ഭർത്താവിന്റെ അടി കൊണ്ട് സഹിച്ച് ജീവിക്കേണ്ട ഒരു ആവിശ്യവും ഇല്ല – വിവാഹമോചനത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞു അപ്സര

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര ആൽബിൻ. ഒരു പക്ഷേ അപ്സര എന്ന് പറയുന്നത് ടിവി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലെങ്കിലും “സാന്ത്വനം” പരമ്പരയിലെ ജയന്തിയെ അറിയാത്ത കുടുംബപ്രേക്ഷകർ ഉണ്ടാവില്ല. എട്ടു വർഷക്കാലമായി മിനിസ്ക്രീൻ രംഗത്ത് സജീവ സാന്നിധ്യം ആയിട്ടുള്ള അപ്സര ഇതിനോടകം 22ഓളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ സംവിധായകൻ ആൽബിനെയാണ് അപ്സര വിവാഹം കഴിച്ചത്.

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഇവർ വിവാഹിതരായത്. ദാമ്പത്യ ജീവിതം സന്തോഷകരമായി ആസ്വദിക്കുകയാണ് അപ്സര ഇപ്പോൾ. വിവാഹത്തിനു ശേഷം അഭിനയത്തിൽ സജീവമാണ് താരം. വിവാഹമോചനത്തെക്കുറിച്ച് അക്ഷര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹ മോചനം രാജ്യദ്രോഹ കുറ്റമൊന്നുമല്ല എന്നും ഭർത്താവിന്റെ അടുത്ത് നിന്ന് അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടതല്ല ഒരു സ്ത്രീയെന്നും അപ്സര പറയുന്നു.

നല്ലൊരു ജീവിതം കരഞ്ഞ് തീർക്കാതെ സ്വന്തം ജീവിതം സന്തോഷത്തോടെ ജീവിക്കുന്നതിൽ ഒരു തെറ്റില്ല. നാളെ ഒരു മകൾ ഉണ്ടായാൽ ഇങ്ങനെ തന്നെ പറയുകയുള്ളൂ എന്നും അപ്സര കൂട്ടിച്ചേർത്തു. അപ്സരയും ആൽബിനുമായുള്ള വിവാഹ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചപ്പോൾ മുതൽ അപ്സരയുടേത് രണ്ടാം വിവാഹമാണ് എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യമൊക്ക ഇതെല്ലം കേട്ട് വിഷമിച്ചുവെങ്കിലും പിന്നീട് വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടാൻ അപ്സര പഠിച്ചു.

ഒരൊറ്റ ജീവിതമേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിക്കണം. എല്ലാവരെയും പോലെ ഞാനും അതു തന്നെ ആഗ്രഹിക്കുന്നു എന്ന് അപ്സര പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുള്ള അപ്സരയുടെ ചിത്രങ്ങൾ വൈറൽ ആകാറുമുണ്ട്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം” എന്ന പരമ്പരയിൽ ജയന്തി എന്ന കഥാപാത്രം ചെയ്യുകയാണ് അപ്സര.

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കുശുമ്പും അസൂയയും നിറഞ്ഞ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ആണ് അപ്സര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയിലെ അപ്സരയുടെ ജയന്തി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവംബർ 29ന് ചോറ്റാനിക്കരയിൽ വെച്ച് ആയിരുന്നു അപ്സരയുടെ കഴുത്തിൽ ആൽബിൻ താലി ചാർത്തിയത്. അപ്സര കേന്ദ്രകഥാപാത്രമായി എത്തിയ “ഉള്ളത് പറഞ്ഞാൽ” എന്ന പരമ്പരയിലെ സംവിധായകനായിരുന്നു ആൽബിൻ.

അപ്സരയ്ക്ക് മികച്ച നടിയും ആൽബിന് മികച്ച സംവിധായകനുമുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച പരമ്പരയായിരുന്നു ഇത്. സെലിബ്രിറ്റി കിച്ചൺ പരിപാടിയിൽ സജീവസാന്നിധ്യമായ അപ്സരയുടെ വിവാഹത്തിന് പരിപാടിയിലെ താരങ്ങളെല്ലാം എത്തിയിരുന്നു. പത്ത് വർഷക്കാലമായി ടെലിവിഷൻ രംഗത്ത് സജീവമായിട്ടുള്ള ആൽബിൻ നിരവധി ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply