റീനയെ തകർത്ത് അട്ടിമറി ജയം ആഘോഷമാക്കുന്നതിനിടെ കണ്ണീരണിഞ്ഞ് സൗദി അറേബ്യ ! ആരാധകരുടെ മനസ്സിൽ ആ നിമിഷം ഇപ്പോളും ഓർക്കാൻ കഴിയാത്ത നിമിഷം

കാൽപ്പന്തു കൊണ്ട് ചരിത്രം രചിച്ചവരൊക്കെ ഖത്തറിൽ ഒത്തുകൂടിയിരിക്കുകയാണ്. നിരവധി ആളുകളാണ് ആവേശത്തോടെ മത്സരം കാണുവാൻ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള ആ വാർത്ത പുറത്തു വന്നിരുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീന തകർത്തു കൊണ്ട് സൗദി വിജയിച്ച ഈ ഒരു വാർത്ത അർജന്റീന ആരാധകരെ നിരാശയിലാക്കുകയായിരുന്നു. എങ്കിലും സൗദിയുടെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തിയിരുന്നുവെന്നതാണ് സത്യം. മത്സരത്തിൽ സൗദിയുടെ ഗോൾകീപ്പർ മുഹമ്മദ് ഒവൈസ് ശ്രദ്ധേയനായി മാറുകയും ചെയ്തിരുന്നു. അർജന്റീനയുടെ ഒറ്റ ഷോട്ടും ഗോളാക്കി മാറ്റാൻ ഒവൈസ് അനുവദിച്ചിരുന്നില്ല. വാശിയേറിയ പോരാട്ടം നടക്കുന്നതിനിടയിൽ തന്റെ സഹതാരത്തിന് പരിക്കേറ്റത് പോലും അയാൾ അറിഞ്ഞിരുന്നില്ല.

ശക്തമായ പോരാട്ടങ്ങൾ നടക്കുന്നതിനിടയിലുള്ള പ്രതിരോധത്തിനിടയിൽ ആയിരുന്നു സൗദി അറേബ്യൻ ഡിഫൻഡർ ആയ യാസർ അൽ സഹാറാലിക്ക് പരിക്കേൽക്കുന്നത്. സൗദി ബോക്സിനുള്ളിലേക്ക് വന്നാൽ പ്രതിരോധിക്കുന്നതിനിടയിൽ മുട്ട് കൊണ്ടാണ് അൽ സഹാറാനിക്ക് പരിക്കേറ്റത്. താരത്തിന്റെ താടിയെലിന് പൊട്ടൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ ഇടത് മുഖത്തെ എല്ല് ഓടിഞ്ഞിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്യണമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വിജയം തന്നെയായിരുന്നു സൗദിയുടെയെന്ന് പറയേണ്ടിയിരിക്കുന്നു.

ഇതുപോലെ ഒരു ടീമിനെ തോൽപ്പിക്കുകയെന്നത് വളരെ അപ്രാപ്യമായ ഒരു കാര്യമാണ് എന്ന് കാൽപതു ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ അത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. മത്സരത്തിൽ തോൽവിയും വിജയവും ഒക്കെ അതിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകർക്കെല്ലാം അത് വളരെ പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കുന്നുണ്ടായിരുന്നു. ഓരോ ദിവസവും ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്.

ആവേശം കെട്ടടങ്ങാതെ ഓരോ താരങ്ങളുടെയും പ്രകടന ആസ്വദിക്കുകയാണ് ആരാധകരും ഓരോ ദിവസവും മത്സരാവേശം അതിന്റെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ തങ്ങളുടെ പ്രിയ താരങ്ങൾ ജയിക്കണെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണോ ഓരോരുത്തരും. വർഷങ്ങളായി ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും അവർക്ക് പാഴാക്കി കളയാനില്ല. കണ്ണുചിമ്മാതെ ഓരോ മനോഹരമായ നിമിഷങ്ങളും ഒപ്പിയെടുക്കുകയാണ് പ്രേക്ഷകർ. അത്രത്തോളം അവർ കളിയെ ആരാധിച്ച് കഴിഞ്ഞു. അതിന്റെ ലഹരിയുടെ ഉന്മാദാവസ്ഥയിലാണ്. ഉദ്ഘാടനം കളി ഖത്തറും ഇക്വിഡോറും തമ്മിലായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply