ഞാൻ മരിക്കുന്നതിന് മുൻപ് ജീവ ആ ആഗ്രഹം നടത്തി തരുമോ എന്നറിയില്ല ! ജീവയിൽനിന്നും ഞാൻ ആഗ്രഹിക്കുന്നത് അതാണ് -തുറന്നു പറഞ്ഞു അപർണ തോമസ്

ടെലിവിഷൻ അവതാരകരായി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എത്തിച്ചേർന്ന താര ദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും. ഇവരുടെ യൂട്യൂബ് ചാനലിൽ രസകരമായ പല വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. ഇവർ ഒരുമിച്ചുള്ള പല ഇൻ്റിമേറ്റ് രംഗങ്ങളും യൂട്യൂബിൽ പങ്കുവെക്കാറുണ്ട്. ഇത്തരം ഫോട്ടോകൾക്കും വീഡിയോകൾക്കും ആളുകൾ പലമോശം കമൻ്റുകളും ഇടാറുണ്ട്. ജീവക്കും അപർണിക്കും പല സൈബർ അറ്റാക്കുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

ആളുകൾ പറയാൻ മടിക്കുന്നതും ചോദിക്കാൻ മടിക്കുന്നതുമായ കാര്യങ്ങളും ലൈംഗിക ജീവിതത്തെ കുറിച്ചും ഭാര്യാ-ഭർതൃ ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള വീഡിയോകൾ ഒക്കെയാണ് അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. ഇത്തരം വീഡിയോകൾ ഒന്നും തന്നെ പല മലയാളികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇവർക്ക്. പല സോഷ്യൽ മീഡിയകളിലും തങ്ങളെക്കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകളാണ് വരുന്നതെന്നും ജീവയും അപർണ്ണയും പറഞ്ഞു.

ഇവരുടെ യൂട്യൂബിൽ ഒരു സന്തോഷവാർത്ത എത്തി എന്നുപറഞ്ഞുള്ള ഒരു ഫോട്ടോ ഇട്ടിരുന്നു. അതിനെ വളച്ചൊടിച്ചുകൊണ്ട് അപർണയുടെ വയറിൽ ഒരു വട്ടം വരച്ച് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി എത്തുന്നു എന്ന തലക്കെട്ടും കൊടുത്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സി കേരളത്തിലെ സരി ഗമ എന്ന റിയാലിറ്റി ഷോയിൽ അവതാരകനാണ് ജീവ ഇപ്പോൾ. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമും ചെയ്യുന്നുണ്ട്. ഈ പ്രോഗ്രാമിൽ രണ്ടുപേരും ഉണ്ട്. ഇതൊരു കപ്പിൾ ഷോ ആണ്.

എന്നാൽ ജീവിയുടെയും അപർണയുടെയും ഈയിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തു. അപർണ്ണ ജീവിയോട് തനിക്ക് ഒരു ആഗ്രഹമുണ്ടെന്നും അതു ഞാൻ മരിക്കുന്നതിനു മുൻപേ സാധിച്ചു തരുമോ എന്നും ചോദിക്കുന്നു. നിൻ്റെ കൈകൊണ്ട് ഉണ്ടാക്കിയ ഒരു കപ്പ് ചായ കുടിക്കാൻ പറ്റുമോ എന്നാണ് അപർണ ജീവയോട് ചോദിക്കുന്നത്. എന്നാൽ ജീവക്ക് കുക്കിംഗ് അത്ര വശമില്ല എന്നാലും ചിലപ്പോൾ കോഫി ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് അത് പാളിപ്പോകാറുണ്ട്. എന്നാൽ താൻ വീട്ടിലെ ക്ലീനിങ്ങ് ജോലി ചെയ്യാൻ ഒരു കൈ നോക്കാം എന്നും പറയുന്നു. ഇരുവരും അവതാരകരായി സൂര്യയെ മ്യൂസിക് ചാനലിലൂടെ ആയിരുന്നു കരിയർ തുടങ്ങിയത്. അവിടെവച്ച് കണ്ടുമുട്ടിയതിനുശേഷം ഉള്ള പരിചയം പിന്നീട് പ്രണയത്തിൽ എത്തി. പിന്നീട് രണ്ടുപേരും വിവാഹം ചെയ്തു.

ജീവയും അപർണയും ഒരുപാട് നാൾ പ്രണയിച്ചു നടന്നിട്ടൊന്നുമില്ല. ഇരുവരും തങ്ങളുടെ പ്രണയം വീട്ടിൽ അറിയിച്ചപ്പോഴും വീട്ടുകാർ എതിർത്തില്ല. വീട്ടുകാർ അറിഞ്ഞ ഉടനെ തന്നെ വിവാഹവും തീരുമാനിച്ചു. വിവാഹത്തിന് മുന്നേ പ്രണയിച്ചു നടന്നിരുന്നെങ്കിൽ ബ്രേക്ക് അപ്പ് ആകുമായിരുന്നു എന്ന് ഇരുവരും പറഞ്ഞു. വിവാഹത്തിൻ്റെ അന്ന് ചടങ്ങുകൾക്കിടെ അപർണ തല ചുറ്റി വീണു. അതുകൊണ്ടുതന്നെ വിവാഹത്തിൻ്റെ അന്ന് അധികം ഫോട്ടോകൾ ഒന്നും എടുക്കാൻ അവർക്ക് സാധിച്ചില്ല.രണ്ടുപേർക്കും ഒന്നുകൂടി കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്.എന്നാൽ സാമ്പത്തിക ചിലവ് ആലോചിച്ച് വേണ്ടെന്നുവച്ചു. ഇപ്പോഴത്തെ കല്യാണം ഒക്കെ ഒരാഴ്ചയൊക്കെ നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ആണല്ലോ എന്നാൽ ഇവരുടെ കല്യാണ ചടങ്ങുകൾ രണ്ടുദിവസം മാത്രമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply