അപ്രതീക്ഷിത വിയോഗം താങ്ങാൻ ആവാതെ അപർണ്ണ ബാലമുരളിയും കുടുംബവും ! ദുഃഖത്തിൽ പങ്കു ചേർന്ന് ആരാധകരും

aparnna balumurali

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി മാറിയ അപർണ ബാലമുരളിയുടെ കുടുംബത്തിലെ ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശൻ ഈ ലോകത്തോട് വിട പറഞ്ഞു. ഈ വിയോഗം ഒരിക്കലും തനിക്കും കുടുംബത്തിനും താങ്ങാൻ കഴിയില്ലെന്ന് നടി തുറന്നു പറയുന്നു.

മുത്തശ്ശന് ഒപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടായിരുന്നു അപർണ ഈ ദുഃഖ വാർത്ത പങ്കു വെച്ചത്. മുത്തശ്ശനെ ഒരുപാട് മിസ്സ് ചെയ്യുമെന്ന തലക്കെട്ട് ആണ് നടി മുത്തശ്ശനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ജീവിതത്തിൽ അപർണയുടെ എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകിയ ആളായിരുന്നു മുത്തശ്ശൻ. ഇനിയുള്ള യാത്രയിൽ ആ പിന്തുണയേകാൻ മുത്തശ്ശൻ ഇല്ല എന്ന് വിങ്ങലോടെ സ്മരിക്കുകയാണ് താരം.

നിരവധി താരങ്ങളും സഹതാരങ്ങളും ആരാധകരുമാണ് താരത്തിന്റെ കുറിപ്പിന് കീഴിൽ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയത്. ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി. സൂര്യയുടെ നായിക ആയി “സൂരറായ് പോട്ടര്” എന്ന തമിഴ് ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് ആണ് അപർണയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്ക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായിക ആയിട്ടാണ് അപർണ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം ആയിരുന്നു അപർണ കാഴ്ച വെച്ചത്. ഫഹദിനെ പോലെ മികച്ച ഒരു നടന്റെ നായിക ആയി ഗംഭീര പ്രകടനം ആണ് ഒരു തുടക്കക്കാരി എന്ന നിലയിൽ അപർണ കാഴ്ച വെച്ചത്. പിന്നീട് ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളുടെ നായിക ആയി തിളങ്ങിയിട്ടുണ്ട് താരം.

ഏറ്റവും ഒടുവിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത “കാപ്പ”യിൽ ആണ് അപർണ നായിക ആയെത്തിയത്. ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ തിരുവനന്തപുരത്തെ ഗ്യാങ് വാറുകളുടെ കഥയാണ് ആവിഷ്കരിക്കുന്നത്. ചിത്രത്തിലെ അപർണയുടെ പ്രകടനത്തിന് ഗംഭീര പ്രതികരണം ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply