വിവാഹ മോചനം കിട്ടാൻ കുറച്ചധികം കഷ്ട്ടപെട്ടു ! അർച്ചന കവിയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്ന് അറിയാമോ

അർച്ചന കവി മലയാളികൾക്ക് വളരെ സുപരിചിതയായ ഒരു നടിയാണ്. ആദ്യത്തെ ചിത്രമായ നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഈ നടി ഒരുപാട് വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. അർച്ചന കവിയെ മലയാളികളുടെ നീലത്താമര എന്നാണ് അന്നും ഇന്നും വിശേഷിപ്പിക്കുന്നത്. പിന്നീടും ഒരുപാട് ഷോർട്ട് ഫിലിം ടെലിഫിലിമും അഭിനയിച്ചെങ്കിലും അർച്ചന കവി ഇന്നും മലയാളികളുടെ നീലത്താമര തന്നെയാണ്.ആ കഥാപാത്രം നമ്മളുടെ മനസ്സിൽ അത്രയേറെ സ്ഥാനം പിടിച്ചു പറ്റിയിട്ടുണ്ട്. അർച്ചന കവി എന്ന പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ആദ്യം ഓർമ്മ വരുന്നതും ആ ചിത്രം തന്നെയാണ്.

പക്ഷേ ദാമ്പത്യജീവിതം അർച്ചനയ്ക്ക് അത്ര സുഖകരം ആയിരുന്നില്ല. ഇപ്പോൾ നടി തന്റെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. ഒറ്റ ഒപ്പു മതി വിവാഹം കഴിക്കാൻ എന്നാൽ ഒരുപാട് ഒപ്പുകൾ ഒരുപാട് പേപ്പറുകളിൽ ഇടേണ്ടിവരും വിവാഹ മോചനത്തിനായി എന്നാണ് നടി പറയുന്നത്. നമ്മൾ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് കൃത്യമായ ബോധം നമുക്ക് വേണം, തന്റെ പ്രായത്തിലുള്ള ഒരുപാട് സ്ത്രീകൾ ഈ ഒരു സന്ദർഭത്തിലൂടെ കടന്നു പോകുന്നത് താൻ കണ്ടിട്ടുണ്ടെന്ന് നടി പറയുന്നു.

ഒരു ഒപ്പുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കാൽ വെക്കാം എങ്കിൽ ഡിവോസിനു വേണ്ടി നമ്മൾ ഒരുപാട് സ്ഥലത്ത് ഒപ്പ് ഇടേണ്ടി വരുന്നു. അർച്ചന കവിയുടെ മുൻ ഭർത്താവിന്റെ പേര് അബിഷ് എന്നാണ്. അവർ തമ്മിൽ ഒരുപാട് സാമ്യം ഉണ്ടെന്ന് അർച്ചന കവി പറയുന്നു. വളരെ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുന്ന ആളുകളാണ് രണ്ടുപേരും. എന്നാൽ ഇമോഷണൽ ആയ ഒരു ഭാഗം തനിക്കുണ്ടെന്ന് അർച്ചന വ്യക്തമാക്കുന്നു.

സൗഹൃദത്തെ ഒരുതരത്തിലും പരസ്പരമുള്ള പ്രശ്നങ്ങൾ ബാധിക്കരുത് എന്നുള്ളതുകൊണ്ടാണ് നമ്മൾ രണ്ടുപേരും പിരിയാൻ തീരുമാനിച്ചത്. ഇരുവരും വിവാഹം കഴിച്ചത് 2015 ഒക്ടോബർ 15നാണ്.ചടങ്ങുകൾ നടന്നത് കൊച്ചി വല്ലാർപാടം പള്ളിയിൽ വച്ചാണ്. തന്റെ ദീർഘകാല സുഹൃത്തു കൂടിയായിരുന്നു അബീഷ് എന്നും അർച്ചന കവി ഈ സന്ദർഭത്തിൽ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply