ഒരു മനുഷ്യൻ എന്ന പരിഗണന എങ്കിലും ലാലേട്ടന് കൊടുക്ക് എന്റെ ആറാട്ടണ്ണാ എന്ന് ആരാധകർ – മോഹൻലാൽ ഏത് സിനിമ ചെയ്യണം എന്നും എങ്ങനെയുള്ള സിനിമ ചെയ്യണം എന്നും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോ എന്ന് വിമർശനം

ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ആറാട്ട് വർക്കി. ആറാട്ട് അണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം അറിയുന്നത്. പലപ്പോഴും വിവാദപരമായ ചില പ്രസ്താവനകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട് അദ്ദേഹം. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിനെയും കുറിച്ചുള്ള ഒരു പ്രസ്താവനയാണ്. നടൻമാരുടെ കഷ്ടപാടുകളോ സിനിമ നിർമ്മിക്കുന്നവരുടെ ബുദ്ധിമുട്ടുകളോ ഒന്നും മനസ്സിലാക്കാതെ ഇതുപോലെ തോന്നിയ പോലെ വിളിച്ചു പറഞ്ഞു വെറുപ്പിലൂടെ പ്രശസ്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മിക്കവരും ഇപ്പോൾ കാണിച്ചു വരുന്നത്.

എന്നാൽ ഒടിയനും പുലിമുരുകനും ഒക്കെ പോലെയുള്ള ഒരു മാസ്സ് ചിത്രമായി തന്നെ മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബറോസും എന്നാണ് അറിയുന്നത്. എന്നാൽ അത് വളരെയധികം തന്നെ വേദനിപ്പിച്ചുവെന്നും ബറോസിലുള്ള പ്രതീക്ഷയും പോയി എന്നാണ് പറയുന്നത്. വളരെ പ്രതീക്ഷയോടെ ആയിരുന്നു ബറോസിനെ നോക്കി കണ്ടത്. ആന്റണി പെരുമ്പാവൂരാണ് ഈ തീരുമാനത്തിന് പിന്നിലെ എന്നാണ് അറിയുന്നത്. ഇപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂർ നല്ലൊരു ബിസിനസുകാരനാണ് പക്ഷേ അയാൾക്ക് കലയെ കുറിച്ച് എന്തറിയാം. മോഹൻലാൽ ഏത് സിനിമ ചെയ്യണം എന്നും എങ്ങനെയുള്ള സിനിമ ചെയ്യണം എന്നും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോ.?

വെറുതെയല്ല ഇപ്പോൾ മോഹൻലാൽ സിനിമകളെല്ലാം വലിയതോതിൽ പരാജയം നേരിടുന്നത് എന്നും. ഇങ്ങനെ മുന്നോട്ടു പോവുകയാണ് എങ്കിൽ മോഹൻലാൽ ഉടനെ തന്നെ ഫീൽഡ് ഔട്ട് ആകുമെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. എത്രയോ നല്ല സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. ഇപ്പോൾ മാസ്സ് ചിത്രങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് വളരെ മോശം പ്രവണതയാണ് എന്നും സന്തോഷം വർക്കി പറയുന്നുണ്ട്. സദയം എന്ന ചിത്രം എന്താണെന്നും അതിന്റെ കഥ എന്താണെന്ന് പോലും ആന്റണി പെരുമ്പാവൂരിന് പണ്ടൊരിക്കൽ മനസ്സിലായിട്ടില്ല.

അങ്ങനെയുള്ള ഒരാളാണോ സിനിമകളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നത് എന്നും ഇത്തരം കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണോന്നും ഒക്കെ വളരെ രോഷത്തോട് തന്നെ സന്തോഷ് വർക്കി ചോദിക്കുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ സന്തോഷിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply