തമാശയായി അച്ഛനോട് പറയുമായിരുന്നു നമുക്ക് ഒരു ബെൻസ് കാർ ഒക്കെ വാങ്ങണം എന്ന് – ഒടുവിൽ അതും സ്വന്തമാക്കിയ കഥ തുറന്ന് പറഞ്ഞു താരം

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് അപർണ ബാലമുരളി. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ താരം ആദ്യം അഭിനയിച്ചത് ഈ ചിത്രത്തിൽ ആയിരുന്നില്ല. വിനീത് ശ്രീനിവാസൻ നായകനായെത്തിയ ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ തന്നെയായിരുന്നു അപർണ അനശ്വരമാക്കിയത്.

ഇന്ന് ദേശീയ അവാർഡ് വരെ നേടിയിരിക്കുകയാണ് അപർണ. സുരറൈ പൊട്ര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ തേടി ഒരു പുരസ്കാരം എത്തിയത്. അതിനു ശേഷം അഭിമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന കാപ്പ എന്ന ചിത്രമാണ് ഇനിയും താരത്തിന്റെ റിലീസാകാനുള്ള ചിത്രം. ഇപ്പോൾ അഭിമുഖത്തിൽ എത്തിയ അപർണയോടെ ചില ചോദ്യങ്ങൾ ചോദിക്കുന്നതും അദ്ദേഹം പറയുന്ന മറുപടികളും ഒക്കെയാണ് ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ അപർണ വളരെയധികം സംസാരിച്ച് അഭിമുഖങ്ങൾ നൽകിയിരുന്ന ഒരാളാണ് എന്നും അവാർഡ് ലഭിച്ചതിനു ശേഷം അപർണ്ണ ഒരുപാട് മാറിപ്പോയി എന്നുമാണ് ആ പ്രേക്ഷകർ പറയുന്നത്. എന്താണ് അതിനെ കുറിച്ച് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ അപർണ്ണ പറഞ്ഞത് ഇങ്ങനെയാണ്,

ഞാൻ പണ്ട് ഒരുപാട് സംസാരിക്കുമായിരുന്നു. അന്ന് എനിക്ക് പ്രായം വളരെ കുറവായിരുന്നു. ഇപ്പോൾ എനിക്ക് പ്രായം വച്ചിട്ടുണ്ട്. അതിന്റെ വ്യത്യാസങ്ങൾ എനിക്ക് ഉണ്ടാവുമല്ലോ, അതുപോലെതന്നെ അന്ന് ഞാൻ ഒരുപാട് സംസാരിച്ചപ്പോഴും ആളുകൾ എന്നെ കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ സംസാരിക്കാത്തതാണ് പ്രശ്നമെന്നും ചിരിയോടെ അപർണ പറയുന്നത്. അടുത്ത സമയത്തായിരുന്നു അപർണ ഒരു ബെൻസ് കാർ സ്വന്തം ആക്കിയത്. ഇതിനെക്കുറിച്ചും അപർണ സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം നടക്കും എന്ന് പ്രതീക്ഷിച്ചില്ല.

തമാശയായി അച്ഛനോട് പറയുമായിരുന്നു നമുക്ക് ഒരു ബെൻസ് കാർ ഒക്കെ വാങ്ങണം എന്ന്. അപ്പോഴും ഇങ്ങനെ ഒന്ന് സ്വന്തമാക്കുമെന്ന് താൻ വിചാരിച്ചിരുന്നില്ല. ആദ്യമായി ആണ് ഒരു ലക്ഷ്വറി കാർ സ്വന്തമാക്കുന്നത്. താൻ യാത്ര വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ തന്നെയാണ് താൻ. അതുകൊണ്ടാണ് ഇങ്ങനെ ഒരു വാഹനം തന്നെ എടുക്കുവാൻ വേണ്ടി തീരുമാനിച്ചിരുന്നത്. പക്ഷേ ഇത്രയും വിലകൊടുത്ത് ഇങ്ങനെ ഒരു വാഹനം വാങ്ങും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല എന്നും അപർണ വ്യക്തമാക്കുന്നുണ്ട്. വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ പ്രേക്ഷകർ എല്ലാം ശ്രദ്ധിച്ചിരുന്നു എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply